മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2022-25
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി 65 ഓളം കുട്ടികൾ പേരുകൾ രജിസ്റ്റർ ചെയ്തു. അവരിൽ നിന്ന് മികച്ച രീതിയിൽ പരീക്ഷ അറ്റൻഡ് ചെയ്തവരിൽ നിന്നുള്ള 40 കുട്ടികൾ അടങ്ങുന്ന പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് മാതാ ഹൈസ്കൂളിൽ ആരംഭിച്ചു.
എല്ലാ വ്യാഴാഴ്ചകളിലും മൂന്നുമണി മുതൽ നാലുമണി വരെയുള്ള സീറോ പീരിയഡിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നു.
ഡിജിറ്റൽ മാഗസിൻ e-ദളം
നമ്മുടെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ e-ദളം പേര് സജസ്റ്റ് ചെയ്ത ജൂലിയറ്റ് ടീച്ചർക്കും ഗീത ടീച്ചർക്കും പ്രത്യേകം നന്ദി .പത്തോളം വിദ്യാർഥികൾ ചേർന്ന് രാവിലെ 9 മണി മുതൽ ദിവസങ്ങളോളം ഇരുന്ന് ഉണ്ടാക്കിയെടുത്തതാണ് ഈ മാഗസിൻ.ഇതിനുവേണ്ടി നന്നായി കഷ്ടപ്പെട്ട ആ കുട്ടികൾക്കും പ്രത്യേകിച്ച് നേതൃത്വം നൽകിയ പ്രിൻസി ടീച്ചർക്കും അഭിനന്ദനങ്ങൾ.ടീച്ചർ കാലത്തു മുതൽ ക്ലാസ് കഴിഞ്ഞാൽ വൈകിട്ടും ആ കുട്ടികളുടെ ഒപ്പം കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഈ മാഗസിൻ.സ്ക്രൈബസ് എൻ.ജി എന്ന ഡി.ടി.പി സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ ഈ മാഗസിൻ തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്ക് പരിചിത മല്ലാത്ത സോഫ്റ്റ്‌വെയർ ആയതുകൊണ്ട് തന്നെ മാഗസിനിൽ പല കുറവുകളും പോരായ്മകളും ഉണ്ട്. എങ്കിലും അവർക്ക് സാധിക്കുന്ന വിധത്തിൽ നന്നാക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്. കവർ പേജ് 9 സി യിൽ പഠിക്കുന്ന കൃഷ്‌ണേന്ദു നാലു ദിവസത്തോള മെടുത്തു തയ്യാറാക്കിയതാണ്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്
ലിറ്റിൽ കൈറ്റ്സ് എന്താണെന്ന് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച് കൈറ്റ്. മാതാ ഹൈസ്കൂളിൽ 23/01/24 ചൊവ്വാഴ്ച 11മണിക്ക് സംഘടിപ്പിച്ച ഈ ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ആയ സുഭാഷ് വി സാറാണ്. മൗന പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസിലേക്ക് സുഭാഷ് സാറിനെയും, രക്ഷകർത്താക്കളെയും കൈറ്റ് മിസ്ട്രെസ് സ്വാഗതം ചെയ്തു. ശേഷം ആരംഭിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാരംഭ ഘട്ടമായ അഭിരുചി പരീക്ഷ മുതൽ അവസാന ഘട്ടമായ മൂല്യനിർണയം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളെയും, കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളെയും, അവസരങ്ങളെയും കുറിച്ചും,മറ്റു സാധ്യതകളെയുമെല്ലാം വളരെ ലളിതമായി തന്നെ ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. ഏകദേശം മുപ്പത്തിയെട്ടോളാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ക്ലാസിനുശേഷം രക്ഷാകർത്താക്കൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവുമുണ്ടായിരുന്നു. ഒരു മണിയോടെ ക്ലാസ്സ് അവസാനിച്ച് രക്ഷാകർത്താക്കൾ പിരിഞ്ഞു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പ് 2021-24,2022-25 ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പ് ഒരുക്കി മാതാ ഹൈസ്കൂൾ. ഇഞ്ചക്കുണ്ടിൽ സ്ഥിതിചെയ്യുന്ന ICCS എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് കോളേജിൽ ആനുവൽ ടെക്ക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച അസ്ത്ര 2023 ലെ റോബോട്ടിക് എക്സ്പോ സന്ദർശിക്കാനുള്ള അവസരമായിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പിലൂടെ ലഭിച്ചത്.72 വിദ്യാർത്ഥികളും,4 അധ്യാപകരും അടങ്ങുന്ന സംഘം, കോളേജ് അധികൃതർ തന്നെ ഏർപ്പെടുത്തിയ വാഹനങ്ങളിൽ 9.45 ന് യാത്ര ആരംഭിച്ചു. യാത്രയിൽ വിദ്യാർത്ഥികളുടെ കലപില വർത്തമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പുഴകളും പാടങ്ങളും പിന്നിടുമ്പോൾ പ്രകൃതി ഭംഗി കൂടിയും അവർ ആസ്വദിക്കുന്നുണ്ടായിരുന്നു.10.20 ന് കോളേജിൽ എത്തിച്ചേരുമ്പോൾ ലിറ്റിൽ കൈറ്റ്സ് സംഘത്തെ സ്വീകരിക്കാനും നിർദ്ദേശങ്ങൾ നൽകാനുമായി കോളേജ് അധികൃതർ ഒരുങ്ങി നിന്നിരുന്നു. വിദ്യാർത്ഥികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു ആദ്യപടി. രജിസ്ട്രേഷനു ശേഷം വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ വൊളന്റിയറിന്റെ സേവനവും കൂടി നൽകിയിരുന്നു. റോബോട്ടിക്സിനൊപ്പം ഫിസിക്സ്,കെമിസ്ട്രി, ഗണിതം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നതിനാൽ, കെമിസ്ട്രിയിലെ വിവിധ പരീക്ഷണങ്ങളായിരു ന്നു ആദ്യത്തെ പവലിയ നിൽ സജ്ജീകരിച്ചിരുന്നത്. കൗതുകത്തോടെയും ആകാംക്ഷയോടെയും പല പരീക്ഷണങ്ങളും പരീക്ഷിച്ചുനോക്കാനും ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കാനുമുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. അടുത്ത പവലിയൻ റോബോട്ടിക്സിന്റെ തായിരുന്നു. ആപ്പ് വഴി പ്രവർത്തിപ്പിക്കാവുന്ന ആർഡിനോ ഘടിപ്പിച്ച സ്മാർട്ട് ബിന്നിന്റെ പ്രവർത്തനവും വിശദാംശങ്ങളും അറിഞ്ഞ് വിദ്യാർത്ഥികൾ എത്തിയത് ചാറ്റ് ജിപിടി യെ പരിചയപ്പെടാനായിരുന്നു. പ്രദർശിപ്പിച്ചിരുന്ന റോബോട്ടിക് കാർ മാതൃകയെ കുറിച്ച് അറിഞ്ഞ വിദ്യാർഥികൾ,വെർ ച്ച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിക്കാനുള്ള അവസരമാണ് അടുത്തതായി പ്രയോജനപ്പെടുത്തിയത്. ഇതിനുശേഷം മ്യൂസിക്കൽ ടൈലിലൂടെ നിറങ്ങൾക്കും ശബ്ദത്തിനുമൊപ്പം നടന്നെത്തിയത് റോബോഡോഗ് എന്ന റോബോട്ടിനടുത്തായിരുന്നു . ഈ റോബോട്ടിന്റെ ഉപയോഗങ്ങളും, മേന്മകളും, പ്രവർത്തനങ്ങളുമെല്ലാം തന്നെ മനസ്സിലാക്കാനുള്ള വിശദീകരണങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്ന AI മ്യൂസിക്കൽ കീബോർഡ്,AI പെയിന്റ് എന്നിവ പ്രവർത്തിപ്പിച്ചതിനുശേഷം വിദ്യാർത്ഥികൾ എത്തിയത്, നിർദ്ദേശങ്ങൾക്കനുസരിച്ച് ഏത് പ്രവർത്തിയും ചെയ്യാൻ സാധിക്കുന്ന റോബോട്ടിന്റെയടുത്തായിരുന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്ത് കുട്ടികൾക്കിടയിലൂടെ നടന്ന ഡാൻസിങ് റോബോട്ട് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. ഹോക്കിസ്റ്റിക് ഗെയിമായിരുന്നു അടുത്തത്.