ജി യു പി സ്ക്കൂൾ പുറച്ചേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2024-252023-242022-23 വരെ

പഠനയാത്ര, ക്യാമ്പുകൾ, മരംനടൽ, പ്രകൃതി സംരക്ഷണം, ഫീൽഡ്ട്രിപ്പ് തുടങ്ങിയവ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്വിസ് മൽസരങ്ങൾ, പോസ്റ്റർ രചനകൾ റാലികൾ എന്നി നടത്തുന്നു. ശാസ്ത്രമേളകൾക്ക് നേതൃത്വം നൽകി ഈ വർഷം മികച്ച നേട്ടം ഉണ്ടാക്കി. ഈ വർഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള .ജൈവപരമായ വസ്തുക്കൾ ഉപയോഗിച്ചാണ്. സാമൂഹ്യശാസ്തക്ലബ് സാമൂഹ്യശാസ്ത അവബോധം വളർത്താൻ പര്യാപ്തമായ വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ഫീൽഡ് ട്രിപ്പ് , പുരാവസ്തു ശേഖരണം, പഠനയാത്ര, പ്രാദേശിക ചരിത്ര രചന, ദിനാചരണങ്ങൾ, ക്വിസ് മൽസരങ്ങൾ , പോസ്റ്റർ രചനകൾ റാലികൾ തുടങ്ങിയവ നടത്തുന്നു. അയ്യൻകാളി ദിനം, ലോകമയക്കു മരുന്നു വിരുദ്ധദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക്ക് ദിനം ,ഐക്യരാഷ്ട്രദിനം ,കേരളപ്പിറവിദിനം തുടങ്ങിയ ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ മികച്ച വിജയം ഉണ്ടാക്കി. ഗണിതശാസ്ത്രക്ലബ് കുട്ടികളിൽ ഗണിതാഭിരുചി വളർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ നടത്തുന്നു. ക്വിസ് മൽസരങ്ങൾ, ചോദ്യോത്തരപ്പെട്ടി, പസിലുകൾ, കളികൾ, ദിനാചരണങ്ങൾ, പോസ്റ്റർ രചനകൾ എന്നിവ നടത്തുന്നു. ഗണിതശാസ്ത്രമേളയ്ക്ക് നേതൃത്വം വഹിക്കുന്നു. ഗണിതക്വിസുകൾ ഗണിത പസിലുകൾ, ഗണിതരൂപങ്ങളുടെ നിർമ്മാണം എന്നി നടത്തുന്നു. സബ് ജില്ല - ജില്ലാ ഗണിതശാസ്ത്രസെമിനാറുകളിൽ മികച്ച വിജയം നേടി. വിദ്യാരംഗം കലാ സാഹിത്യവേദി വിദ്യാർത്ഥികളുടെ സാഹിത്യപരമായ കഴിവുകൾ ഉണർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. വായനാ ദിനത്തിൻറെയും വായനാ വാരാചരണ ത്തിൻറയും ഭാഗമായി ലൈബ്രറി വിതരണം , വായനശാലാ സന്ദർശനം, സാഹിത്യക്വിസ് എന്നിവ നടത്തി . ഈ വർഷം കഥാകവിതാ ആസ്വാദനക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. കൃശ്ണൻ നടുവിലത്ത്, അജേഷ് കടന്നപ്പള്ളി എന്നിവർ ക്ലാസ്സെടുത്തു. ബഷീർ ദിനം, വളളത്തോൾ ദിനം, ഉറൂബ് ദിനം, വയലാർ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികൾ നടത്തി. ക്ലാസ്സുകളിൽ കൈയെഴുത്ത് മാഗസിൻ തയ്യാറാക്കാനുള്ള നേതൃത്വം നൽകി വരുന്നു. സാഹിത്യ സമാജം, ബാലസഭ എന്നിവ നടത്തുന്നു. ഇംഗ്ലീഷ് ക്ലബ് ഇദഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റിൻറെ ഭാഗമായി സ്കൂളിൽ മുഴുവൻ ക്ലാസുകളിലും ഇംഗ്ലീശ് പരിപാടികൾ സംഘടിപ്പിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിപാടി നടത്തിവരുന്നു. ഈ വർഷത്തെ CRC തല ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂളിൽവച്ച് നടത്തി. ഹിന്ദി മഞ്ച് രാഷ്ട്രഭാഷയായ ഹിന്ദിയെ കൂടുതൽഅറിയാനും കൂടുതൽ അറിവു നേടാനുമുള്ള പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കഥ, കവിത, ലേഖനം, പ്രസംഗം,തുടങ്ങിയവ തയ്യാറാക്കുന്നു. മാഗസിനുകൾ തയ്യാറാക്കുന്നു. പ്രേംചന്ദ് ദിനം, ഹിന്ദി വാരാഘോഷം എന്നിവയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി.

