എം. ആർ. എസ്സ്. ചാലക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
(23083 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. ആർ. എസ്സ്. ചാലക്കുടി
വിലാസം
നായരങ്ങാടി

നായരങ്ങാടി
,
കോടശ്ശേരി പി.ഒ.
,
680721
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ0480 2960400
ഇമെയിൽmrschalakudy@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23083 (സമേതം)
യുഡൈസ് കോഡ്32070204401
വിക്കിഡാറ്റQ64089824
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ310
അദ്ധ്യാപകർ12
ഹയർസെക്കന്ററി
പെൺകുട്ടികൾ100
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാഗിണി ആർ
പ്രധാന അദ്ധ്യാപകൻബെന്നി കെ . ബി .
പി.ടി.എ. പ്രസിഡണ്ട്ബിജു പി കെ
എം.പി.ടി.എ. പ്രസിഡണ്ട്തങ്കമണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈ സ്ഥാപനം 1998 മുതൽ പട്ടിക വർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു.

2004വരെ ഈ സ്കൂൾ ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂൾ കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത് തുടർന്ന് നായരങ്ങാടി ( താഴൂർ വഴി നായരങ്ങാടി -  മദാമ്മപ്പാറക്ക് സമീപം ) കുന്നിൻമുകളിൽ പത്തരഏക്കർ സ്വന്തം സ്ഥലത്ത് ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി , ഹോസ്റ്റൽ , ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവർത്തിച്ച് വരുന്നു .

ഈ സ്ഥാപനത്തിൽ STD - 5, STD - 11 എന്നീ ക്ളാസുകളിലേക്ക് മാത്രം പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു .

കോഴ്സുകൾ

(1 ) അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും 1 ഡിവിഷൻ വീതം.

  • ഒരു ക്ളാസിൽ 35 കുട്ടികൾക്കാണ് പ്രവേശനം.

(2) പ്ലസ് 1, പ്ലസ് 2 (പ്രവേശനം പ്ലസ് 1 ൽ മാത്രം)

  • ഒരു ബാച്ച് മാത്രം (സയൻസ് ഗ്രൂപ്പ്)
  • മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ .
  • 50 കുട്ടികൾക്കാണ് പ്രവേശനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാർഡനിംഗ് പരിശീലനം
  • ബാന്റ്മേളം പരിശീലനം
  • ശാസ്ത്രീയസംഗീത പരിശീലനം
  • ഇൻസ്ട്രമെൻറ് മ്യൂസിക് പരിശീലനം
  • യോഗ പരിശീലനം
  • കരാട്ടെ പരിശീലനം
  • ശാസ്ത്രീയനൃത്ത പരിശീലനം
  • ചിത്രരചന പരിശീലനം
  • സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്
  • എസ്.പി.സി യൂണിറ്റ്. ( ഹൈസ്കൂൾ‍‍‍ )
  • എൻ . എസ് . എസ് യൂണിറ്റ് . ( ഹയ‍‍‍ർസെക്കണ്ടറി )

പ്രവേശന രീതി

  • എല്ലാ വർഷവും ജനുവരി മാസത്തോടെ എല്ലാ പ്രധാന പത്രങ്ങളിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും.
  • അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, കൂടാതെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്.
  • അപേക്ഷകൾ സ്വീകരിക്കപ്പെടുന്ന കുട്ടികൾക്ക് അതിനടുത്ത ഏതെങ്കിലും ഞായറാഴ്ച , നാലാം ക്ളാസിലേയും , അഞ്ചാംക്ളാസ് തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്.
  • ഇതിൽ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തിൽ 60% പട്ടികവർഗ്ഗ വിഭാഗം കുട്ടിക ൾക്കും, 30% പട്ടികജാതി വിഭാഗം കുട്ടികൾക്കും, 10% മറ്റ് വിഭാഗം കുട്ടികൾക്കും അഡ്മിഷൻ നല്കുന്നതായിരിക്കും.
  • അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.

ജീവനക്കാർ

1. അക്കാദമിക്

പ്രധാന അധ്യാപകൻ ഉൾപ്പെടെ 12 അധ്യാപകർ ഹൈസ്കൂളിലും , പ്രിൻസിപ്പാൾ ഉൾപ്പെടെ 10 അധ്യാപകർ ഹയർസെക്കണ്ടറിയിലും സേവനം അനുഷ്ഠിക്കുന്നു .

2. ഓഫീസ്

സീനിയർ സൂപ്രണ്ട് ഉൾപ്പടെ 4 പേർ സേവനം അനുഷ്ഠിക്കുന്നു .

