ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ താനൂരിലെ ഒരു വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ,കാട്ടിലങ്ങാടി. കാട്ടിലങ്ങാടി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1923ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പ്രശാന്ത സുന്ദരമായ ഈ പ്രദേശം ഒരു വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അനുയോജ്യമാണ്

ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
വിലാസം
താനൂർ

താനൂർ പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0494 2441085
ഇമെയിൽghsskttg@gmail.com
കോഡുകൾ
സ്കൂൾ കോഡ്19024 (സമേതം)
എച്ച് എസ് എസ് കോഡ്11032
യുഡൈസ് കോഡ്32051100118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,താനൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ617
ആകെ വിദ്യാർത്ഥികൾ1276
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ384
പെൺകുട്ടികൾ253
ആകെ വിദ്യാർത്ഥികൾ637
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു എസ് കുമാർ
പ്രധാന അദ്ധ്യാപകൻസുധാകരൻ കെ . കെ
പ്രധാന അദ്ധ്യാപികസുധാകരൻ കെ. കെ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് എ പി
എം.പി.ടി.എ. പ്രസിഡണ്ട്ലിസ കെ വി.
അവസാനം തിരുത്തിയത്
01-10-2024Ghss kattilangadi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1923 പൊന്നനി താലുക്കിലെ മലബാർ ബോർഡിന്റെ കീഴിൽ എൽ.പി വിഭാഗം ആരംഭിച്ചു . പിൽക്കാലത്ത് താലുക്കിലെ ബോഡ് നിർത്തലാക്കി മലബാർ ഡിസ്ട്രിക്റ്റ് സ്റ്ബോഡ് നിലവിൽ വന്നു. 1956 Sri. BADIRSHA PANIKKAR എൽ.പി വിഭാഗം അപ്ഗ്രേ‍ഡ് ചെയ്ത് യു. പി സ്കൂൾ ആയി. പൗരാവലിയുടെ സ്രമഫലമയി 1980 ൽ ഹൈസ്ക്കൂളും ആയി. 2000 ൽ ഹയർസെക്കന്ററിയായും വളർന്നു.ചരിത്രത്തിന്റെ സഹചാരിയായ താനൂരിലെ കാട്ടിലങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാൻ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം -ഗവ: ഹയർസെക്കന്ററി സ്ക്കൂൾ കാട്ടിലങ്ങാടി.. 1923 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനത്തിൽ എൽ.പി ,യു. പി ,ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ഇന്ന് രണ്ടായിരത്തോളം വിദ്യാർഥികൾപഠിക്കുന്നു. ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം മറ്റൊരു സ്ഥലത്താണ് പ്രവർത്തിക്കുന്നത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.


കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസം ഇന്ന് വന്മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയും ഏറ്റവും പുതിയ ബോധനരീതികളും പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പും ,അധ്യാപകരും ,രക്ഷാകർത്താക്കളും സമൂഹവും ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷം ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സഠജാതമായിരിക്കുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ സ്ഥാപനത്തിൽ എസ്.എസ്.എൽ.സി .വിദ്യാർത്ഥികളുടെ പഠനസമയം രാവിലെ 9.15 മുതൽ വെകുന്നേരം 4.45 മണി വരെ പുന ക്രമീകരിച്ചും പ്രവൃത്തിച്ച് പുതിയ ദിശാബോധം കർമ്മപഥത്തിലെത്തിക്കാൻ ഞങ്ങൾക്ക് കഴി‌ഞ്ഞിട്ടുണ്ട്. . എസ്.എസ്.എൽ.സി .വിദ്യാർത്ഥികൾക്ക് ,പി.ടി.എ .യുടെ സഹകരണത്തോടെ വെകുന്നേരങ്ങളിൽ ലഘു ഭക്ഷണം നൽകുന്ന പരിപാടിയും സ്കൂളിൽ തുടർന്നു വരുന്നുണ്ട്. 2020-2021 അധ്യയന വർഷത്തെ എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കുവാൻ ജി . എച്ച്‌ .എസ് .എസ് . കട്ടിലങ്ങാടിക്ക് സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ അങ്കണത്തിൽ മനോഹരമായ ഗാന്ധി പാർക്കും അതിനോട് ചേർന്ന ഉദ്യാനവും സ്കൂൾ അന്തരീക്ഷം മെച്ചപ്പെട്ടതാക്കുന്നു. പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ലാംഗ്വേജ് ലാബ് , മൾട്ടിമീഡിയ ഹാൾ , സയൻസ് ലാബ് , ലൈബ്രറി , സ്പോർട്സ് റൂം , മോഡൽ ഇൻക്ലൂസിവ് റിസോർസ് റൂം എന്നിവ ഉൾപ്പെടുത്തി വിപുലമായ പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയിരിക്കുന്നു. കുട്ടികളുടെ ചിന്തയും , ക്രിയത്മകതയും , പ്രയോഗികമാക്കുന്നതിനായി ലക്ഷ്യമിട്ടുകൊണ്ടുള്ള ടിങ്കറിങ് ലാബ് പ്രവർത്തനവും സജീവമാണ് ഈ വിദ്യാലയത്തിൽ. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്,
  • ജൂനിയർ റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ടാലെന്റ്റ് ബാങ്ക് (പ്രതിഭാ പരിപോഷണ പരിപാടി)
  • ഒപ്പം ഒപ്പത്തിനൊപ്പം (പഠന പരിപോഷണ പരിപാടി)

ഔഗ്യോഗിക വിവരം

സ്കൂൾ ഔഗ്യോഗിക വിവരങ്ങൾ - സ്കൂൾ കോഡ് , ഏത് വിഭാഗത്തിൽ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങൾ ഉണ്ട്, ഏത്ര കുട്ടികൾ പഠിക്കുന്നു, എത്ര അധ്യാപകർ ഉണ്ട്. എന്നീ വിവരങ്ങൾ ഉൾപ്പെടുത്താം. ആവശ്യമായ ലിങ്കുകൾ മറ്റ് വിക്കി പേജുകളിലേക്ക് നൽകുക.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 SREENIVASAN
2 AHAMMED KUTTY
3 C. AHAMMED
4 JANARDHANAN. M
5 KOUSALYA NAMBAYIL
6 U. V ABDUL HAMEED
7 REMA J. H
8 NIRMALAKUMARI.M
9 SAIVAJA S
10 DAKSHAYANI. K
11 BALAKRISHNAN K P
12 SANTHI M
13 MUHAMMED KOYA M
14 PRADEEP KUMAR


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 Dr. HANEEFA
2 Dr. MANOJ
3 Dr. BIJU
4 Dr.RAJANA.K

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • Tirur നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി tanur , Kattilangadi റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം





അവലംബം

മലപ്പുറം