ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു.
| ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് | |
|---|---|
| വിലാസം | |
പുല്ലങ്കോട് പുല്ലങ്കോട് പി.ഒ. , 676525 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 26 - 05 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 04931 257788 |
| ഇമെയിൽ | ghsspullangode48038@gmail.com |
| വെബ്‍സൈറ്റ് | www.ghsspullangode.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48038 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11008 |
| യുഡൈസ് കോഡ് | 32050300706 |
| വിക്കിഡാറ്റ | Q84612420 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 429 |
| പെൺകുട്ടികൾ | 426 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 430 |
| പെൺകുട്ടികൾ | 310 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുജ സി |
| പ്രധാന അദ്ധ്യാപിക | സുജ തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ടി.പി.ജാഫർ |
| എം.പി.ടി.എ. പ്രസിഡണ്ട് | റഫീഖ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. കൂടുതൽ വായിക്കുക
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ ഒന്നാണ് പുല്ലങ്കോട്. സഹ്യന്റെ മടിയിൽ തലചായ്ച്ചിറങ്ങുന്ന മനോഹരമായ ഒരു ഗ്രാമം എന്നുതന്നെ പറയാം. വ്യാപകമായി റബ്ബർ കൃഷി ചെയ്യുന്ന ഒരു പ്രദേശമാണിത്. ജനങ്ങളുടെ പ്രധാന വരുമാനം മാർഗ്ഗങ്ങളിലൊന്ന് റബ്ബർ കൃഷിയും ടാപ്പിങ്ങുമാണ്. സംസ്കരണവും വിപണനവും പ്രദേശത്തെ മറ്റൊരു തൊഴിൽ ആണ്. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുല്ലങ്കോട് എസ്റ്റേറ്റ് ആണ് പ്രധാനപ്പെട്ട റബ്ബർ പ്ലാന്റേഷൻ. താരതമ്യേന ഉയർന്ന ചെറുകുന്നുകൾ നിറഞ്ഞ ഈ പ്രദേശം മുഴുവനും റബ്ബർ കൃഷി ആണ്. വിശാലമായി കിടക്കുന്ന എസ്റ്റേറ്റുകൾക്കപ്പുറം വനപ്രദേശമാണ്. അതുകൊണ്ടുതന്നെ വനവും എസ്റ്റേറ്റും വേർതിരിച്ചറിയുക പ്രയാസമാണ്. അതിനാൽ വന്യമൃഗങ്ങൾ വനത്തിൽ നിന്നിറങ്ങി എസ്റ്റേറ്റുകളിലും പ്രദേശങ്ങളിലും വിഹരിക്കുക സ്വാഭാവികമാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ഇവിടെ പലർക്കും പരിക്കു പറ്റുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മലയോര പ്രദേശമായതുകൊണ്ട് തന്നെ ചോലകളും പുഴകളും ഈ പ്രദേശത്തോട് അടുത്ത് നമുക്ക് കാണാനാകും. അതി ശക്തമായ കാലവർഷത്തിൽ പലപ്പോഴും മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്. വ നപ്രദേശത്തോട് ചേർന്ന് താമസിക്കുന്ന ആദിവാസി വിഭാഗങ്ങളെയും ഇവിടെ നമുക്ക് കാണാം. ഏറെക്കുറെ മലപ്പുറത്തിന്റെ കിഴക്കേ അതിർത്തിയാണ് ഈ പ്രദേശം. ധാരാളം മുളകൾ ഉണ്ടായിരുന്ന ഒരു പ്രദേശം കൂടിയാണിത്. ഇപ്പോൾ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മുമ്പ് ധാരാളം ഉണ്ടായിരുന്നു. ഒരുകാലത്ത് മുളകൾ ധാരാളമായി കയറ്റി അയക്കപ്പെട്ടിരുന്നു. ഇങ്ങനെ കയറ്റി അയക്കുന്ന മുളകൾ നിലമ്പൂർ ഡിപ്പോയിൽ ശേഖരിക്കുകയും മറ്റു അവശ്യ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. മുളയരി ശേഖരിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ ആളുകൾ ഈ ഭാഗത്തെ വനങ്ങളെ ആശ്രയിക്കാറുണ്ട്. വനഭൂമിയോടും മലയോടും ചേർന്ന് കിടക്കുന്നതിനാൽ ധാരാളം പാറക്കെട്ടുകൾ പുഴയോരങ്ങളിൽ ആയി കാണുന്നു. പ്രധാനപ്പെട്ട ഒരു ആകർഷണമാണ് ചിങ്കക്കല്ല് എന്നറിയപ്പെടുന്ന ഒരു വലിയ പാറ. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാനായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇവിടെ ഒളിച്ചു താമസിച്ചതായി പറയുന്നു. അതിനാൽ ഈ പ്രദേശത്ത് സ്മാരകം പണിയുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിരുന്നു. ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പരമായ എല്ലാ മാറ്റങ്ങൾക്കും പുരോഗമനങ്ങൾക്കും കാരണമായത് ജി.എച്ച്.എസ്.എസ് പുല്ലങ്കോട് എന്ന ഗവൺമെന്റ് സ്ഥാപനമാണ്. ഇവിടെനിന്ന് പഠിച്ച പല വിദ്യാർത്ഥികളും പല മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. എ സ്റ്റേറ്റിന് സമീപം ഒരു കുന്നിൻ പുറത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം അതിമനോഹരമാണ്. പുല്ലങ്കോടിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തിലെ പ്രധാന ഏടാണ് ഈ വിദ്യാലയം.