കോവിഡ് കാല പ്രവർത്തനങ്ങൾ

ക്രിയേറ്റീവ് കിഡ്സ്

കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കുന്ന കുട്ടികളുടെ സർഗ്ഗാത്മക ആവിഷ്ക്കാരങ്ങളുടെ നേർസാക്ഷ്യമാണ് ക്രിയേറ്റീവ് കിഡ്സ് ..സർഗ്ഗാത്മകത കുട്ടികളുടെ മനസ്സിനെ തൊടും.അത് അവരെ വൈകാരികമായി പിടിച്ചുലയ്ക്കും.അത് കുട്ടികളുടെ ആത്മാവിഷ്ക്കാരമാണ്.

ക്രിയേറ്റീവ് കിഡ്സിൽ ആഴ്ചതോറും നൽകുന്ന പ്രവർത്തനങ്ങൾ കുട്ടികൾ മാത്രമല്ല,കുടുംബം ഒന്നാകെ ഏറ്റെടുക്കുന്ന അനുഭവമാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്.

എന്താണ് ക്രിയേറ്റീവ് കിഡ്സ്?

    • 5,6,7 ക്ലാസിലെ മുഴുവൻ കുട്ടികളും അംഗങ്ങളായുള്ള ഒരു വാട്സ് ആപ്പ് കൂട്ടായ്മയാണ് ക്രിയേറ്റീവ് കിഡ്സ്.

    • ഒരു ക്ലാസ്സ് പി.ടി.എ യോഗത്തിൽ ഒരു രക്ഷിതാവിന്റെ  ഭാഗത്തുനിന്നുള്ള നിർദ്ദേശപ്രകാരമായിരുന്നു അത് രൂപം കൊണ്ടത്.

ക്രിയേറ്റീവ് കിഡ്സ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

    • എല്ലാ ആഴ്ചയിലും ശനി,ഞായർ ദിവസങ്ങളിൽ രണ്ടു ദിവസത്തെ ശില്പശാലയായിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ്സുകളില്ലാത്തിനാൽ കുട്ടികൾക്ക് സ്വതന്ത്രമായി സർഗ്ഗാത്മക പ്രവർത്തനത്തിൽ  വ്യാപരിക്കാൻ കഴിയും.

    • കുട്ടികൾക്ക് മൂന്നോ നാലോ ദിവസം മുന്നേ ഓരോ പ്രവർത്തനത്തെക്കുറിച്ചുമുള്ള അറിയിപ്പുകൾ നൽകും.

    • പ്രവർത്തനം ചെയ്യാൻ കുട്ടികളെ പ്രചോദിപ്പിക്കുന്ന വിധത്തിലായിരിക്കും അറിയിപ്പുകൾ.

    • ഓരോ പ്രവർത്തനത്തിനും അതാതുമഖലയിൽപ്പെട്ട വിദഗ്ദൻമാരുടെ ക്ലാസ്സുണ്ടാകും.ക്ലാസുകൾ അഞ്ചുമിനുട്ടിൽ താഴെവരുന്ന ചെറുവീഡിയോകളായിട്ടാണ് തയ്യാറാക്കുക.

