സെന്റ് മേരീസ് ഹൈസ്കൂൾ നിരണം

Schoolwiki സംരംഭത്തിൽ നിന്ന്
(നിരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ഹൈസ്കൂൾ നിരണം
വിലാസം
നിരണം

നിരണം പി.ഒ.
,
689621
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0469 2610309
ഇമെയിൽstmaryshsniranam2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്37031 (സമേതം)
എച്ച് എസ് എസ് കോഡ്3103
യുഡൈസ് കോഡ്32120900107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ കെ മാത്യു
പി.ടി.എ. പ്രസിഡണ്ട്ജിജു വൈക്കത്ത്ശേരിൽ
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി സജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാർതോമ്മശ്ശീഹായാൽ സഥാപിതമായ നിരണം സെന്റമേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂൾ. 1918ൽ മിഡിൽ സ്കൂൾ ആയിരുന്ന ഈ സ്ഥാപനം 1947ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. മിഡിൽ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചൻ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതൽ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉന്നത നിലവാരം പുലർത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥൻമാർക്ക് ജന്മം നൽകിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുൻമന്ത്രിമാരായ ശ്രീ. ഈ ജോൺ ജേക്കബ്, ശ്രീ. ഈ ജോൺ ഫിലിപ്പോസ്, ശ്രീ.എൻ.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ മുൻകാല പ്രവർത്തകരായിരുന്നു.

ഭൗതികസൗകര്യങ്ങൾ

1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അദ്ധ്യാപകർ‍‍‍‍

മാനേജ്മെന്റ്

നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947 - 62 റവ. ഫാ.ഈ.പി.ജേക്കബ്
1962 - 64 റവ. ഫാ.കെ.ജെ.മത്തായി
1964 - 79 എം.ഐ.ജോസഫ്
1979 - 81 കെ.എം.കുരുവിള
1981 - 87 കെ.റ്റി.ജേക്കബ്
1987 - 88 കെ.കുഞ്ഞുകുട്ടി
1988 - 92 അന്നമ്മ ജോസഫ്
1992- 94 അന്നമ്മ വർഗീസ്
1994 - 95 എം.എസ്.സാറാമ്മ
1995 - 96 ബെഞ്ചമിൻ നൈനാൻ
1996 - 2000 എൻ.കമലമ്മ
2000 - 2006 കെ.വൽസാവർഗീസ്
2006 - 2009 പി.ജി.കോശി
2009 -2021 സെലിൻ ജോസഫ്
2021 - സൂസൻ കെ മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എസ്.എൻ.പിള്ള (കടപ്ര ​​എസ്.എൻ നേഴ്സിംഗ് ഹോം സ്ഥാപകൻ)
  • ഡോ.സുലോചനൻപിള്ള
  • അഭിവന്ദ്യ.ഡോ.സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത (മാർതോമ്മ സഫ്രഗൻ തിരുമേനി)
  • അഭിവന്ദ്യ.ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആർച്ച്ബിഷപ്പ് )
  • നിരണം രാജൻ(പ്രശസ്ത കാഥികൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ടജില്ലയിലെ തിരുവല്ല മാന്നാർ-മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറ് മാർതോമൻ തീർതഥാടനകേന്ദ്രമായ നിരണം വലിയപള്ളിക്ക് സമീപമായി സ്ഥിതിചെയ്യുന്നു.

Map