ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42054
യൂണിറ്റ് നമ്പർLK/2018/42054
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ലീഡർഅലി ഇമ്രാൻ .എ. എസ്
ഡെപ്യൂട്ടി ലീഡർനൗഫിയ എൻ . എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനി രാജ്. വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിഹായസ് .എസ്
അവസാനം തിരുത്തിയത്
28-01-2024Shobha009

2021-22 വർഷത്തെ പ്രവർത്തനങ്ങൾ

ഡി എസ് എൽ ആർ ക്യാമറ പരിശീലനം.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡി.എസ്.എൽ.ആർ ക്യാമറ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ മലയാളം വിഭാഗം അധ്യാപകനായ അജയൻ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. സ്കൂളിൽ നടത്തുന്ന പ്രധാന ചടങ്ങുകൾ ഡോക്യുമെന്റ് ചെയ്യുകയും വീഡിയോകൾ തയ്യാറാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. 2019 ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് സ്കൂൾ മികവുത്സവം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴും 2021 ശിവൻകുട്ടി ഉദ്ഘാടനം സ്കൂളിൽ എത്തിയപ്പോഴും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്തത്. 

സത്യമേവ ജയതേ

ഇ-സാക്ഷരത അടിസ്ഥാനമാക്കിയുള്ള സത്യമേവ ജയതേ ക്ലാസുകൾ ഹൈസ്കൂൾ വിഭാഗം ക്ലാസിലെ എല്ലാ കുട്ടികൾക്കുമായി നൽകി. ഇന്റർനെറ്റ് ഉപയോഗം, ഇന്റർനെറ്റ് സുരക്ഷാ സജ്ജീകരണങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ അറിയാൻ സാധിച്ചു. പൂർണമായും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ അധ്യാപകർക്ക് നൽകിയത്.