    • കുട്ടികളുണ്ടാക്കുന്ന ഉത്പ്പന്നങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ ഗ്രൂപ്പിൽ പങ്കുവയ്ക്കും.ഇതിന് അധ്യാപകർ പോസിറ്റീവ് ഫീഡ്ബാക്കുകൾ നൽകും.ഈ ഫീഡ്ബാക്കുകളാണ് കൂടുതൽ കുട്ടികളെ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്ന് മനസ്സിലായിട്ടുണ്ട്.

    • ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വിദഗ്ധരുടെ ക്ലാസോടെ ആരംഭിക്കുന്ന പരിപാടി ഞായറാഴ്ച രാത്രി എട്ടുമണിക്ക് സമാപിക്കും.സമാപന പരിപാടിയിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കും

എന്തൊക്കെയാണ് ക്രിയേറ്റീവ് കിഡ്സിലെ പ്രവർത്തനങ്ങൾ?

ക്രിയേറ്റീവ് കിഡ്സിലെ പ്രവർത്തനങ്ങൾ‍ക്ക് പാഠഭാഗവുമായി ബന്ധമില്ല.സ്വതന്ത്രമായ സർഗ്ഗാത്മക പ്രവർത്തനങ്ങളാണ് അവിടെനടക്കുക.എന്നാൽ ഇംഗ്ലീഷ് ഭാഷാശേഷികളുടെ വികാസവുമായി ബന്ധപ്പെട്ട് തുടർച്ചയായി മൂന്നോ നാലോ ശില്പശാലകൾ നടത്തിയിട്ടുണ്ട്.

ഓരോ ആഴ്ചയിലും നടത്തിയ രണ്ടുദിവസത്തെ ശില്പശാലകൾ ഏതൊക്കെ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു?

    • പേപ്പർപ്പകിട്ട്

    • പോർട്രെയ്റ്റ് ഡ്രോയിങ്ങ്

    • ക്രിസ്മസ് സ്റ്റാർ നിർമ്മാണം

    • ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണം.

    • പുൽക്കൂട് നിർമ്മാണം

    • കുട്ടിക്കൃഷി-സ്വന്തം കൃഷി പരിചയപ്പെടുത്തുന്ന വീഡിയോകൾ

    • കൊളാഷ് നർമ്മാണം

    • പേപ്പർ ബ്ലൂൂംസ് -പേപ്പർ ഫ്ലവർ നിർമ്മാണം

    • ഒറിഗാമി ഫെസ്റ്റ് -ഒറിഗാമി നിർമ്മാണം

    • കുരുത്തോലക്കളരി

    • വായനയുടെ സ്വർഗ്ഗം-ബൂക്ക് റിവ്യു-വായിച്ച പുസ്തകം പരിചയപ്പെടുത്തുന്നത്

സർഗ്ഗാത്മക പ്രവർത്തനത്തിലൂടെ ഇംഗ്ലീഷ് ഭാഷാശേഷികളുടെ വികാസവുമായി ബന്ധപ്പെട്ട് ചെയ്ത ശില്പശാലകൾ

    • The little chef-two-day workshop on cookery show

    • My Dear Puppets- two-day workshop on puppetry

    • The World of Stories- two-day workshop on story telling

    • My Story Book- two-day workshop on developing story books.

ക്രിയേറ്റീവ് കിഡ്സിനെ കുട്ടികളും രക്ഷിതാക്കളും ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.പല പ്രവർത്തനങ്ങളിലും കുടുംബം ഒന്നാകെ ഏർപ്പെടുന്നുണ്ട്.കുട്ടികൾക്കാവശ്യമായ വസ്തുക്കൾ സംഘടിപ്പിച്ചുനൽകിയും ഓരോ ഘട്ടത്തിലും അവരോടൊപ്പം ചേർന്നും രക്ഷിതാക്കൾ കുട്ടികൾക്ക് നൽകിവരുന്ന പിന്തുണചെറുതല്ല.

"മാഷേ,ശനി,ഞായർ ദിവസങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ് കുട്ടികൾ.കുട്ടികൾ പൂർണ്ണമായും ഈ പ്രവർത്തനത്തിൽ മുഴുകുന്നു.അന്നവർക്ക് ടി.വി.പോലും കാണണ്ട.അത്രയും താത്പര്യമാണ് പ്രവർത്തനങ്ങൾ ചെയ്യാൻ...”

