സഹായം Reading Problems? Click here


എഫ്.എച്ച്.എസ് ചിന്നക്കനാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(30069 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എഫ്.എച്ച്.എസ് ചിന്നക്കനാൽ
Fmhs.jpg
വിലാസം
ചിന്നക്കനാൽ. പി. ഒ, ചിന്നക്കനാൽ
ഇടുക്കി

ചിന്നക്കനാൽ
,
685618
സ്ഥാപിതം09 - 10 - 1996
വിവരങ്ങൾ
ഫോൺ04868249266
ഇമെയിൽfmhsckl@gmail.com
കോഡുകൾ
സ്കൂൾ കോഡ്30069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം, ‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം201
പെൺകുട്ടികളുടെ എണ്ണം196
വിദ്യാർത്ഥികളുടെ എണ്ണം397
അദ്ധ്യാപകരുടെ എണ്ണം18
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ(in charge)
പ്രധാന അദ്ധ്യാപകൻഎൻ. എൻ. രാധാകൃഷ്ണൻ
പി.ടി.ഏ. പ്രസിഡണ്ട്ശ്രീകുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

ഫാത്തിമ മാതാ ഹൈസ്കൂൾ, ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ സ്ഥാപകൻ റൈറ്റ്. റവ: ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെർണാണ്ടസ് കല്ലുപാലം സ്കൂൾ മാനേജരായും ശ്രീ ഐ . ജോൺസൺ ടീച്ചർ ഇൻ ചാർജ്ജായും പ്രവർത്തനമാരംഭിച്ച സ്കൂളിൽ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉൾപ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം ​​​5-)o ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവർത്തനമാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ൽ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പ് നിർവ്വഹിക്കുകയുണ്ടായി.തുടർന്ന് 1998 ൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും അതേ വർഷം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ് യൂനിദാസ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും 26-11-1999 ൽ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

 • ലൈബ്രറി
 • ലാബ്
 • ആഡിയോ-വിഷ്വൽ റൂം
 • കമ്പ്യൂട്ടർ ലാബ്
 • ഇന്റർനെറ്റ് സൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൂൾ സൊസൈറ്റി.
 • ജൂനിയർ റഡ്ക്രോസ്
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • സയൻസ് സോഷ്യൽ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • സ്കൌട്ട്
 • പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയായ വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ . സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ പിതാവിന്റേയും കോർപ്പറേറ്റ് മാനേജർ റവ. ഫാ. അഗസ്റ്റ്ിൻ കല്ലറയ്കൽ ലോക്കൽ മാനേജർ റവ. ഫാ. അൽഫോൻസ് ചക്കാലയ്കൽ എന്നിവരുടെയും മേൽ നോട്ടത്തിൽ സ്കൂളിന്റെ വളർച്ചകളും വികസനങ്ങളും സുഗമമായി മുന്നോട്ട പോകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1996- 2002 ജോൺസൺ .ഐ
2002 - 2006. എ. മത്തിയാസ്
2006 എൻ.എൻ രാധാകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എഫ്.എച്ച്.എസ്_ചിന്നക്കനാൽ&oldid=392247" എന്ന താളിൽനിന്ന് ശേഖരിച്ചത്