ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. എച്ച്. എസ്. എസ്. ചേർപ്പ് | |
---|---|
വിലാസം | |
ചേർപ്പ് GVHSS CHERPu , ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 08 - 1949 |
വിവരങ്ങൾ | |
ഫോൺ | 0487 2342123 |
ഇമെയിൽ | gvhsscherpu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22004 (സമേതം) |
എച്ച് എസ് എസ് കോഡ് | 8002 |
വി എച്ച് എസ് എസ് കോഡ് | 908012 |
യുഡൈസ് കോഡ് | 32070400504 |
വിക്കിഡാറ്റ | Q64091669 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ്. |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേർപ്പ് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 372 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 277 |
പെൺകുട്ടികൾ | 283 |
ആകെ വിദ്യാർത്ഥികൾ | 560 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി ഇ ഷീബ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ലിനി എൽസൺ വർഗീസ് |
പ്രധാന അദ്ധ്യാപിക | അജിതകുമാരി ടിവി |
പി.ടി.എ. പ്രസിഡണ്ട് | വി എച്ച് ഹുസൈൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റഹീന അൻസാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
[1]
കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിൻറെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തിൽ നിന്ന് 10 കി. മീ. അകലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെരുമ്പിള്ളിശ്ശേരി സെൻററിൽ നിന്നും ഏകദേശം 100 മീറ്റർ ഉള്ളിലേക്ക് കൊടുങ്ങല്ലൂർ-തൃപ്രയാർ എന്നീ പ്രധാന പാതകൾക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് ജി. വി. എച്ച്. എസ്. എസ്. ചേർപ്പ് എന്ന ഈ വിദ്യാമന്ദിരം - അഥവാ "ഗ്രാമോദ്ധാരണം സ്കൂൾ". വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധർമ്മശാസ്താവ് അനുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
ചരിത്രം സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ചുവന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്. കൊച്ചിയിൽ ഷൺമുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി. അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി. അദ്ദേഹമാണ് ചേർപ്പിലെ സാംസ്‌കാരിക പാരമ്പര്യവും ജനകീയാവശ്യവും മുൻനിർത്തി പെരുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ, ചുറ്റുപാടുകൾ
സ്കൂളിൻറെ ഉയർച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്. സ്കൂളിന് സ്വന്തമായ സയൻസ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിൻറെ സേവനം, വായനക്കാർക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടർ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എൽ.സി.ഡി. പ്രൊജക്ടർ-കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.എ. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങൾക്ക് ചുറ്റുമുള്ള പഠനത്തറകൾ, സ്കൂൾ അങ്കണത്തിൽ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങൾക്കു വേണ്ടിയുള്ള ടോയ്ലെറ്റുകൾ, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിണർ, മോട്ടോർ, പൈപ്പ് കണക്ഷനുകൾ തുടങ്ങിയവയൊക്കെ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോൾ അനുഗ്രഹമായിരിക്കുകയാണ്. സ്കൂളിൻറെ ചുറ്റുപാടുകൾ വളരെ ശാന്തമായതാണ്. മെയിൻ റോഡിൽ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിൻ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യാത്രാ സൗകര്യം
കുട്ടികൾക്കായാലും അദ്ധ്യാപകർക്കായാലും രണ്ടു മിനിറ്റ് കൂടുന്പോൾ ബസ്സ് ലഭിക്കും. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികൾ സ്കൂളിൽ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.