ക്രിയേറ്റീവ് കിഡ്സിന്റെ  സമാപന പരിപാടിയിൽ ഒരു രക്ഷിതാവ് പറഞ്ഞ വാക്കുകളാണിത്

കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളുമായി പുസ്തകവണ്ടി

പുറച്ചേരി ഗവ.യു.പി.സ്ക്കൂളിന്റെ പുസ്തകവണ്ടി കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു.പുസ്തകവണ്ടിയിൽ നിന്നും അവർക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.ഈ മഹാമാരിക്കാലത്ത് വീട്ടിൽ അടച്ചിരിക്കുമ്പോൾ പുസ്തകങ്ങളാണ് അവർക്ക് കൂട്ട്.സ്ക്കൂൾ ലൈബ്രറിയിലെ ഒട്ടുമിക്ക പുസ്തകങ്ങളും കുട്ടികളുടെ വീടുകളിൽ എത്തിക്കഴിഞ്ഞു.മൂന്നാഴ്ച കൂടുമ്പോൾ ഒരിക്കൽ പുസ്തകവണ്ടി വീടിനടുത്തെത്തും.അപ്പോൾ വായിച്ച പുസ്തകങ്ങൾ മാറ്റിയെടുക്കാം.

അധ്യാപകർ അവരുടെ കൈകളിലെത്തിച്ചു നൽകുന്ന പുസ്തകങ്ങൾ അവർക്ക് വായിക്കാതിരിക്കാൻ കഴിയുമോ?

ഇനി പുസ്തകവണ്ടിയുടെ യാത്ര എങ്ങനെയാണെന്നുനോക്കാം.

പുസ്തകവണ്ടിയുടെ യാത്ര ഓരോ ക്ലസ്റ്ററുകളിലേക്കുമാണ്.ഒരു ക്ലസ്റ്ററിൽ പരമാവധി 10-15 വരെ കുട്ടികളാണുണ്ടാവുക.പുസ്തകവണ്ടി എത്തിച്ചേരുന്ന സ്ഥലവും സമയവുംഓരോ കേന്ദ്രത്തിലും എത്തിച്ചേരേണ്ട  കുട്ടികളുടെ പേരുവിവരവും അവരെ മുൻകൂട്ടി അറിയിക്കും.ക്ലസ്റ്റർ കേന്ദ്രം ഒരു കുട്ടിയുടെ വീടോ ക്ലബ്ബോ റോഡരികിലുള്ള ഒരു മരത്തണലോ മറ്റോ ആയിരിക്കും.കുട്ടികളുടെ വീടുകൾക്ക് തൊട്ടടുത്തുള്ള സ്ഥലം.ഇങ്ങനെ ഓരോ പ്രദേശത്തേയും നാലു ക്ലാസ്റ്ററുകളായി തിരിച്ചിരിക്കുന്നു.ആകെ പ്രദേശങ്ങൾ അഞ്ചും.ഒരു ദിവസം രണ്ടു പ്രദേശങ്ങളിലേക്ക് രണ്ടു വണ്ടികളാണ് പുറപ്പെടുക. മൂന്നു ദിവസം കൊണ്ട് (ഒരു ദിവസം ഉച്ചവരെയുള്ള സമയം മതിയാകും)മുഴുവൻ കുട്ടികൾക്കും പുസ്തകം വിതണം ചെയ്യാൻ കഴിയും.