3. ഹോസ്റ്റൽ

വാർഡൻ ഉൾപ്പടെ 10 പേർ സേവനം അനുഷ്ഠിക്കുന്നു . --

എം.ആർ.എസ്സ്.പ്രധാന അധ്യാപകർ

ക്രമനമ്പർ വ‍ർഷം പേര് ചിത്രം
1 ശാന്തകുമാരി
2 രത്നവിലാസിനി
3 01-04-2000 to 31-05-2002 മുംതാസ്
4 2002 to 2004 മാലതി എം .
5
6 എമി
7 ശാരദ
8 2006 to 2009 തോംസൺ മാനുവൽ
9 കരുണാകരൻ
10 ബീന
11 2013 to 2016 ശോഭന പി. കെ .
12 2016 to 2020 റോസ് ഡേവിസ്
13 2020 to 2022 ശൈലജ ആർ.

എം.ആർ.എസ്സ്.പ്രിൻസിപ്പൽമാർ

ക്രമനമ്പർ വർഷം പേര് ചിത്രം
1 30-06-2012 to 31-05-2020 ലീന പി . എ .
22-06-2029 to രാഗിണി . ആർ

എം.ആർ.എസ്സ്.സൂപ്രണ്ടുമാർ

ക്രമനമ്പർ വർഷം പേര് ചിത്രം
1 2003 - 2004 ഗോപാലകൃഷ്ണൻ
2 2004 - 2004 ജി . വിനോദ് കുമാർ
3 2004 - 2005 ലളിത
4 2005 - 2006 എം . രാധാകൃഷ്ണൻ
5 2006 - 2010 അജയൻ തോമസ്
6 2010 - 2011 പ്രേമാനന്ദൻ
7 2011 - 2012 ശ്രീകുമാരൻ
8 2012 - 2014 അനിൽകുമാ‍‍ർ
9 2014 - 2015 രാധാകൃഷ്ണൻ
10 2015 - 2017 മനോജ് കെ. ജി.
11 2017 - 2019 നന്ദിനി കെ.പി
12 2019 - 2022 ജിജി തോമസ്
13 2022 - മൃദുല കെ.എൻ.

മറ്റുപ്രവർത്തനങ്ങൾ

കൃഷി

നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു.

മരങ്ങൾ - ഔഷധത്തോട്ടം

വിവിധ ഇനത്തിൽപ്പെട്ട ഇരുനൂറിൽപ്പരം മരങ്ങളും , അമ്പതിൽപ്പരം ഔഷധ സസ്യങ്ങളും , നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ഇതിന് ഔഷധിയുടേയും , ഓയസ്ക ഇന്റർനാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്.

കൗൺസിലിംഗ്

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകൾ പരിഹരിക്കുന്നതിനുമായി കൗൺസിലിംഗ് സംവിധാനം പ്രവ‍‍‍‍‍ർത്തിക്കുന്നു .

ആരോഗ്യ സംരക്ഷണം

എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിന്റെ സേവനവും ലഭ്യമാണ്..

അംഗീകാരം

1 .കേരള ശാസ്ത്രപരിസ്ഥിതി കൗൺസിൽ സംസ്ഥാനതല ''ബെസ്റ്റ് എക്കോ ക്ലബ് അവാർഡ് ''

( ഒന്നാം സ്ഥാനം - അമ്പതിനായിരം രൂപ )

2 . സംസ്ഥാനതലത്തിൽ സ്കൂളുകൾക്കായി ഏർപ്പെടുത്തിയ '' വണ്ടർല പരിസ്ഥിതി അവാർഡ് '' 2007-08 ൽ ലഭിച്ചു .

( രണ്ടാം സ്ഥാനം - പതിനയ്യായിരം രൂപ )

3 . സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി ''വണ്ടർല'' സംഘടിപ്പിച്ച '' പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡ് , ക്യാഷ് അവാർഡ് '' എന്നിവ 2015-16 ൽ ലഭിച്ചു .

( മൂന്നാം സ്ഥാനം - പതിനയ്യായിരം രൂപ )

ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സൗകര്യങ്ങൾ

  • സ്കൂൾലൈബ്രറി.
  • എസ് . പി . സി ‍ലൈബ്രറി.
  • സയൻസ് ലാബ്.
  • ഫിറ്റ്നസ് സെന്റർ.
  • കമ്പ്യൂട്ടർ ലാബ്.
  • സ്മാർട്ട് ക്ലാസ് റൂം .
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ,
  • ലേസർ പ്രിന്റർ, സ്‌കാനർ,
  • വെബ്ക്യാമറ, വീഡിയോ ക്യാമറ,
  • ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ,
  • ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

വഴികാട്ടി

Map

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി പഞ്ചായത്തിൽ കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ കോടശ്ശേരി വില്ലേജിൽ ചാലക്കുടി ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി മോഡൽ റസിഡഷുൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ 5 കിലോമീറ്റർ പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷൻകട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=എം._ആർ._എസ്സ്._ചാലക്കുടി&oldid=2537138" എന്ന താളിൽനിന്ന് ശേഖരിച്ചത്