എഫ്.എച്ച്.എസ് ചിന്നക്കനാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എഫ്.എച്ച്.എസ് ചിന്നക്കനാൽ | |
---|---|
വിലാസം | |
ചിന്നക്കനാൽ ചിന്നക്കനാൽ , ചിന്നക്കനാൽ പി.ഒ. , 685618,ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
സ്ഥാപിതം | 1996 |
വിവരങ്ങൾ | |
ഫോൺ | 04868249266 |
ഇമെയിൽ | fmhsckl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30069 (സമേതം) |
യുഡൈസ് കോഡ് | 32090400102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിന്നക്കനാൽ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അരുൾ ഫ്രെഡറിക് ജെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.
ചരിത്രം
ഫാത്തിമ മാതാ ഹൈസ്കൂൾ, ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ സ്ഥാപകൻ റൈറ്റ്. റവ: ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെർണാണ്ടസ് കല്ലുപാലം സ്കൂൾ മാനേജരായും ശ്രീ ഐ . ജോൺസൺ ടീച്ചർ ഇൻ ചാർജ്ജായും പ്രവർത്തനമാരംഭിച്ച സ്കൂളിൽ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉൾപ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം 5-)o ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവർത്തനമാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ൽ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പ് നിർവ്വഹിക്കുകയുണ്ടായി.തുടർന്ന് 1998 ൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും അതേ വർഷം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ് യൂനിദാസ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും 26-11-1999 ൽ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- ലാബ്
- ആഡിയോ-വിഷ്വൽ റൂം
- കമ്പ്യൂട്ടർ ലാബ്
- ഇന്റർനെറ്റ് സൌകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ സൊസൈറ്റി.
- ജൂനിയർ റഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് സോഷ്യൽ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൌട്ട്
- പരിസ്ഥിതി ക്ലബ്ബ്
മാനേജ്മെന്റ്
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയായ വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ . സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ പിതാവിന്റേയും കോർപ്പറേറ്റ് മാനേജർ റവ. ഫാ. അഗസ്റ്റ്ിൻ കല്ലറയ്കൽ ലോക്കൽ മാനേജർ റവ. ഫാ. അൽഫോൻസ് ചക്കാലയ്കൽ എന്നിവരുടെയും മേൽ നോട്ടത്തിൽ സ്കൂളിന്റെ വളർച്ചകളും വികസനങ്ങളും സുഗമമായി മുന്നോട്ട പോകുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1996- 2002 | ജോൺസൺ .ഐ |
2002 - 2006. | എ. മത്തിയാസ് |
2006 | എൻ.എൻ രാധാകൃഷ്ണൻ |
2023 | അരുൾ ഫ്രെഡറിക് ജെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എൻ.എച്ച്.49 ലുള്ള പവ്വർ ഹൌസ് ജംക്ഷനിൽ നിന്നും 3 കി. മീ ദൂരം
- മൂന്നാറിൽ നിന്നും 22 കി.മീ . പൂപ്പാറയിൽ നിന്നും 18 കി. മീ.
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 30069
- 1996ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