എം.ടി,കാരൂർ,പുനത്തിൽ,എൻ.പി. മുഹമ്മദ്,പൊൻകുന്നം വർക്കി,ലളിതാംബിംകാ അന്തർജ്ജനം,,അഷിത,സുഭാഷ്ചന്ദ്രൻ,പ്രയ.എ.എസ്. തുടങ്ങിയ പ്രശസ്തരായ എഴുത്തുകാർ കുട്ടികൾക്കുവേണ്ടി എഴുതിയ ബാലസാഹിത്യകൃതികൾ,കുട്ടികളുടെ പ്രിയപ്പെട്ട ബാലസാഹിത്യകാരന്മായ പി.നരേന്ദ്രനാഥ്,മാലി,സുമംഗല,മുഹമ്മ രമണൻ,കെ.ശ്രീകുമാർ,കിളിരൂർ രാധാകൃഷ്ണൻ,പ്രൊ.എസ്.ശിവദാസ് തുടങ്ങിയവരുടേതുൾപ്പടെ വിപുലമായ പുസ്തകശേഖരം പുസ്തകവണ്ടിയിലുണ്ട്.കൂടാതെ നിരവധി ഇംഗ്ലീഷ് പുസ്തകങ്ങളും.കുട്ടികൾക്ക് ഇതിൽ ഇഷ്ടപ്പെട്ട  അത്രയും പുസ്തകങ്ങൾ തിരഞ്ഞടുക്കാം.

പുസ്തകവായന-വിലയിരുത്തൽ

ഓരോ യാത്രയിലും കുട്ടികളുടെ വായന വിലയിരുത്താറുണ്ട്.വായിച്ച പുസ്തകങ്ങളെപ്പറ്റി ചോദിച്ചും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ മറ്റുകുട്ടികളെ പരിചയപ്പെടുത്തിയും കുട്ടികൾ സന്തോഷത്തോടെ വിലയിരുത്തലിൽ പങ്കാളികളാകും.ചിലനേരങ്ങളിൽ അതൊരു വായനക്കൂട്ടമായി വളരും.90% കുട്ടികളും പുസ്തകങ്ങൾ നന്നായി വായിക്കുന്നവരാണ്.


വീട്ടിൽ ഒരു ലബോറട്ടറി

കുട്ടികളിൽ മികച്ച പ്രതികരണങ്ങൾ ഉളവാക്കിയ ഞങ്ങളുടെ മറ്റൊരു അക്കാദമിക പ്രവർത്തനമാണ് വീട്ടിൽ ഒരു ലബോറട്ടറി.ശാസ്ത്രം,ഗണിതം,സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ വീട്ടിൽ ഒരു ലബോറട്ടറി ഒരുക്കുകയും അത് അവതരിപ്പിച്ചുകൊണ്ട് വീഡിയോ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്യുക എന്നതാണ് കുട്ടികൾക്ക് നൽകിയ നിർദ്ദേശം.ഞങ്ങളു‍ടെ ഈ പ്രവർത്തനം പിന്നീട് എസ്.എസ്.കെ ഏറ്റെടുക്കുകയും സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കയും ചെയ്തതിൽ ഞങ്ങൾക്ക് അതീവ സന്തോഷമുണ്ട്.എൽ.പി.ക്ലാസുകളിൽ വീടാണ് വിദ്യാലയം എന്ന പേരിൽ കുട്ടികളുടെ പഠന ഉത്പ്പന്നങ്ങളും പഠനോപകരണങ്ങളും വീട്ടിൽ പ്രദർശിപ്പിച്ച് കുട്ടികൾപരിചയപ്പെടുത്തുന്ന വീഡിയോകളാണ് ചെയ്തത്.

വീട്ടിൽ ഒരു ലബോറട്ടറി എന്ന ആശയം രൂപപ്പെട്ടതെങ്ങനെ?

ഓൺലൈൻ പഠനം ചില കുട്ടികളിലെങ്കിലും  വിരസതയുണ്ടാക്കുന്നുണ്ട്.കുട്ടികൾക്ക് രസകരവും സജീവവുമായ പഠനപ്രവർത്തനങ്ങൾ നൽകുന്നതിലൂടെ ഈ അവസ്ഥ മറികടക്കാൻ കഴിയും.നവംബർ മാസം ആദ്യവാരം  നടന്ന SRG  യോഗത്തിലെ ചർച്ചയിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം രൂപപ്പെട്ടത്.തുടർന്നു ഓൺലൈനായി നടന്ന രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസിൽ ഈ ആശയം ചർച്ചചെയ്ത് അന്തിമരൂപം നൽകുകയും ചെയ്തു.

