സ്നേഹാലയം കുന്നംകളം

Schoolwiki സംരംഭത്തിൽ നിന്ന്
(SNEHALAYAM KUNNAMKULAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സ്നേഹാലയം കുന്നംകളം
വിലാസം
കുന്നംകുളം

സ്നേഹാലയം സി എസ് ഐ ഹൈസ്ക്കൂൾ ഫോർ ദി ഡെഫ്
,
കുന്നംകുളം പി.ഒ.
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം14 - 12 - 1981
വിവരങ്ങൾ
ഫോൺ04885 224578
ഇമെയിൽsnehalayamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24398 (സമേതം)
യുഡൈസ് കോഡ്32070503901
വിക്കിഡാറ്റQ64090162
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എബ്രഹാം .എ
പി.ടി.എ. പ്രസിഡണ്ട്പ്രേമ.കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്രാജി സിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരു എയ്ഡഡ് ബധിര വിദ്യാലയo ആണ് സ്നേഹാലയം ബധിര വിദ്യാലയം.സി.എസ്.ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്ന് 950 മീറ്റർ ദൂരത്തിൽ മിഷ്യൻ ഹില്ലിൽ സ്ഥിതി ചെയ്യുന്നു. കേൾവി സംസാര വൈകല്യമുള്ള അനേകം കുട്ടികൾക്ക് സ്പീച്ച് തെറാപ്പിയും പഠനവും ഒരുക്കുന്നതിന് ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.


ചരിത്രം

1981 ൽ നോർത്ത് കേരള സി  എസ്  ഐ  മാനേജ്മെന്റിന്റ  കീഴിൽ ആരംഭിച്ച ഈ  വിദ്യാലയം 1996 ൽ ഭാഗികമായി  എയ്ഡഡ് ആകുകയും  1997ൽ  പൂർണമായി  ( ഒന്ന്  മുതൽ  പത്ത്  വരെ ) എയ്ഡഡ്  വിദ്യാലയമായി  അംഗീകരിക്കപ്പെടുകയും  ചെയ്തു . ഇത്  കുന്നംകുളത്തിന്റെ  ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി  നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ  സ്പീച് തെറാപ്പിയിലൂടെയും ഓഡിറ്ററി  പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .

ഭൗതീക സൗകര്യങ്ങൾ

ഈ വിദ്യാലയം ഒരു റെസിഡൻഷ്യൽ ഹൈസ്ക്കൂൾ ആണ്.

  • സൗജന്യ ഹോസ്റ്റൽ സൗകര്യം
  • വിശാലമായ മൈതാനം
  • സയൻസ് ലാബ്
  • ഓഡിറ്ററി ടെയിനിംഗിനായി ശബ്ദരഹിത മുറി.
  • സ്മാർട്ട് ക്ലാസ് റൂം
  • ഓഡിയോ വിഡിയോ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു.  കായിക പരിശീലനം -കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു.ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 
1981-2011 മിസ്സിസ് .പ്രെയ്സി  ചീരോത്ത്
2011-2021 മിസ്റ്റർ .ഡേവിസ്.കെ.ജെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ കുന്നംകുളം ഭാഗത്തേക്ക്. ബസ് മാർഗമോ ഓട്ടോ മാർഗമോ എത്താം.
  • കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ ഗുരുവായൂർ ഭാഗത്തേക്ക്. ഓട്ടോ മാർഗമോ നടന്നോ എത്താം.


Map
"https://schoolwiki.in/index.php?title=സ്നേഹാലയം_കുന്നംകളം&oldid=2531912" എന്ന താളിൽനിന്ന് ശേഖരിച്ചത്