ചെറുവാടി

കോഴിക്കോട് ജില്ലയിലെ തെക്കുകിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചെറുവാടി. ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ എന്നീ പുഴകളാൽ ഇവിടം ചുറ്റപ്പെട്ടിരിക്കുന്നു. കൊച്ചു പൂന്തോട്ടം എന്ന മലയാള വാക്കിൽ നിന്നാണ് ഈ പേർ ഉണ്ടായതെന്ന് കരുതപ്പെടുന്നു. പ്രദേശവാസികളിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ് കൂടാതെ ഹൈന്ദവ വിശ്വാസികളുമുണ്ട്. ഗ്രാമീണ ചന്ത ഗ്രാമത്തെ പഴയ കാലത്ത് പ്രശസ്തമാക്കിയിരുന്നു

ഭൂമിശാസ്ത്രം

പുഴയോരം, മലയോരം, ഇടപ്രദേശം എന്നിങ്ങനെ മൂന്നു തലങ്ങൾ ആയിട്ടാണ്‌ ഭൂമിയുടെ കിടപ്പ്. സാധാരണ മൂന്നു മാസക്കാലം തുടർച്ചയായി മഴ ലഭിക്കും. വർഷകാലത്ത് പുഴ വെള്ളം അധികരിച്ചു താഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകും. വർഷത്തിൽ മൂന്നോ നാലോ പ്രവശ്യം വെള്ളപ്പൊക്കം ഉണ്ടാവും. ഉയർന്ന പ്രദേശങ്ങളിൽ തെങ്ങ്, കമുക്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. താഴ്ന്ന ഭാഗത്ത് നെല്ലും കൃഷ് ചെയ്യുന്നു. പുഴയിൽ നിന്നുള്ള മണൽ ഇന്ന് വ്യാവസായികമായി ഉപയോഗിക്കുന്നു

പൊതുമേഖലാ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്‌.എസ്.ചെറുവാടി
  • പോസ്റ്റ് ഓഫീസ്
  • കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • തോട്ടുമുക്കം ഗവ. യുപി സ്‌കൂൾ
  • ഹിൽടോപ്പ് പബ്ലിക് സ്കൂൾ.
  • സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