ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പ്രിലിമിനറി  ക്യാമ്പ് (2023-26 ബാച്ച്)

2023-26 ബാച്ചിന്റെ പ്രിലിമിനറി  ക്യാമ്പ് ജൂലൈ ഇരുപത്തി ഒന്നാം തീയതി രാവിലെ ഒൻപതര മണി

മുതൽ മൂന്നര  മണി വരെ സ്കൂളിൽ നടന്നു. വർക്കല ഉപജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ ശോഭ ടീച്ചർ ക്ലാസുകൾ നയിച്ചു .  അനിമേഷൻ , പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു.നാൽപതു കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ് സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സുജ ടീച്ചർ സമ്മാനവിതരണം നടത്തി .

42054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42054
യൂണിറ്റ് നമ്പർLK/2018/42054
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ലീഡർഅഭിനവ് .എ
ഡെപ്യൂട്ടി ലീഡർഅഭിനന്ദ്. ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനി രാജ്. വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിഹായസ് .എസ്
അവസാനം തിരുത്തിയത്
04-07-202542054


പ്രിലിമിനറി ക്യാമ്പ് 2023





2024- 25 അധ്യയനവർഷ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

വർക്കല ബ്ലോക്ക് തല പ്രവേശനോത്സവം ബഹുമാനപ്പെട്ട എം. എൽ . എ. അഡ്വ . വി. ജോയി നിർവഹിച്ചു .2022 -25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഡോക്യൂമെന്റഷന് നടത്തി. സംസ്ഥാന തല പ്രവേശനോത്സവം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ സ്‌ക്രീനിലൂടെ തത്സമയ സംപ്രേഷണം നടത്തി.


പ്രവേശനോത്സവം 2025 ജൂൺ 2

ജൂൺ 2 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ, ഉദ്ഘാടന ചടങ്ങ് , മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു. സംസ്ഥാന തല പ്രവേശനോത്സവം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ സ്‌ക്രീനിലൂടെ തത്സമയ സംപ്രേഷണം നടത്തി.