A..വീട്ടിലെ ശാസ്ത്രലാബ്

പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് കുട്ടി സയൻസ് പഠനത്തിൽ മുന്നേറുന്നത്.സയൻസ് വിഷയത്തിൽ താത്പര്യം വർദ്ധിപ്പിക്കാനും പഠനത്തിലേക്ക് നയിക്കാനും ഇതു കുട്ടിയെ ഏറെ സഹായിക്കും.കുട്ടികൾ ഇതു ചെയ്ത രീതി നോക്കാം.

    • വീട്ടിലെ ഒരു മുറിയിലോ ചായ്പ്പിലെ ചുമരിനോട് ചേർന്നോ ആണ് മിക്ക കുട്ടികളും ലബോറട്ടറി തയ്യാറാക്കിയത്.

    • ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ,ഗ്ലാസ്സുകൾ,ജാറുകൾ,കുഴലുകൾ,കണ്ണാടി മുതലായ പാഠഭാഗവുമായി ബന്ധപ്പെട്ട് അധ്യാപകൻ നിർദ്ദേശിക്കുന്ന വസ്തുക്കളും ശേഖരണങ്ങളും അവിടെ ക്രമീകരിച്ചത് .

    • പരീക്ഷണങ്ങൾ ഈ ലബോറട്ടറിയിൽവെച്ച് ചെയ്യുന്നു.

    • ചെയ്ത പരീക്ഷണങ്ങളുടെ കുറിപ്പുകൾ അടങ്ങിയ ഫയൽ അവിടെ സൂക്ഷിക്കുന്നു.

    • ആരുവന്നാലും കാണാൻ പാകത്തിൽ ചുമരിലും മേശപ്പുറത്തും മറ്റുമായി ഭംഗിയായി എല്ലാവസ്തുക്കളും ഡിസ്പ്ലേ ചെയ്തിട്ടുണ്ടാകും.


B.വീട്ടിലെ ഗണിതവിസ്മയം

സാധാരണയായി പല കുട്ടികൾക്കും പ്രയാസമുള്ള വിഷയമാണ് ഗണിതം.എന്നാൽ രസകരമായ പ്രവർത്തനങ്ങളിലൂടേയും കളികളിലൂടേയും കുട്ടികൾക്ക് ഗണിതത്തെ എളുപ്പം വരുതിയിലാക്കാം.കളികളിലും മറ്റും കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുക്കണം.വീട്ടിലെ ഗണിതവിശേഷം കുട്ടികൾ ചെയ്തത് ഇങ്ങനെയായിരുന്നു

    • പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ വിവിധ ഉത്പ്പന്നങ്ങളും പഠനോപകരണങ്ങളും (സ്ഥാനവിലപോക്കറ്റ്,സംഖ്യാകാർകൾ,സംഖ്യാറിബൺ,ജ്യാമിതീയരൂപങ്ങൾ,ഭിന്നസംഖ്യാരൂപങ്ങൾ..)പഠനമുറിയുടെ ചുമരിലും മറ്റുമായി ഭംഗിയായി പ്രദർശിപ്പിച്ചു.

    • കുട്ടികൾ ചെയ്യുന്ന ഗണിത പ്രൊജക്ടുകളും മറ്റും ചാർട്ടുകളിൽ ഭംഗിയായി രേഖപ്പെടുത്തി പ്രദർശിപ്പിച്ചു.

    • പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട (കുടുംബ ബജറ്റുമായി ബന്ധപ്പെട്ട്,പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട്)ഗണിതപ്രശ്നങ്ങൾ കുട്ടികൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ച് കുട്ടികൾ ഉത്തരം കണ്ടെത്തുന്നു.

    • ഗണിതവുമായി ബന്ധപ്പെട്ട കളികൾ രക്ഷിതാക്കൾക്കൊപ്പം  


C.സാമൂഹ്യശാസ്ത്രകോർണർ

      സാമൂഹ്യശാസ്ത്രപഠനം രസകരമായ അനുഭവമാക്കി മാറ്റാൻ വീടിനകത്ത് എന്തൊക്കെ ഒരുക്കങ്ങൾ ആണ് ചെയ്തത്?