പലരും കളിച്ചു നോക്കുന്നുണ്ടായിരുന്നു. എയർപോർട്ട്,വലിയ പാലങ്ങൾ,ഹൈവേകൾ, ഹെലിപാഡ് എന്നിങ്ങനെയുള്ളവയു ടെ നിശ്ചല മാതൃകകൾ സജ്ജീകരിച്ചിരിക്കുന്ന പവലിയനായിരുന്നു അടുത്തത്. ഇവിടെ നിന്ന് പുറത്തു കടക്കുമ്പോൾ റിംഗ് ഗെയിം കളിക്കാനുള്ള അവസരവും, വിജയികൾക്ക് സമ്മാനങ്ങളും ഒരുക്കിയിരുന്നു. പലർക്കും ഗെയിമിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനായി. ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് എന്ന പോസ്റ്റർ വായിച്ച് വിദ്യാർത്ഥികൾ എത്തിയത് മാത്‍സിന്റെ പവലിയനിലായിരുന്നു. പല ആകൃതികൾ ഉപയോഗിച്ചുള്ള നിശ്ചല മാതൃകകൾ, ഗെയിമുകൾ, വർക്കിംഗ് മോഡലുകൾ എന്നിവയെല്ലാം ഇവിടെ ക്രമീകരിച്ചിരുന്നു. ഇല്യൂഷനുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തന മാതൃകകൾ, കാറ്റാടി യന്ത്രത്തിന്റെ നിശ്ചല മാതൃക,സോളാർപാനൽ,വിവിധ ലാമ്പുകൾ, ഇലക്ട്രിക് സർക്യൂട്ടുകളിലെ വിവിധ ഘടകങ്ങൾ, ഉപകരണങ്ങൾ, എൽഇഡി ക്യൂബ്, ടൈംലൈൻ പാനൽ ഇന്റഗ്രേറ്റഡ് സർക്യൂട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഭാഗങ്ങൾ എന്നിങ്ങനെ കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്ന വിവിധ കാര്യങ്ങൾ ഫിസിക്സിന്റെ പ്രദർശനത്തിലുണ്ടായിരുന്നു. കൂടാതെ ഫിഫ 23,റോബോവാർ, പെയിന്റ് ബോൾ, ഗോൾഡൻ ഗേറ്റ് എന്നിങ്ങനെയുള്ള വിവിധ ഗെയിമുകളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവസാനമായി ആദ്യ കാല എയർക്രാഫ്റ്റ് കളുടെ പ്രദർശനത്തിന്റെ അടുക്കലാണ് വിദ്യാർത്ഥികൾ എത്തിയത്. എയർക്രാഫ്റ്റുകളുടെ പ്രൊപ്പല്ലറുകൾ, പിസ്റ്റ് എഞ്ചിൻ എന്നിവ കണ്ടു മനസ്സിലാക്കാനും പ്രവർത്തനങ്ങളെക്കുറിച്ചറിയാനും, ആദ്യകാല എയർക്രാഫ്റ്റുകളെ കാണാനുമുള്ള നല്ലൊരു അവസരവും വിദ്യാർത്ഥികൾക്ക് ഇവിടെ ലഭിക്കുകയുണ്ടായി . വളരെയധികം പുതിയ അറിവുകൾ ലഭിക്കാൻ ഉതകുന്നതായിരുന്നു ഈ ഫീൽഡ് ട്രിപ്പ്,എന്ന എല്ലാ വിദ്യാർത്ഥികളുടെയും ഏകാഭിപ്രായത്തോടെ അധ്യാപകരും വിദ്യാർത്ഥികളും 12.45 ന് തിരികെ വിദ്യാലയത്തിലെത്താനായി യാത്ര തിരിച്ചു.
ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്
സ്കൂൾ ക്യാമ്പ് 2023സെപ്റ്റംബർ ഒന്നാം തീയ്യതി നടത്തുകയുണ്ടായി. പത്തു മണിയോടെ ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ നിർവഹിച്ചു. ക്യാമ്പ് നയിക്കാൻ എത്തിച്ചേർന്ന കൈറ്റ് മാസ്റ്റർ സുഭാഷ് സാറിനെയും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും ഹെഡ്മാസ്റ്റർ സ്വാഗതം ചെയ്തു.ഇരുപത്തിയൊമ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.അവരോടൊപ്പം സഹായത്തിനായി കൈറ്റ് മിസ്ട്രെസ് പ്രിൻസി ടീച്ചറും ഉണ്ടായിരുന്നു. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ റിതം കമ്പോസർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഓഡിയോ ബീറ്റ്, കുട്ടികളോട് പ്രവർത്തിപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സുഭാഷ് സാർ ക്യാമ്പ് ആരംഭിച്ചു.