മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2018-20
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സ്ക്കൂൾ തലത്തിൽ എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കെെറ്റ്സ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.ടുപി സോഫ്റ്റ്വേർ ഉപയോഗിക്കുന്നതിൽ പരിശീലനമാണ് ഇപ്പോൾ നൽകി വരുന്നത്.ഡിജിറ്റൽ മാഗസിന്റെ ഭാഗമായി മലയാളം ടെെപ്പിങ്ങിനും പരിശീലനവും നൽകുന്നു.ഈ സ്ക്കൂളിലെ ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ എന്നിവരാണ് കൈറ്റ് മാസ്റ്റേഴസ് .സബ് ജില്ലാതലത്തിൽ സെപ്റ്റംബർ 29,30തീയ്യതികളിലായി ആനിമേഷൻ പ്രോഗ്രമിങ്ങ് എന്നിവയിൽ 6സ്ക്കൂളുകൾക്ക് ട്രയിനിങ് നൽകി. ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ കെെറ്റ് ഓഫീസിൽ നിന്നും,രാജീവ് എം എസ്, സുമംഎന്നിവരായിരുന്നു ആർ പി മാർ. ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കുന്നു മുൻവർഷങ്ങളിലെ മികവാർന്ന ഐ.ടി പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം കെെറ്റ് പ്രോജക്ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശാവഹമാണ്.
അമ്മമാർക്കുള്ള ട്രെയ്നിങ്ങ്
മാതാ ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള ട്രെയ്നിങ്ങ് നടത്തുകയുണ്ടായി. ക്യു.ആർ.കോഡ് ഇൻസ്റ്റാളേഷൻ ,മൊബൈൽ ഉപയോഗം എന്നിവയാണ്. പ്രധാന വിഷയങ്ങൾ ഹൈടെക്ക് അമ്മ, ന്യൂജെൻ അമ്മ, സ്മാർട്ട് അമ്മ എന്ന സമൂഹത്തെ വാർത്തെടുക്കുകയായിരുന്നു ക്ലാസ്സിന്റെ പ്രധാന ലക്ഷ്യം. പ്രധാന അധ്യാപികശ്രീമതി ആനീസ് പി.സി സ്വാഗതം ആശംസിച്ചു. ഏകദേശം അറുപത് അമ്മമാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മരിയാ റോസ് , അന്നാ ട്രീസാ, ഏൻ മരിയ,അഞ്ജലി എന്നിവരാണ് ക്ലാസ്സ് നയിച്ചത്. 9 മണിക്ക് ആരംഭിച്ച ക്ലാസ്സ് 12 മണിയോടെയാണ് അവസാനിച്ചത്. കുട്ടികൾ സംഘടിപ്പിച്ച ക്ലാസ്സിനെ അമ്മമാർ ഹൃദയപൂർവ്വം ആശംസിച്ചു. തുടർന്നും ഇത്തരം ക്ലാസ്സുകൾ വേണമെന്ന താല്പര്യം അമ്മമാർ പ്രകടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗവും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മരിയ റോസ് നന്ദി രേഖപ്പെടുത്തി
ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
മാതാ ഹൈസ്ക്കൂളിൽ 2019 -20 ചേർപ്പ് ഉപജില്ലാതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മാതാ സ്ക്കൂളിൽസംഘടിപ്പിച്ചു. ക്യാമ്പിൽ ചേർപ്പ് ഉപജില്ലയിൽ നിന്നും ആറ് സ്ക്കൂളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ഹാളിൽ ക്യാമ്പിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും വേണ്ടി യോഗം ചേർന്നു. യോഗത്തിന്റെ അദ്ധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനീസ് പി.സി നിർവ്വഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലിറ്റിൽ കൈറ്റ്സിന്റെ ഗുണങ്ങളെയും, ജോലി സധ്യതകളെയും കുറിച്ച് അഭിസംബോധനചെയ്ത് സംസാരിച്ചു. പ്രോഗ്രാമിങ്ങ്, ആനിമേഷൻ,എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫ്രാൻസിസ് മാസ്റ്റർ, പോൾ മാസ്റ്റർ എന്നിവർ പ്രോഗ്രാമിങ്ങ് ക്ലാസ്സിന് നേതൃത്വം നൽകി. രണ്ട് വിഭാഗമായി നടന്ന ക്യാമ്പ് രണ്ടു ദിവസം നീണ്ടുനിന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. അവർക്ക് ജില്ല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഐടി മേഖലയിൽ കൂടുതൽ പ്രാപ്തരാക്കുകയായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്കുള്ള ആപ്‍ളിക്കേഷൻസ് പരിചയപ്പെടുത്തുകയും പുതിയ ആപ്‍ളിക്കേഷൻസ് പഠിപ്പിക്കുകയും അതിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് അടുത്ത ക്യാമ്പിലേക്ക് അവസരം നൽകുകയും ചെയ്തു.
