ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
42054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42054
യൂണിറ്റ് നമ്പർLK/2018/42054
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ലീഡർഎറിൻ ബിഷ്‌ലോവ്
ഡെപ്യൂട്ടി ലീഡർഅശ്വിൻ രാജ് ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിഹായസ് .എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി രാജ്. വി
അവസാനം തിരുത്തിയത്
29-05-202642054

അഭിരുചി പരീക്ഷ

ജൂൺ 15 ന് 24- 27 ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 62കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല.

റിസൽട്ട്

അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ മീറ്റിംഗ് വിളിച്ച ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.


പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 നു നടന്നു. മാസ്റ്റർ ട്രെയിനർ രചന ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വിവിധ ഗെയിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , സ്‌ക്രാച്ച് പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന മീറ്റിംഗിൽ 34 രക്ഷകർത്താക്കൾ പങ്കെടുത്തു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡി എസ് എൽ ആർ കാമറ ഉപയോഗിച്ച് ഡോക്യൂമെന്റഷൻ നടത്തി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് മെയ് 2025

camp photo 1
lk camp img 1
img 2
camp img 2

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28ന് ബുധനാഴ്ച നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർ.പി. അർച്ചന ലക്ഷ്മി ടീച്ചർ ക്ലാസ് നയിച്ചു. പ്രതികൂല കാലാവസ്ഥയായിട്ടും എല്ലാ കുട്ടികളും കൃത്യസമയത്ത് എത്തി. മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ആത്മവിശ്വാസത്തോടുകൂടി റീൽസുകളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ടി പ്രാവിണ്യം നേടാനും കഴിഞ്ഞു. വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു .അസൈമെന്റുകൾ തയ്യാറയ്ക്കാനുള്ള നിർദേശങ്ങൾ നൽകി.


ലാബ് സജീകരണം 2025

പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ ലാബ് സജീകരണം നടത്തി. ജൂൺ 9, 10 തിയതികളിലായി ലാബ് പ്രവർത്തനം പുനരാരംഭിച്ചു. പുതിയ ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്കായി ജൂൺ 23, 24 ദിവസങ്ങളിൽ കൈറ്റ് മാസ്റ്റർ മിസ്ട്രസ് മാരോടൊപ്പം ലാബ് തയ്യാറാക്കി.

അഭിരുചി പരീക്ഷ നടത്തിപ്പ് 2025 June 25

2025 ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ അഭിരുചി പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷ നടത്താൻ വേണ്ടി കുട്ടികൾക്ക് ചുമതല നൽകി. കുട്ടികൾ ഭംഗിയായി  ചുമതലകൾ നിർവഹിച്ചു.

ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു . മൈഥിലി , വിസ്മയ, എറിൻ തുടങ്ങിയ little kites വിദ്യാർത്ഥികൾ ക്ലാസുകൾ കൈകാര്യം ചെയ്തു .പ്രസന്റേഷൻ ക്ലാസ്സുകളും,വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു

ഇ ഇലക്ഷൻ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള School poll app സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും എച്ച് എം എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി


ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം

ഒക്ടോബർ 9 ന് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ക്ലാസുകൾ നൽകുകയുണ്ടായി .കൈറ്റ് തയ്യാറാക്കി നൽകിയ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ ആണ് നൽകിയത് . ഭിന്നശേഷി

വിഭാഗത്തിൽപ്പെട്ട 9 കുട്ടികൾ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ താല്പര്യത്തോടെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നിർദേശപ്രകാരം പൂർത്തിയാക്കുകയും ചെയ്തു

സ്കൂൾതല ക്യാമ്പ് 2025 രണ്ടാം ഘട്ടം

ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം 1/11/2025 നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർപി യായ അർച്ചന ലക്ഷ്മി ടീച്ച‌ർ ക്ലാസ് നയിച്ചു. എല്ലാ കുട്ടികളും കൃത്യമായി ക്യാമ്പിൽ പങ്കെടുത്തു. മൂന്ന് സെക്ഷനൂം നന്നായി കൈകാര്യം ചെയ്തു. അസൈൻമെന്റുകൾ ചെയ്യാനുള്ള നിർദേശങ്ങൾ നൽകി .

സബ് ജില്ലാ ക്യാമ്പ്

ഡിസംബർ 29,30 തീയതികളിൽ ഇടവ എം. ആർ. എം. കെ. എം. എം ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ 8 കുട്ടികൾ പങ്കെടുത്തു . അനിമേഷൻ വിഭാഗത്തിൽ അഭിരാമി അജയൻ, പ്രോഗ്രാമിങ് വിഭാഗത്തിൽ മൈഥിലി .എ. ബി. എന്നീ കുട്ടികൾ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി

ജില്ലാ തല ക്യാമ്പ്

ഫെബ്രുവരി 7, 8 തീയതികളിൽ നെടുമങ്ങാട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ അഭിരാമി അജയൻ, പ്രോഗ്രാമിങ് വിഭാഗത്തിൽ മൈഥിലി .എ. ബി. എന്നീ കുട്ടികൾ പങ്കെടുത്തു. അഭിരാമി അജയൻ സംസ്ഥാന തല ക്യാമ്പിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി

സംസ്ഥാന തല  ക്യാമ്പ്

ഏപ്രിൽ 29, 30 തീയതികളിൽ കളമശ്ശേരി സ്റ്റാർട്ട് അപ്പ് വില്ലേജിൽ വച്ച് നടന്ന സംസ്ഥാന തല ക്യാമ്പിൽ അഭിരാമി അജയൻ അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്തു.


A I ബോധവൽക്കരണ ക്ലാസ് (സർവം എ ഐ മയം)

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ നേതൃത്വത്തിൽ 8, 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി 02/03/2026 ന് A I ബോധവൽക്കരണ ക്ലാസ് നടത്തി. 50 രക്ഷിതാക്കൾ പങ്കെടുത്തു. എ ഐ യുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ രക്ഷിതാക്കളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്ന് പഠിപ്പിക്കുകയും ഫേക്ക് ന്യൂസുകൾ എങ്ങനെ തടയണം, എന്തെല്ലാം മുൻകരുതലുകൾ എടുക്കണം, എങ്ങനെ തിരിച്ചറിയാം എന്നിവയെ കുറിച്ചു 15 കുട്ടികൾ ആർ പി മാരായി ക്ലാസുകൾ നയിച്ചു .