അതിനുശേഷം ഓപ്പൺടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മിക്കുന്നതിനുള്ള പരിശീലനമായിരുന്നു നൽകിയത്. കുട്ടികൾ വളരെ താല്പര്യത്തോടെ തന്നെ ഈ ആക്റ്റിവിറ്റി ചെയ്തുതീർക്കുകയും, ഒരുമണിയോടെ ഉച്ചഭക്ഷണത്തിനായി ക്യാമ്പ് പിരിയുകയും ചെയ്തു.കുട്ടികൾക്കായി സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഒന്നെമുക്കാലോടെ ക്യാമ്പ് വീണ്ടും പുന രാരംഭിച്ചു.സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് ഓണപ്പൂക്കളം തയ്യാറാക്കുന്നതിനുള്ള പരിശീലനമായിരുന്നു പിന്നീട് നടന്നത്. തുടർന്ന് കുട്ടികൾക്ക് പൂർത്തീകരിക്കാനുള്ള അസ്സൈൻമെന്റുകൾ നൽകി. ഓരോ കുട്ടിയുടെയും ക്യാമ്പ് പെർഫോമെൻസും അസ്സൈൻമെന്റ് പൂർത്തികരണവും വിലയിരുത്തിയാണ് സബ് ജില്ലാതലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുകയെന്ന് സുഭാഷ് സാർ കുട്ടികളെ അറിയിച്ചു. അനീറ്റ കെ എ, ആദിനാഥ് എന്നിവർ ക്യാമ്പിന്റെ ഫീഡ്ബാക്ക് അവതരിപ്പിക്കുകയും, കൈറ്റ് മിസ്‌ട്രെസ് റിസോഴ്സ് പേർസണിനുള്ള നന്ദി അറിയിക്കുകയും, നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു കുട്ടികൾ പിരിയുകയും ചെയ്തു. അളഗപ്പ നഗർ പഞ്ചായത്ത് ഓഫീസ് സന്ദർശനം (ഫീൽഡ് ട്രിപ്പ് ) ലിറ്റിൽ കൈറ്റ് അംഗങ്ങൾ അളഗപ്പനഗർ പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുകയും അവരുടെ കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും സെർവർ റൂമിൽ സെർവർ എന്താണെന്ന് കാണാനും പരിചയപ്പെടാനും സൗകര്യമുണ്ടാവുകയും ചെയ്തു. കൂടാതെ അവർക്ക് ആവശ്യമായ സിസ്റ്റത്തിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ നടത്തി കൊടുത്തു .പിന്നീട് കേടായ കമ്പ്യൂട്ടറുകളിൽ ഒന്ന് നന്നാക്കി കൊടുക്കുകയും പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള പോസ്റ്ററുകൾ തയ്യാറാക്കി നൽകുകയും ചെയ്തു.
(നെറ്റ്‌വർക്ക് അറ്റാച്ച്ഡ് സ്റ്റോറേജ്)
NAS (നെറ്റ്‌വർക്ക് അറ്റാച്ച്ഡ് സ്റ്റോറേജ്) പഴയ പിസിയിൽ നിന്ന് എടുത്ത ഉപയോഗിക്കാത്ത പിസി ഭാഗങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നാല് 500 ജിബി എച്ച്എച്ച്ഡി ഉപയോഗിച്ചു 2000ജിബി ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ചു . എച്ച്എച്ച്ഡിയിൽ നിന്നുള്ള എല്ലാ ഡാറ്റയും ഞങ്ങൾ ഫോർമാറ്റുചെയ്‌ത് ഉബുണ്ടു സെർവർ എഡിഷൻ ഒഎസ് ഇൻസ്റ്റാൾ ചെയ്തു.HTML, CSS ഉപയോഗിച്ച് ഞങ്ങൾ സ്വയം നിർമ്മിച്ചു. ക്ലൗഡ് സ്റ്റോറേജ് ഡാഷ്‌ബോർഡ് ഹോസ്റ്റുചെയ്യാൻ ഞങ്ങൾ അപ്പാച്ചെ സോഫ്റ്റ്വെയർ ഉപയോഗിച്ചു.ഡാഷ്‌ബോർഡിൽ ഒരു ലോഗിൻ പേജും ഡാഷ് ബോർഡും അടങ്ങിയിരിക്കുന്നു.. ലോഗിൻ പേജിലേക്ക് പ്രവേശിക്കുന്നതിന് ഇത് ഞങ്ങൾക്ക് പ്രത്യേകമായി ഒരു ഐപി വിലാസം (192.168.1.255) നൽകുന്നു,. കൂടാതെ ആവശ്യമായ ഉപയോക്തൃനാമവും പാസ്‌വേഡും ടൈപ്പ് ചെയ്യുത് ഡാഷ്‌ബോർഡിൽ മറ്റുള്ളവർക്ക് സ്കൂൾ ഡാറ്റ ഡൗൺതലോഡ് ചെയ്യാനും അവ സംഭരിക്കാനും ഈ പ്രോജക്റ്റ്സഹായിക്കുന്നു.
ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം
ഊർജ്ജസംരക്ഷണം എന്ന ആശയം മുൻനിർത്തി തയ്യാറാക്കിയ ഒരു പ്രോജക്ട് ആണ് ഇത്. നമ്മുടെ സ്ട്രീറ്റ് ലൈറ്റ് സംവിധാനം സ്മാർട്ട് ആക്കാനുള്ള ശ്രമമായിരുന്നു. IR സെൻസറുകൾ ഉപയോഗപ്പെടുത്തി വാഹനങ്ങൾ റോഡിൽ ഉണ്ടാകുന്ന സമയത്ത് ലൈറ്റുകൾ ഓൺ ആവുകയും ഇല്ലാത്ത സമയങ്ങളിൽ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും ചെയ്യുന്ന സംവിധാനമാണിത് . ഇതിന്റെ പ്രധാന ഭാഗം ഐ ആർ സെൻസറുകളാണ്. ഇൻഫ്രാറെഡ് വികിരണങ്ങൾക്ക് വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഇത് പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് - 2022-25 ലെ കുട്ടികളുടെ ലിസ്റ്റ്
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് | ജനന തീയ്യതി |
1 | 16366 | ആഷ്‍ലിൻ തോമസ് | 19/11/2009 |
2 | തനിഷ് എം ആർ | 30/08/2009 | |
3 | 16369 | പവിത്ര അജയകുമാർ | 08/09/2009 |
4 | 16380 | സിയോൺ റോയ് | 08/09/2009 |
5 | 16381 | ദേവിക ആനന്ദൻ | 29/06/2007 |
6 | 16383 | ശ്രേയ എൻ എസ് | 17/09/2009 |
7 | 16384 | ഭദ്ര ടി ആർ | 07/03/2009 |
8 | 16385 | അൽന ബേബി | 23/12/2008 |
9 | 16386 | ദേവനന്ദ കെ എസ് | 17/10/2008 |
10 | 16402 | ജോയൽ വിൽസൺ | 09/02/2009 |
11 | 16404 | ചിൻമയ് മാധവ് കെ എസ് | 05/01/2010 |
12 | 16407 | ആദിന്ദ് എ | 09/02/2010 |
13 | 16408 | ആദർശ് പി ആർ | 08/11/2008 |
14 | 16411 | ലെനിറ്റ് പി എഫ് | 06/12/2008 |
15 | 16412 | ആൽഫിൻ വി ദേവസ്സി | 00/00/0000 |
16 | 16418 | മീനാക്ഷി ടി ബി | 02/06/2009 |
17 | 16420 | അതുൽകൃഷ്ണ എം എം | 24/02/2009 |
18 | 16425 | കൃഷ്ണേന്ദു പി യു | 18/10/2008 |
19 | 16427 | അന്നമരിയ ജോഷി | 01/09/2008 |
20 | 16759 | എൽറോയ് ഷിന്റോ | 10/11/2009 |
21 | 16950 | ശ്രീഹരി കെ എ | 25/06/2009 |
22 | 17199 | അഭിനവ് കൃഷ്ണ എ എ | 02/04/2009 |
23 | 17266 | നീമ റോസ് കെ എസ് | 22/05/2009 |
24 | 17644 | ശ്രീനന്ദന ആർ | 05/07/2009 |
25 | 17880 | ബാല ടി ആർ | 03/03/2009 |
26 | 17883 | ദേവിക കെ | 20/12/2008 |
27 | 17890 | ശ്രുതി രാജൻ | 21/10/2009 |
28 | 17894 | അനിത കെ എ | 14/11/2009 |
29 | 17899 | എബിൻ പങ്കജ് | 27/02/2009 |
30 | 17904 | ഇമ്മാനുവൽ ബെന്നി | 11/07/2009 |
31 | 17911 | ജെസ്വിൻ ജോണി | 08/01/2009 |
32 | 17913 | അലീന എബിസ് | 20/08/2009 |
33 | 17914 | ഹിൽട്ടാൻ ടിറ്റോ | 06/07/2009 |
34 | 17919 | മണി മേഘ വി എ | 29/09/2009 |
35 | 17921 | ആശിർവാദ് കെ പി | 20/05/2009 |
36 | 17924 | ദേവസൂര്യ കെ എസ് | 12/10/2008 |
37 | 17925 | രാധു കൃഷ്ണ എം ആർ | 18/12/2008 |
38 | 17927 | അഭിഷേക് എം എച്ച് | 15/09/2009 |
39 | 17943 | അഭിനവ് കൃഷ്ണ പി എസ് | 26/11/2008 |
40 | 17955 | കാശിനാഥ് കെ | 23/02/2009 |
ഗാലറി
-
റോബോട്ടിക്സ് പരിശീലനം
-
യൂണിസെഫ് സന്ദർശനം