    • വീട്ടിൽ വിവിധതരം മാപ്പുകൾ, അറ്റ്ലസ്,ഒരു ഗ്ലോബ് എന്നീപഠനോപകരണങ്ങൾ ലഭ്യമായ സ്ഥലത്ത് പ്രദർശിപ്പിച്ചു.

    • വളരുന്ന ഭൂപടം-ഔട്ട് ലൈൻ മാപ്പിൽ പാഠഭാഗത്ത് പറയുന്ന സംഭവങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളും സ്ഥലങ്ങളും മറ്റും അടയാളങ്ങൾ നൽകി സൂചിപ്പിച്ചു.പാഠം പുരോഗമിക്കുന്നതിനനുസരിച്ച് രേഖപ്പെടുത്തലുകൾ കൂടുന്നു.

    • പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിക്കുന്ന പതിപ്പുകൾ,ചരിത്രനായകന്മാരുടെ ചിത്രങ്ങൾ അടങ്ങിയ ആൽബം ,നാണയങ്ങൾ,സ്റ്റാമ്പുകൾ തുടങ്ങിയവയുടെ ശേഖരങ്ങളും മറ്റും സാമൂഹ്യശാസ്ത്ര കോർണറിൽ പ്രദർശിപ്പിച്ചു.

വിവിധ വിഷയങ്ങളിലായി ഏതാണ്ട് 85%ശതമാനം കുട്ടികൾ ഈ പ്രവർത്തനത്തിൽ ഇതുവരെയായി പങ്കാളികളായി.ഈ പ്രവർത്തനത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ പാഠഭാഗത്തെ reconstructചെയ്യുകയാണ് ചെയ്യുന്നത്.പാഠഭാഗം കുട്ടികൾ ചെയ്തു പഠിക്കുന്നു.ഈ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് ടീച്ചർ നടത്തുന്ന തുടർചർച്ചാ ക്ലാസുകളാണ്.അത് കുട്ടികൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല.

സ്കൂൾ ആകാശവാണി

സ്കൂളിൽ കുട്ടികളുടെ ആകാശവാണി 6/1/2022 ന് പ്രവർത്തനമാരംഭിച്ചു. സ്വരവാണി എന്ന് പേരിട്ടിരിക്കുന്ന കുട്ടികളുടെ ഈ റേഡിയോ നിലയം കവിയും ക്ഷേത്ര കലാ അക്കാദമി സെക്രട്ടറിയുമായ ശ്രീ കൃഷ്ണൻ നടുവിലത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭാഷാപരവും കലാപരവുമായ വികാസമാണ് ഇതിന്റെ ലക്ഷ്യം. എല്ലാ ദിവസും 9.40 മുതൽ 9.55 വരെയാണ് പ്രവർത്തന സമയം.


അതിജീവനം

കുട്ടികളിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച മാനസിക ശാരീരിക സംഘർഷങ്ങളെ ലഘൂകരിക്കുന്നതിന് ഡയറ്റ് സംഘടിപ്പിച്ച അതിജീവനം ക്ലാസ് 15/12/2021 ന് സ്കൂളിൽ നടന്നു.




ഉല്ലാസഗണിതം

ഉല്ലാസഗണിതം ശില്പശാലയും കിറ്റ് വിതരണവും 15/2/2022ന് ഉച്ചയ്ക്ക് 2മണിമുതൽ 5മണി വരെ നടന്നു.വാർഡ് മെമ്പർ ശശിധരൻ ശില്പ ശാല ഉദ്ഘാടനം ചെയ്തു.ഗണിത കിറ്റ് HM സുനന്ദകുമാരി ടീച്ചർ വിതരണം ചെയ്തു .CRC കോർഡിനേറ്റർ ധന്യ ലക്ഷ്മി ടീച്ചർ,സരിത ടീച്ചർ എന്നിവർ ക്ലാസ്സിനു നേതൃത്വം നൽകി.