ജി.എച്ച്.എസ്‌.എസ്.ചെറുവാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്‌.എസ്.ചെറുവാടി
വിലാസം
ചെറുവാടി

ചെറുവാടി പി.ഒ.
,
673661
,
കോഴിക്കോട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0495 2208036
ഇമെയിൽghscheruvadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്47116 (സമേതം)
എച്ച് എസ് എസ് കോഡ്10180
യുഡൈസ് കോഡ്32041501106
വിക്കിഡാറ്റQ64553177
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടിയത്തൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ404
പെൺകുട്ടികൾ440
ആകെ വിദ്യാർത്ഥികൾ844
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ146
പെൺകുട്ടികൾ80
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷെക്കീബ് കീലത്
വൈസ് പ്രിൻസിപ്പൽബിജു ഇ
പ്രധാന അദ്ധ്യാപികനിഷ എം എൻ
പി.ടി.എ. പ്രസിഡണ്ട്ശരീഫ് കൂട്ടക്കടവത്
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ ചേലപ്പുറത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോഴിക്കോട് ജില്ലയിലെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചെറുവാടി. ചാലിയാർ ,ഇരുവഴിഞ്ഞിപ്പുഴ പുഴകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കൊച്ചു പൂന്തോട്ടം എന്ന മലയാള വാക്കിൽ നിന്നാൺ ഈ പേർ ഉണ്ടായത് എന്നാണു അനുമാനം . കുന്നും പുഴയോരവും ചേരുന്ന പ്രകൃതി ഭംഗി ഈ നാടിനെ മനോഹരമാക്കുന്നു. ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളാണു ഇവിടത്തുകാർ, പിന്നീട് ഹൈന്ദവ വിശ്വാസികളും. മികച്ച ഗ്രാമീണ ചന്തയായിരുന്നു ഈ ഗ്രാമത്തെ പഴയ കാലത്ത് പ്രശസ്തമാക്കിയത്.

മദ്ധ്യ കാലഘട്ടത്തോടെയാണ്‌ ചെറുവാടിയുടെ ചരിത്രം രേഖപ്പെടുത്തിക്കാണുന്നത്.പല്ലവനാട് രാജവംശത്തിലെ പന്നിക്കോട് അംശത്തിൽ ഉൾപ്പെട്ട ഗ്രാമമായിരുന്നു. ഫ്യൂഡലിസത്തിന്റെ മലബാറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. തൃക്കളയൂർ ക്ഷേത്രത്തിൻ ഏറെ ഭൂമിയുണ്ടായിരുന്നതായി പറയപ്പെടുന്നു.മദ്ധ്യ കലഘട്ടത്തിൽ തന്നെ മുസ്ലിംകളുടെ ആവാസമുണ്ടായിരുന്നു. അവർ കുടിയേറിയതാണോ പരിവർത്തനം ചെയ്തതാണോയെന്ന് കൃത്യമായ വിവരമില്ല. മുസ്ലിംകളാണു ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാർ എന്നും അഭിപ്രായമുണ്ട്. താമരശ്ശേരി ചുരമിറങ്ങി കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരുടെ കണ്ണു വെട്ടിച്ചു ചെറുവാടിയിലെത്തി പുഴയോരത്ത് സത്രം കെട്ടി ബോട്ടിൽ ഫറോക്ക് പേട്ടയിലേക്ക് പോവാറുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളെപ്പോലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ചെറുവാടിയുടെയും ചരിത്രം. തിക്കലയൂർ അമ്പലവും പുതിയോത്ത് മസ്ജിദു മാണ്‌ ആദ്യ കാല ആരാധനാലയങ്ങൾ. രണ്ടിന്റെയും ഉത്ഭവത്തെ ക്കുറിച്ച് കൃത്യ വിവരമില്ല.

മൂന്നു തലങ്ങൾ ആയിട്ടാണ്‌ ഭൂമിയുടെ കിടപ്പ്. പുഴയോരം, മലയോരം, ഇടപ്രദേശം'. ജലവിഭവത്തിന്റെ ലഭ്യതയും ഭൂമിയുടെ കിടപ്പും മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. സാധാരണ മൂന്നു മാസക്കാലം തുടർച്ചയായി മഴ ലഭിക്കും. വർഷകാലത്ത് പുഴ വെള്ളം അധികരിച്ചു തഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകും. വർഷത്തിൽ മൂന്നോ നാലോ പ്രവശ്യം വെള്ള പൊക്കം ഉണ്ടാവും. നല്ല പച്ചപ്പുള്ള പ്രകൃതി. ഉയർന്ന പ്രദേശങ്ങളിൽ തെങ്ങ്, കമുക്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. താഴ്ന്ന ഭാഗത്ത് നെല്ലും. പുഴയിൽ നിന്നുള്ള മണൽ ഇന്ന് വ്യാവസായികമായി ഉപയോഗിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിൽ ഒന്ന് മദ്രസ്സ കെട്ടിടവും മറേറത് ദുരിതാശ്വാസ കേമ്പിനായി പണിത ഒരു താൽക്കാലിക കെട്ടിടവുമാണ്.വിദ്യാലയത്തിനു സ്വന്തമായ ഒരു കളിസ്ഥലം ഇല്ല .

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി ആധുനിക സൗകര്യങളൊന്നുമില്ലാത്ത ഒരേയോരു കമ്പ്യൂട്ടർ ലാബ് മാത്രമാണുള്ളത്. ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകൾ മാത്രമാണുള്ളത്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • സ്കൗട്ട്സ്
  • ജെ. ആര്. സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജാഗ്രതാസമിതി
  • വിദ്യാലയജനാധിപത്യവേദി
  • പി. ടി. എ പ്ര‌വർത്തനങ്ങൾ : വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി വിജയോത്സവം എന്ന പരിപാടി ഏറ്റെടുത്ത് നടത്തുന്നു.
സംസ്ഥാന സ്ക്കൂൾ കലോത്സവം 2016-17 ൽ ഹയർ സെക്കന്ററി വിഭാഗം കാർട്ടൂൺ മൽസരത്തിൽ A Grade നേടിയ +1 വിദ്യാർത്ഥി ഫെബിനാസിനെ ആദരിക്കുന്ന ചടങ്ങിൽ നിന്നു്.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27 ചെറുവാടി ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ 9.30 നു് വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും ഹൈസ്ക്കൂൾ പ്രധാന അധ്യാപിക ശ്രീമതി.ലീന തോമസ്സ് വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.രാവിലെ 10.30 നു് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു. ബഹുമാന്യയായ വാർഡ് മെമ്പർ ശ്രീമതി. പി ടി എ പ്രസിഡന്റ് ശ്രീ:സി.ടി.മജീദ്,വൈസ്:പ്രസിഡന്റ്മാരായ ശ്രീ:ജമാൽ , ശ്രീ.ശശി ,ശ്രീ.സലാം സാർ, പൂർവ അധ്യാപകർ, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് 11 മണിക്ക് വാർഡ് മെമ്പർ ചൊല്ലികൊടുത്ത ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ മററുള്ളവർ ഏററുചൊല്ലി സ്ക്കൂളിന്റെ സംരക്ഷണം എല്ലാ അർത്ഥത്തിലും ഏറെ‌റടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1 center

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് മെഡിക്കൽ കോളേജ്, മാവൂർ, കൂളിമാടു് വഴി ചെറുവാടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ എത്തും.
  • മലപ്പുറം ഭാഗത്തുനിന്നാണെങ്കിൽ അരീക്കോട് വന്ന് അവിടെ നിന്നും എരഞ്ഞിമാവ്, പന്നിക്കോട് വഴി 12 കി. മീ വന്നാൽ ചെറുവാടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ എത്തും
Map