മാതാ ന്യൂസ്
മണ്ണപ്പേട്ട മാതാ ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്നൊരുക്കുന്ന മാതാ ന്യൂസ്. സ്ക്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ - വാർത്താവതരണം - ഇനി ഹൈടെക് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് സ്വന്തം. സ്ക്കൂളിലെ വാർത്തകളും വിശേഷങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിന് പുതിയൊരു രീതി കണ്ടെത്തുകയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കമ്പ്യൂട്ടർ പഠനത്തിൽ തല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ പരീക്ഷണ കളരിയായി മാറുന്നു ഐ.ടി ലാബും ക്ലാസ്സ് മുറികളും. ഹൈടെക് വിദ്യാഭ്യാസത്തിലൂടെ മറ്റൊരു ചുവടുവയ്പിന് സാക്ഷിയാകുന്നു മാതാ ഹൈസ്ക്കൂൾ പൊതു വിദ്യഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സ്ക്കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹൈടെക് പ്രോജക്ട് ഏറ്റവും ഫലപ്രദമായി മണ്ണംപേട്ട മാതഹൈസ്ക്കൂളിലും നടപ്പിലാക്കി വരുന്നു. ഒപ്പം തന്നെ പുതിയ സോഫ്റ്റ് വെയറുകളിലൂടെ സോഷ്യൽ മീഡിയ രംഗത്ത് പൊതുവിദ്യാലയങ്ങളിൽ ആദ്യമായി യുട്യൂബ് ചാനൽ വഴിയുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങളുടേയും മികവുകളുടേയും അവതരണം. സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? സ്റ്റുഡിയോ എങ്ങനെ സെറ്റ് ചെയ്യുന്നു?എഡിറ്റിങ്, ഡബ്ബിങ് തുടങ്ങി സമസ്ത സാധ്യതകളും കുട്ടികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നു. വാർത്തകൾ തയ്യാറാക്കൽ, ഷൂട്ടിങ്, റെക്കോർഡിങ്ങ് ,സ്റ്റുഡിയോ ഒരുക്കൽ, എഡിറ്റിങ്, തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെ കൈകാര്യം ചെയ്യുന്നു എന്നത് പ്രശംസനീയമാണ്. പാഠഭാഗത്തിലെ ടെക്സ്റ്റിനപ്പുറമുള്ള വിഷയത്തിന്റെ ദാർശനികവും ശാസ്ത്രീയവുമായ വശങ്ങളും മത്സര പരീക്ഷാ വിഭവങ്ങളും ചേർത്തുകൊണ്ട് അക്കാദമിക ആസൂത്രണവും വിനിമയവും സാധ്യമാക്കുന്ന രീതിയിൽ സമഗ്ര പോർട്ടലിൽ കൂടുതൽ വിവരശേഖരണങ്ങൾ ഉൾപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇത്തരത്തിൽ ഒരു ഡിജിറ്റൽ വിസ്മയം ഒരുക്കുകയാണ് ടീം മാത.
ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്
ക്രമ നമ്പർ | യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം | അഡ്മിഷൻ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്ളാസ്സ് | ഫോട്ടോ
|
---|---|---|---|---|---|
28 | 2017-18 | 14908 | ജീവൻ കെ | 9 | |
29 | 2017-18 | 15170 | അന്ന തെരേസ | 9 | |
30 | 2017-18 | 15174 | ആൻറണി എം.ജെ | 9 | |
31 | 2017-18 | 15176 | അലീന പി.ജെ | 9 | |
32 | 2017-18 | 15189 | ക്രിസ്റ്റോ ഡേവീസ് | 9 | |
33 | 2017-18 | 15193 | എബിൻ കെ.എസ് | 9 | |
34 | 2017-18 | 15195 | ആൻമരിയ കെ | 9 | |
35 | 2017-18 | 15197 | അലീഷ സ്റ്റാൻലി | 9 | |
36 | 2017-18 | 15199 | ഹരിനാരയണൻ പി.എൻ | 9 | |
37 | 2017-18 | 15258 | നിത്യ പോൾ | 9 | |
38 | 2017-18 | 15261 | മാനസ സി.സി | 9 | |
39 | 2017-18 | 15262 | നന്ദന എൻ.എസ് | 9 | |
40 | 2017-18 | 15264 | അമൃത കെ.എ | 9 | |
41 | 2017-18 | 16069 | സ്നേഹ എം.എ | 9 | |
42 | 2017-18 | 16072 | മരിയ റോസ് കെ | 9 | |
43 | 2017-18 | 16074 | ആൽവിൻ ടോയ് | 9 | |
44 | 2017-18 | 16345 | ചന്ദന കെ.എസ് | 9 | |
45 | 2017-18 | 16346 | ശബരി കൃഷ്ണ കെ.ആർ | 9 | |
46 | 2017-18 | 16661 | അബിൻ സന്തോഷ് | 9 | |
47 | 2017-18 | 16663 | ആശ്രിത് കെ.എം | 9 | |
48 | 2017-18 | 16679 | റോസ് മരിയ ജോൺസൺ | 9 | |
49 | 2017-18 | 16681 | അനീന ജോർജ് | 9 | |
50 | 2017-18 | 16683 | അലീന പി.എ | 9 | |
51 | 2017-18 | 16685 | ആഷ്ലിൻ പി.ലൂക്കോസ് | 9 | |
52 | 2017-18 | 16696 | അശ്വതി വി ആർ | 9 | |
53 | 2017-18 | 16713 | അക്ഷയ് സി.ബി | 9 | |
54 | 2017-18 | 16724 | ആദിത്യൻ കൃഷ്ണ | 9 |