വിദ്യാഭ്യാസത്തോട് ഇപ്പോഴും വി മുഖത കാണിക്കുന്ന പല പിന്നോക്ക വിഭാഗങ്ങളിലെയും കുട്ടികളെ സ്കൂളിൽ കൊണ്ടുവരികയും, ചേർക്കുകയും,അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നത് ഈ വിദ്യാലയവുമായി ബന്ധപ്പെട്ട അധികാരികൾ അവരുടെ ഉത്തരവാദിത്വം ആയി കാണുന്നു.
ഭൗതിക സൗകര്യങ്ങൾ
നിലമ്പൂർ-പെരിമ്പിലാവ് സ്‌റ്റേറ്റ് ഹൈവേയുടെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ ഭൗതിക സൗകര്യവികസനത്തിനായുള്ള ശ്രമങ്ങൾ തുടർന്നു വരുന്നു.കൂടുതൽ വായിക്കുക
അക്കാദമികം
പുല്ലങ്കോട് എന്ന കൊച്ചു ഗ്രാമത്തിൻറെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തിനിൽക്കുന്ന മികവാർന്ന കലാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലങ്കോട്. മലയോരമേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് മികവിൻറെ കേന്ദ്രമാണ് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പുതു തലമുറയെ വാർത്തെടുക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 59വർഷത്തെ പാരമ്പര്യമുണ്ട് ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപകരും ശക്തമായ പിന്തുണ നൽകുന്ന പിടിഎയും സ്കൂളിൻറെ മുതൽക്കൂട്ടാണ് സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രഗൽഭരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം തനതായ പങ്കുവഹിച്ചുവരുന്നു.
അക്കാദമിക് മാസ്റ്റർ പ്ലാൻ
അക്കാദമിക പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.
അധ്യാപകരും ജീവനക്കാരും
പി.ടി.എ ഭാരവാഹികൾ
2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 12 വരെ ക്ലാസുകളിലായി 859 ആൺകുട്ടികളും 736 പെൺകുട്ടികളും പഠിക്കുന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.
| ക്ലാസ് | ആൺ | പെൺ | ആകെ |
|---|---|---|---|
| V | 52 | 50 | 102 |
| VI | 50 | 63 | 113 |
| VII | 63 | 51 | 114 |
| VIII | 78 | 80 | 158 |
| IX | 103 | 112 | 215 |
| X | 83 | 70 | 153 |
| XI | 248 | 142 | 390 |
| XII | 182 | 168 | 350 |
മുൻ സാരഥികൾ
1962 ൽ സ്കൂൾ ആരംഭകാലംതൊട്ട് ഇന്നേവരെ പുല്ലങ്കോട് സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകരും വിശിഷ്യ പ്രധാനാധ്യാപകരും അനവധിയാണ്. അവരുടെ എല്ലാം പ്രവർത്തനങ്ങളുടെയും ത്യാഗങ്ങളുടെയും സ്നേഹത്തിന്റെയും ആകെ തുകയാണ് ഇന്നു കാണുന്ന പുല്ലങ്കോട് സ്കൂൾ മലയോരമേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കും സാധാരണക്കാർക്കും ആശ്രയമായി മാറിയ ഈ വിദ്യാലയത്തിലെ അധ്യാപകരിൽ പലരും കേരളത്തിന്റെ മറ്റു ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ഈ നാടിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ ശക്തമായ പിന്തുണ നൽകിയവരാണീ അധ്യാപകർ. നാട്ടുകാർ എന്നും നെഞ്ചേറ്റിയ ഈ വിദ്യാലയം മികവാർന്ന ഒരു ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്
പൂർവ്വകാല സാരഥികൾ
പ്രശസ്തരും പ്രഗൽഭരുമായ പൂർവ്വ വിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- നിലമ്പൂർ - പെരുമ്പിലാവ് ഹൈവേയിൽ നിലമ്പൂരിൽ നിന്ന് 15 കി.മീ.അകലെയായി സ്ഥിതി ചെയ്യുന്നു.
- നിലമ്പൂരിൽ നിന്ന് പൂക്കോട്ടുംപാടം വഴി സ്കൂളിലെത്താം.
- വണ്ടൂരിൽ നിന്നും 15.3 കി.മീ.അകലം.
- വണ്ടൂരിൽ നിന്ന് കാളികാവ് വഴി സ്കൂളിലെത്താം.
- വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി അമ്പലക്കടവ് വഴി ഉദിരംപോയിലിലേക്ക് എളുപ്പ വഴിയുണ്ട്. (ബസ് സർവ്വിസില്ല )
- വാണിയമ്പലം റയിൽവെ സ്റ്റേഷനിൽ നിന്നും കാളികാവ് നിലമ്പൂർ റൂട്ടിൽ 13 കി.മീ യാത്ര ചെയ്താൽ സ്കൂളിലെത്താം.
- പെരിന്തൽമണ്ണയിൽ നിന്നും മേലാറ്റൂർ കരുവാരക്കുണ്ട് കാളികാവ് വഴി നിലമ്പൂർ റൂട്ടിൽ 38 കി.മീ അകലം.