HIGH SCHOOL STAFF | ||
---|---|---|
Sl No | Name | Designation |
1 | അജിതകുമാരി ടി വി | HM |
2 | കെ. കെ. ലീല | HSA Maths |
3 | പ്രമീള സി.എം | HSA Social Science |
4 | ഷൈനി ജോസ് ഐ | HSA Maths |
5 | വഹിദാഭാനു എ എം | HSA Malayalam |
6 | ഷംല സി എം | HSA Sanskrit |
7 | നിഷ | HSA Natural Science |
8 | നന്ദിനി സി ബി | HSA Physical Science |
9 | ഷൈലജ എ ആർ | HSA English |
10 | ശ്രീല | HSA Hindi |
11 | സെയ്ദ് | LDC |
12 | സിനേഷ് ഒ ജെ | O A |
13 | രമേഷ് | FTM |
LP / UP STAFF | ||
---|---|---|
Sl No | Name | Designation |
1 | കെ. ബി. സ്റ്റെല്ല | UPSA |
2 | അജിതകുമാരി | UPSA |
3 | സുജാത | UPSA |
4 | ഡെൽജി | UPSA |
5 | ഷെൻസി | UPSA |
6 | തുഷാര | UPSA |
7 | മിനിജകുമാരി | Jr.Hindi Full Time |
8 | കെ. ഐ. സഫിയ | P D Teacher |
9 | രാജി പി ആർ | P D Teacher |
10 | ബിന്ദു | P D Teacher |
11 | പ്രസന്ന എ പടിയത്ത് | P D Teacher |
VHSE STAFF | ||
---|---|---|
Sl No | Name | Designation |
1 | ലിനി എൽസൺ വർഗ്ഗീസ് | Principal |
2 | ഹേന രഘു കെ | VT MRRTV |
3 | വിനയചന്ദ്രൻ എൻ | NVT Maths Jr |
4 | റൊസീന പി എ | NVT Eng Jr |
5 | ബേബി ചിന്ന ജോസ് | NVT Che Jr |
6 | ശ്രീന ടി | NVT Phy Jr |
7 | നിസോജൻ എ എൻ | VI MRRTV |
8 | ജിഷ ടി പി | VI MRRTV |
9 | അമാനുളള എസ് | LTA |
10 | ഷിനോഷ് പി എൻ | LTA |
11 | ആദർശ് രവീന്ദ്രൻ | LDC |
HSS STAFF | ||
---|---|---|
Sl No | Name | Designation |
1 | ഷീബ വി ഇ | Principal |
2 | ലിജി ടി ആർ | HSST History |
3 | പ്രീതി സി എ | HSST Chemistry |
4 | സുജ സി കെ | HSST Hindi |
5 | ദിനേശൻ കെ കെ | HSST Malayalam |
6 | മെർലി പി സി | HSST Economics |
7 | ഹേമ കെ | HSST English |
8 | അമ്പിളി സി എസ് | HSST Economics |
9 | ഫിവി ജോ | HSST English |
10 | അനിൽകുമാർ പി | HSST English |
11 | ബിന്ദു ടി എസ് | HSST Commerce |
12 | ദിവ്യ വി എം | HSST Computer science/Appn |
13 | അപിൻദാസ് ടി ടി | HSST Physics |
14 | സുഷി ടി എസ് | HSST Pol Science |
15 | ഡാലിയ സഹദേവൻ | HSST Geography |
16 | Dr.ശ്രീനിവാസൻ എം എ | HSST Jr Botany |
17 | വാണി സുകുമാരൻ | HSST Jr Zoology |
18 | അരുൺ എം കെ | HSST Jr Malayalam |
19 | Dr.ദീപ ആന്റണി | HSST Jr Commerce |
20 | രേഖ എ | HSST Jr History |
21 | രശ്മി ടി എസ് | HSST Jr Physics |
22 | രജനി ജെ | HSST Jr Chemistry |
23 | Dr.ജാസിം എച്ച് ആർ | HSST Jr Geography |
24 | ശ്രീജിത്ത് ടി എസ് | HSST Jr Pol Science |
25 | സുനിൽ എ എൻ | HSST Maths |
26 | വിനിത കെ വി | Lab Asst |
27 | സറീന പി ഇസഡ് | Lab Asst |
28 | ലേബി പി ടി | HSST Maths |
ഹയർ സെക്കൻററി വിഭാഗം
1. ഷീജ.ടി. ആർ - Principal 2. മെർളി പി സി - HSST. Economics 3. രത്‌നവല്ലി എം - HSST. Geography 4. ജനിത.കെ. - HSST. History 5. രാധിക സി എസ് - HSST. English 6. സ്‌മിത എം കെ - HSST. Physics 7. ജയൻ വി എസ് - HSST. Commerce 8. സലിത ബാലൻ - HSST. (Jr.) Zoology 9. ഇ കെ ഗീത - HSST. English 10. കെ കെ ദിനേശൻ - HSST. Malayalam 11. അജിത് കുമാർ കെ എസ് - HSST. Computer Science 12. രാധ. എം. ആർ. - HSST. Pol. Science 13. സജിനി കെ വി - HSST.(Jr.)Botony 14. അജിതൻ എംവി - HSST.(Jr.)Sanskrit 15. ബിജു. സി. കെ. - HSST. Mathematics 16. കൊച്ചുത്രേസ്യ സ് എം - HSST. .(Jr.)ComputerScience 17. ബെറ്റി സി കെ - HSST. Economics 18 പാർവതി എം -HSST. English 19 സരസ്വതി കെ ബി - HSST Chemistry 20 ബൈജു പി ടി - HSST. .(Jr.)Chemistry 21 രാജേഷ് ടി - HSST. .(Jr.)Pol. Science 22 ബാബുമോൻ എടമ്പാടം - HSST. .(Jr.)Malayalam 23 മഞ്‌ജു കെ ജെ - HSST. .(Jr.)Mathematics 24 സന്തോഷ് ടി - HSST. .(Jr.)Geography 25 സിമി ലാസർ - HSST. .(Jr.)Commerce 26 മിനി കെഎൻ - HSST. .(Jr.)Commerce(LWA) 27 വിനിത. കെ. വി. - Lab Assistant
