ജി യു പി സ്ക്കൂൾ പുറച്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി സ്ക്കൂൾ പുറച്ചേരി | |
---|---|
വിലാസം | |
പുറച്ചേരി ജിയുപി സ്കൂൾ പുറച്ചേരി
ഏഴിലോട് പി.ഒ 670309 , ഏഴിലോട് പി.ഒ. , 670309 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 03 - ഒക്ടോബർ - 1955 |
വിവരങ്ങൾ | |
ഫോൺ | 04972801185 |
ഇമെയിൽ | gupspurachery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13563 (സമേതം) |
യുഡൈസ് കോഡ് | 32021400103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുതാഴം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയൻ എ |
പി.ടി.എ. പ്രസിഡണ്ട് | ധനേഷ് ടി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹരിപ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ൽ എൽ.പി. സ്കൂളായും 1981-ൽ യു.പി.സ്കൂളായും ഉയർന്ന് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നിരിക്കുകയാണ് ഗവ: യു.പി സ്കൂൾ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P ഫണ്ടുകൾ , S.S.A , മറ്റു സർക്കാർ ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയത്. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ 2015-16 സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ ചുരുക്കി വിവരിക്കുന്നു. സയൻസ് ക്ലബ് എഡിസൺ എന്ന ശാസ്ത്രജ്‍ഞ൯െ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകരണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടുതൽ അറിയാം
മുൻസാരഥികൾ
1961 -1962 പി വി നാരായണൻ
1962-1968 കെ ജി ഗോവിന്ദൻ നമ്പൂതിരി
1968-1972 പി വി നമ്പ്യാർ
1972-1973 വി വി നാരായണൻ നമ്പ്യാർ
1973-1977 സി കെ കുഞ്ഞികണ്ണൻ നമ്പ്യാർ
1977-1979 കെ എ ഗോവിന്ദൻ നമ്പൂതിരി
1979-1991 വി വി ഗോവിന്ദൻ
1991-1993 കെ പി ചന്തു
1993-1994 പി ബാലകൃഷ്ണൻ മാസ്റ്റർ
1994-1995 ഇ വി ബാലകൃഷ്ണൻ
1995-1997 വി ചിണ്ടൻ
1997-1999 ആർ ലളിതഭായ്
1999-2003 വി വി ദാമോദരൻ
2003-2004- പി പി ബാലകൃഷണൻ
2004-2005 സി കെ ഗോപാലകൃഷ്ണൻ
2005-2010 പി കൃഷ്ണൻ
2010-2015 ഇ പി മനോഹരൻ
2015-2017 അബ്ദുൽ അഫീല ഐ വി
2017-2020- കരുണാകരൻ കെ ഇ
2020-2021 പുഷ്പലത
2021-2022 സുനന്ദകുമാരി കെ ഇ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2003 മുതൽ 2010 വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണൻ നമ്പൂതിരി കെ .കെ 2021-2022 വർഷത്തെ PMRF (Prime Ministers Research Fellowship) ന് അർഹനായി.
പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ മാധവൻ പുറച്ചേരി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
വഴികാട്ടി
കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്