എം.എസ്.സി. എൽ. പി. എസ്. കാഞ്ഞിരത്താമല

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എസ്.സി. എൽ. പി. എസ്. കാഞ്ഞിരത്താമല
വിലാസം
കാഞ്ഞിരത്താമല

കരികുളം പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽmsclpschoolkanji@gmail.com
കോഡുകൾ
സ്കൂൾ കോഡ്38517 (സമേതം)
യുഡൈസ് കോഡ്32120800511
വിക്കിഡാറ്റQ8759419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജൻ കോശി
പി.ടി.എ. പ്രസിഡണ്ട്ധനുജ സജു
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു അജയൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എസ്.സി. എൽ. പി. എസ്. കാഞ്ഞിരത്താമല

ചരിത്രം

നൂറ്റിയേഴിൽപ്പരം വർഷങ്ങളായി കാഞ്ഞിരത്താമല പ്രദേശത്തെയും  സമീപപ്രദേശങ്ങളിലെയും ആളുകൾക്കു അറിവിന്റെ ഉറവിടമായി നിലകൊള്ളുന്ന ഈ വിദ്യാലയം "കാഞ്ഞിരത്താമല എം. എസ്. സി.എൽ. പി. സ്കൂൾ ", അനേകായിരം ഉത്തമരായ ആളുകളെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു. ഒരു നാടിനെ ഈശ്വര വിശ്വാസത്തിലേക്ക്, സാംസ്കാരിക വളർച്ചയിലേക്ക്,വിദ്യാഭ്യാസ സമ്പന്നതയിലേക്ക്, സാമ്പത്തിക വളർച്ചയിലേക്ക് എത്തിച്ചേരാൻ ഈ സ്ഥാപനം നിദാനമായി തീർന്നിട്ടുണ്ട്.

ചെത്തോങ്കര ഇന്ന് സ്ഥലത്തോട് ചേർന്നുള്ള കാഞ്ഞിരത്താമല  യാത്രാസൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു കാട്ടുപ്രദേശമായിരുന്നു. അക്കാലത്ത് ഇവിടെയുള്ള ബാലികാ ബാലന്മാർക്ക് അക്ഷരാഭ്യാസം നടത്താനുള്ള മാർഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതിന്റെ പരിഹാരത്തിനായി സ്ഥലത്തെ ചില പ്രധാന വ്യക്തികൾ ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് അക്ഷരാഭ്യാസത്തിന് ഉള്ള സൗകര്യമൊരുക്കി. ഇപ്രകാരം തുടർന്നു വരവേ ഗവണ്മെന്റിൽനിന്നും സ്കൂളുകൾ അനുവദിച്ചു കൊടുക്കുന്ന ഒരു പദ്ധതി ഉണ്ടായി. ഈ സ്ഥലവാസികൾ അപേക്ഷ അയക്കുകയും മാനേജ്മെന്റ് ആയി നടത്തുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 1913-ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ 3 ക്ലാസുകൾ ആരംഭിച്ചു. ഇതിന് ഉദ്യമിച്ചവരിൽ പ്രധാനികളാണ് ശ്രീ കൊച്ചയ്പ്പ് വർഗീസ് മാവേലിയും ശ്രീ സ്കറിയ തേക്കാട്ടിലും. 1916-ൽ നാലാം ക്ലാസ് ആരംഭിച്ചു. 1945-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ ഒൻപത് ഡിവിഷനുകൾ ഉള്ള ഒരു പൂർണ പ്രൈമറി വിദ്യാലയമായി. 2,4 ക്ലാസ്സുകൾക്ക് ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തി. 1959 -ൽ സ്കൂളിന് പുതിയ കെട്ടിടം പണികഴിപ്പിച്ചു. 1960-ൽ അഞ്ചാം ക്ലാസിന് ഒരു പുതിയ ഡിവിഷൻ കൂടി അനുവദിച്ചുവെങ്കിലും 1961-ൽ അഞ്ചാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു. തുടർന്ന് നാലാം ക്ലാസ്സിന്റെ ഷിഫ്റ്റ് സമ്പ്രദായവും അവസാനിച്ചു. അക്കാലം മുതൽ നാലു ക്ലാസുകൾ ഉള്ള സ്കൂളായി ഇന്നോളം തുടർന്നുപോരുന്നു. കാലപ്പഴക്കം കാരണം പഴയ കെട്ടിടം പൊളിച്ചുനീക്കി തൽസ്ഥാനത്ത് പുതിയ കെട്ടിടം 2005 -ൽ നിലവിൽവന്നു.


ഭൗതികസൗകര്യങ്ങൾ

  1. ക്ലാസ് റൂം - 4
  2. ഓഫീസ് - 1
  3. അടുക്കള - 1
  4. ടോയ്‍ലറ്റ്  - 2 , (ആൺകുട്ടികൾ -1, പെൺകുട്ടികൾ - 1)

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

    1. അമ്മ വായന - ( അമ്മയും കുഞ്ഞും ക്വിസ് )
    2. ലൈബ്രറി വിപുലീകരണം

മുൻസാരഥികൾ

 ആദ്യകാലത്തെ പ്രഥമ അധ്യാപകരായിരുന്നു ശ്രീ. പി.കെ. ഐപ്പ് പനച്ചമൂട്ടിൽ തുടർന്ന് താഴെ പറയുന്നവർ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.

  • ശ്രീ കെ. ജി. വർഗ്ഗീസ്
  • ശ്രീ പി. ടി. എബ്രഹാം
  • ശ്രീ പി.സി. ഇടിക്കുള
  • ശ്രീമതി ഏലിയാമ്മ മത്തായി താന്നിമൂട്ടിൽ ( 1963- 1973
  • ശ്രീ വി.ജെ.മാത്യു വാഴയിൽ ( 1973- 1986)
  • ശ്രീ ഈപ്പൻ കുരുവിള (1986 -1988)
    • ശ്രീമതി പി.എസ്. ഏലിയാമ്മ (1988 -1990)
    • ശ്രീ പി.സി.മത്തായി (1990 -1991)
    • ശ്രീ എം.എ.വർഗീസ് (1991 ഏപ്രിൽ -1991 മെയ് 31 )
    • ശ്രീമതി വി.എസ്. സാറാമ്മ വെളളറയിൽ ( 1.6.1991 - 2006 )
    • ശ്രീ മോൻസി മാത്യൂസ്. വി.വാഴയിൽ( 2006 - 2020)
    • ശ്രീമതി ലിജൻ കോശി വാഴയിൽ  ( 2020-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

  •  പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ,നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, കർഷകദിനം
  • അധ്യാപക ദിനം,ഓണം
  • ഗാന്ധിജയന്തി
  •  കേരളപ്പിറവി,ശിശുദിനം
  • ക്രിസ്തുമസ്
  • റിപ്പബ്ലിക് ദിനം
  • സ്കൂൾ വാർഷികം

അധ്യാപകർ

  • ലിജൻ കോശി
  • സോളി ഒ.

ക്ളബുകൾ

  • ഭാഷാ ക്ലബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഹെൽത്ത് ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽപെട്ട പഴവങ്ങാടി പഞ്ചായത്തിൽ കാഞ്ഞിരത്താമല പ്രദേശത്ത് റാന്നി - അത്തിക്കയം റോഡിന്റെ ഓരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ ജില്ല - പത്തനംതിട്ട, ഉപജില്ല - റാന്നി.

Map