== കുട്ടികളുടെ പഠനവും അതിനോടനബന്ധിച്ച് അവരിലുണ്ടാകേണ്ട വളർച്ചയുടെ ഭാഗമായി പ്രവർത്തി പരിചയക്ലാസ്സുകൾ ഇവിടെ നല്കി വരുന്നുണ്ട്. പാവ നിർമ്മാണം, ചോക്ക്, ചന്ദനത്തിരി, സോപ്പ്, ചവിട്ടി, മെറ്റാലിക് എൻഗ്രീവിയൻസ് തുടങ്ങീ നിരവധി ക്ലാസ്സുകൾ നൽകുന്നുണ്ട്.
സയൻസ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികൾക്ക് വിഷയങ്ങൾ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകൾ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയൻസ് മേളകളിൽ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിൻറെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു. കലാ-സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകൾ, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകൾ അഭ്യസിപ്പിച്ചു വരുന്നു.
==
- ജെ .ആർ .സി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
- എക്കോ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- കാർഷിക ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
വി. എച്ച്. എസ്. ഇ - വിഭാഗം. ആരംഭം - 1990-ൽ
1993 - 3 - അനൂപ് 1996 - 2 - സ്മിത 1997 - 1 - വിനിത. എൻ. വി. 1998 - 3 - ലക്ഷ്മി കെ. ബാലൻ
ഹയർ സെക്കൻററി വിഭാഗം ആരംഭം - 1997-ൽ 1999 - അഭിലാഷ് 2000 - മായാ മേനോൻ 2001 - ജ്യോതി. ടി. 2002 - ഭാഗ്യലക്ഷമി പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നേട്ടങ്ങൾ
1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു. 1990-ൽ വി. എച്ച്. എസ്. ഇ-യും, 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിൻറെ യശസ്സ് ഉയർത്തി. 1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി. ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്. ഇതിനൊക്കെ പുറമെ ഗവൺമെൻറ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്. കലാ-സാംസ്കാരിക രംഗങ്ങളിലും ഈ വിദ്യാലയം മുൻനിരയിൽ നിൽക്കുന്നു എന്നതിനു് തെളിവാണ് 2007-ൽ ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം ചൂടി. 2008-ൽ കലോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2009-ൽ നടന്ന ഉപജില്ലാ കലോത്സവത്തിലും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിcellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
- സ്ഥിതിചെയ്യുന്നു.
|----
- നിന്ന് 20 കി.മി. അകലം
|} |}
വഴികാട്ടി
- തൃശ്ശൂരിൽ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂർക്കഞ്ചേരി-പാലക്കൽ-പെരുംപിള്ളിശ്ശേരിയിൽ നിന്നും 50 മീറ്റർ കൂടി വന്നാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും.
- തൃപ്രയാർ-ചിറക്കൽ-ചേർപ്പ് കഴിഞ്ഞാൽ പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.
- ഇരിങ്ങാലക്കുട-കരുവന്നൂർ-ഊരകം-പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.
- ഒല്ലൂർ-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്.
- ↑ https://archive.ph/lCacw|
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22004
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