മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
ഫ്രീഡം ഫെസ്റ്റ് 2023
ഫ്രീഡം ഫെസ്റ്റ് 2023 വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും മറ്റു ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 9 മുതൽ 12 വരെ ആഘോഷിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുകൊണ്ട് ഐടി കോർണർ സ്കൂളിൽ പ്രവർത്തിക്കുകയുണ്ടായി. സ്വതന്ത്ര ഹാർഡ്‌വെയർ ആയ ആർഡിനോ ഉപയോഗിച്ചുള്ള ഡാൻസിങ് എൽഇഡി, റോബോ ഹെൻ എന്നിവ കുട്ടികളിൽ വളരെ കൗതുകം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഗോഡ്‍വിൻ ഓസ്റ്റിൻ,നിവേദ് ജയൻ , നോയൽ ലിജോ എന്നിവർ ഈ റോബോട്ടിക് ഉപകരണം മാതൃകകൾ നിർമ്മിച്ചത്. സീനിയർ വിദ്യാർത്ഥികൾ റാസ്ബറി പൈ ഉപയോഗിച്ച് നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പ്രദർശിപ്പിച്ചത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി. ഫ്രീഡം ഫസ്റ്റ് 2023 മായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി. അതിൽ 12 ഓളം കുട്ടികൾ പങ്കെടുത്തു. തെരഞ്ഞെടുത്ത അഞ്ച് പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.പോസ്റ്റർ മത്സരത്തിൽ ക്രിസാന്റോ ലിൻസൺ,വിജിൻ ദാസ് ,ഗോഡ് വിൻ സോബി,ഗോഡ്സൺ സോബി,ജോൺ ആൽഫിനോ എന്നീ കുട്ടികളാണ് സമ്മാനത്തിന് അർഹരായത്.സമ്മാനത്തിന് അർഹരായ കുട്ടികളുടെ പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഐടി കോർണറിലെ നോട്ടീസ് ബോർഡിൽ ഭംഗിയായി പ്രദർശിപ്പിച്ചു. കൃഷ്ണേന്ദു ,കൃഷ്ണപ്രിയ എം .പി ,ബാല ടി ആർ ,പവിത്ര എന്നീ കുട്ടികൾ ഐ ടി കോർണർ നോട്ടീസ് ബോർഡ് വളരെ മനോഹരമായി അലങ്കരിച്ചു.
ഗാലറി
-
-
-
-
-
-
ഐ.ടി കോർണർ ഫ്രീഡം ഫെസ്റ്റ് 2023
-
ഫ്രീഡം ഫെസ്റ്റ് 2023