ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42054
യൂണിറ്റ് നമ്പർLK/2018/42054
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ലീഡർരാജി. ആർ
ഡെപ്യൂട്ടി ലീഡർഅപർണ സുരേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനി രാജ്. വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിഹായസ് .എസ്
അവസാനം തിരുത്തിയത്
23-11-202342054

14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.

പാളയംക‍ുന്ന് സ്‍ക‍ൂളിൽ റോബോട്ട്

പാളയംക‍ുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമ‍ുഖ്യത്തിൽ റോബോട്ടിക്സിനെക്ക‍ുറിച്ച് ഒര‍ു വിദഗ്‍‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ച‍ു.തിര‍ുവനന്തപ‍ുരം ‍ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ ക‍ുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ ത‍ുടങ്ങിയവർ പങ്കെട‍ുത്ത‍ു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവ‍ും എസ്.ഐ റ്റി.സി ജയിൻ ആൻഡ്ര‍ൂസ് നന്ദിയ‍ും പ്രകാശിപ്പിച്ച‍ു.ഐ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യ‍‍ു ക്ലാസ് നയിച്ച‍ു.ഒൻപത്,പത്ത് ക്ലാസ‍ുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിന‍ു ശേഷം സ്‍ക‍ൂളിലെ എല്ലാ വിദ്യാർത്ഥികൾക്ക‍ും റോബോ‍ട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാന‍ുള്ള അവസരം ഒര‍ുക്കി. മികവുത്സവം,.......2019 ജൂലൈ 17 ന് വിദ്യാഭ്യാസമന്തി ശ്രീ രവീന്ദ്രനാഥ് വർക്കല  മണ്ഡലമികവുത്സവത്തിന്റ യും ആഡിറ്റോറിയത്തിന്റെയും പുതിയ മന്ദിരങ്ങളുടെയും യും ഉദ്ഘാനത്തിനുമായി വിദ്യാലയത്തിൽ എത്തിച്ചേർന്നു. പ്രസ്തുത പരിപാടിയോടനുബന്ധിച്ച്   ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനം നടത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി  റോബോട്ടിക്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായ ജിബി  മാത്യു നിർമിച്ച "ആറ്റം " എന്ന റോബോട്ടിനെ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേണ്ടി റോബോട്ടിക്സ് ക്ലാസ്സ്‌  നയിച്ചു കൂടാതെ എല്ലാ വിദ്യാർഥികൾക്കും  റോബോട്ടിനെ കാണാനുള്ള അവസരവും  ലഭിച്ചു.