എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്

(36059 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ.

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്
വിലാസം
പുള്ളിക്കണക്ക്

പുള്ളിക്കണക്ക്
,
പുള്ളിക്കണക്ക് പി.ഒ.
,
690537
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ0479 2438245
ഇമെയിൽpullikkanakkunsshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്36059 (സമേതം)
യുഡൈസ് കോഡ്32110600603
വിക്കിഡാറ്റQ87478735
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ362
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ598
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതാരാചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉൾപ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു. തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. താര ചന്ദ്രൻ പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • .
  • സ്പോർട്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്‍ച‍‍‍‍‍

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

പുള്ളിക്കണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.

സ്കൂളിന്റെ മുൻ മാനേജർമാർ :

1997-2022 ശ്രീ. രാമചന്ദ്രൻ പിളള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1955 -1958 പരമേശ്വരൻ ഉണ്ണിത്താൻ
1958-1964 ഗോപാലകൃഷ്ണപിളള
1964-1968 വിജയമ്മ. ജെ
1968-1970 ഇന്ദിരാദേവി. റ്റി
1970-1972 പൊന്നമ്മ. കെ.കെ
1972-1976 സരസ്വതിക്കുഞ്ഞമ്മ
1976-1985 ഗോപാലപിളള
1985-1986 സുകുമാരപിളള
1986-2006 രമാദേവിയമ്മ.എം.ഡി
2006-2007 സരസ്വതിയമ്മ. കെ.പി
2007-2008 തങ്കമണി. ആർ
2008-2010 സുഭദ്രക്കുട്ടി. എസ്
2010-2012 ഗീത. എൻ
2012-2015 ഷീല. വി
2015- താരാചന്ദ്രൻ


 

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

കായികം കല അദ്ധ്യാപകർ അനദ്ധ്യാപകർ‍

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/ഐറ്റി.ക്ലബ്ബ് അംഗങ്ങൾ

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/എസ്.എസ് ഐറ്റി.സി.കോഴ്സ്

മറ്റ് കണ്ണികൾ

കായംകുളം



വഴികാട്ടി

  • കായംകുളം-പുനലൂര് റോഡിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീററർ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.