സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്

ലിറ്റിൽ കൈറ്റ്സ് എന്താണെന്ന് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച് കൈറ്റ്. മാതാ ഹൈസ്കൂളിൽ 23/01/24 ചൊവ്വാഴ്ച 11മണിക്ക് സംഘടിപ്പിച്ച ഈ ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ആയ സുഭാഷ് വി സാറാണ്. മൗന പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസിലേക്ക് സുഭാഷ് സാറിനെയും, രക്ഷകർത്താക്കളെയും കൈറ്റ് മിസ്ട്രെസ് സ്വാഗതം ചെയ്തു. ശേഷം ആരംഭിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാരംഭ ഘട്ടമായ അഭിരുചി പരീക്ഷ മുതൽ അവസാന ഘട്ടമായ മൂല്യനിർണയം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളെയും, കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളെയും, അവസരങ്ങളെയും കുറിച്ചും,മറ്റു സാധ്യതകളെയുമെല്ലാം വളരെ ലളിതമായി തന്നെ ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. ഏകദേശം മുപ്പത്തിയെട്ടോളാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ക്ലാസിനുശേഷം രക്ഷാകർത്താക്കൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവുമുണ്ടായിരുന്നു. ഒരു മണിയോടെ ക്ലാസ്സ് അവസാനിച്ച് രക്ഷാകർത്താക്കൾ പിരിഞ്ഞു.

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ

2023 ജൂൺ 9 ന് പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 ൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം വിളിച്ചു ചേർത്തു. ജൂൺ 13ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ വിശദാംശങ്ങൾ കുട്ടികളെ അറിയിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനും അംഗത്വം നേടുന്നതിനുള്ള സമ്മതപത്രം രക്ഷാകർ ത്താക്കളിൽ നിന്നും കൊണ്ടുവരണമെന്നുള്ള നിർദ്ദേശവും വിദ്യാർഥികൾക്ക് നൽകിയിരുന്നു. എട്ടാം ക്ലാസ്സിൽ നിന്നുള്ള 84 കുട്ടികൾ അഭിരുചി പരീക്ഷയ്ക്കായി പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു. തലേദിവസം തന്നെ കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്‌ട്രെസ് എന്നിവർ പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. രാവിലെ 10 മണിയോടെ പരീക്ഷ ആരംഭിച്ചു. നാലു മണിക്കുള്ളിൽ തന്നെ 84 കുട്ടികളുടെ പരീക്ഷ നടത്തുകയും ആവശ്യം വേണ്ട ഫയലുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ജൂൺ 15ന് അഭിരുചി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.8 ഡി യിലെ ആൻലിയോ റോയ്,8 സിയിലെ ആദിക ബാബു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി 40 അംഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് 16-06-23 മുതൽ പ്രവർത്തനം തുടങ്ങി.

2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്

പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 14 ന് മാതാ ഹൈസ്കൂളിൽ നടന്നു. റിസോഴ്സ് പേഴ്സണായി വേലുപ്പാടം സെന്റ് ജോസഫ് എച്ച് എസ് എസിലെ ജീസ് മാസ്റ്റർ ആയിരുന്നു വന്നത്. ക്യാമ്പ് നടത്തിപ്പിനു വേണ്ട ക്രമീകരണങ്ങൾ തലേദിവസം തന്നെ ഐ ടി ലാബിൽ ക്രമീകരിച്ചിരുന്നു. അനിമേഷൻ, പ്രോഗ്രാമിങ്‌, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്. ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം, ആർഡിനോ ഉപയോഗിച്ചുള്ള റോബോ ഹെൻ നിർമ്മാണം ,ഹാർഡ് വെയറിനെ കുറിച്ചുള്ള അറിവ് എന്നിവയെല്ലാം വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു. കൈറ്റ്സ് മിസ്‌ട്രെസ് റിസോഴ്സ് പേഴ്സണിനും,ക്യാമ്പ് അംഗങ്ങൾക്കുമുള്ള നന്ദി അറിയിക്കുകയും ക്യാമ്പ് പിരിയുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് - 2023-26 ലെ കുട്ടികളുടെ ലിസ്റ്റ്

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ജനന തീയ്യതി
1 16559 ആവാണി സുനിൽ 08/10/2009
2 16562 ദേവപ്രഭ സി എസ് 05/12/2009
3 16565 അന്ന യു ബി 15/08/2010
4 16584 ആൻലെറ്റ് കെ ബി 12/08/2010
5 16587 ഡിഫ്ന പി എൻ 03/11/2009
6 16592 ദേവസൂര്യ ടി എസ് 16/03/2010
7 16603 നിരഞ്ജൻ ടി എസ് 17/08/2010
8 16944 അധിക ബാബു 02/09/2010
9 17092 വിശാഖ് കെഎസ് 24/01/2011
10 17196 ബെൻവിൻ വിനോദ് 19/04/2010
11 17246 ജോവിൻ ഷെെജെൻ 18/10/2010
12 17431 ആൽഫിൻ വിഎ 06/01/2010
13 17501 ദീക്ഷിത് എം ദിപേഷ് 21/10/2009
14 17528 വൈഗ രതീഷ് 11/05/2010
15 17631 ഭരത് ചന്ദ്രൻ സിഎസ് 22/02/2010
16 17635 എഡ്വിന വില്യം സി 10/10/2010
17 17637 ജെന്നിഫർ ലിക്സൺ 27/03/2010
18 17638 അഭിനന്ദ് കൃഷ്ണ ടി എസ് 01/07/2010
19 17639 അഡ്വൈഡ് കൃഷ്ണ പിബി 27/11/2009
20 17865 അനമിത്രൻ എസ് 26/05/2010
21 17866 ആൻലിയോ റോയ് 21/05/2010
22 17867 അനെക്സ് ജോബി 09/04/2010
23 17949 ബെവൻ ഡേവിഡ് ടിറ്റോ 22/12/2009
24 18061 ദേവന വിനോദ് 06/04/2010
25 18064 സാൻജോ ബിജു 01/07/2010
26 18065 അഭയ് ബൈജു 01/09/2010
27 18066 ആശിഷ് വിനോജ് 15/09/2010
28 18071 സഹൽ കെ അൻവർ 19/08/2010
29 18077 രൺദീപ് കെ 15/09/2010
30 18078 ശ്രീഹരി ഇ കെ 11/11/2010
31 18082 അമൃത കെ എസ് 05/10/2010
32 18083 റോസ്മി മരിയ എംഎസ് 17/09/2009
33 18085 ആദിൽ ടിഎ 30/06/2010
34 18086 കൃഷ്ണവേണി കെ മോഹൻ 10/12/2010
35 18087 പോൾജോ ടിപി 20/10/2010
36 18088 ആര്യാദേവി വിസി 09/10/2010
37 18091 അധ്വിക് വി എസ് 03/08/2010
38 18092 അലൻ മഞ്ഞളി 24/06/2010
39 18112 അഭിമന്യു കെജെ 10/06/2010
40 18114 ധശരദ് പിഎസ് 17/11/2010

ഗാലറി