സെന്റ് മേരീസ് എൽ പി എസ് തീക്കോയി

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 7 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32224-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തീക്കോയി എന്ന സ്‌ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ്‌ എൽ. പി. സ്‌കൂൾ തീക്കോയി.

സെന്റ് മേരീസ് എൽ പി എസ് തീക്കോയി
വിലാസം
തീക്കോയി

തീക്കോയി പി.ഒ.
,
686580
സ്ഥാപിതം31 - 05 - 1927
വിവരങ്ങൾ
ഫോൺ04822 281449
ഇമെയിൽstmaryslpsteekoy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32224 (സമേതം)
യുഡൈസ് കോഡ്32100201102
വിക്കിഡാറ്റQ87659258
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ270
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.റോസെറ്റ്
പി.ടി.എ. പ്രസിഡണ്ട്ബിജു കൊട്ടാരത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്മെയ്‌മോൾ ആന്റണി
അവസാനം തിരുത്തിയത്
07-07-202332224-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ മണ്ണിനോടു മല്ലടിക്കുന്ന കുടിയേറ്റസമൂഹത്തിന്റെ വിയർപ്പുകണങ്ങൾ ഫലമണിയിച്ചുനിൽക്കുന്ന പ്രകൃതി രമണീയമായ സുന്ദരഗ്രാമമാണ് തീക്കോയി. വിദ്യാസമ്പാദനത്തിനുള്ള ഇന്നാട്ടുകാരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതാണ് വിജ്ഞാനത്തിന്റെ ദീപശിഖയായി നിൽക്കുന്ന സെന്റ്.മേരീസ് എൽ .പി.സ്കൂൾ. ജാതിമത വിവേചനമില്ലാതെ സാഹോദര്യത്തിന്റെ നിറവിൽ സമൂഹത്തിന്റെ എല്ലാത്തുറകളിലുമുള്ളവർക്ക് വിദ്യ നൽകി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1927 ൽ ഒന്നും രണ്ടും മൂന്നും ക്ലാസോടുകൂടിയ ഒരു പ്രൈമറി സ്കൂൾ ബഹു. സെബാസ്റ്റ്യൻ പുറക്കരിയിൽ അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

കോട്ടയം ജില്ലയിൽ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ തീക്കോയി. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ  വെരി.റവ. ഡോ. തോമസ് മേനാച്ചേ രിയുടെയും ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസെറ്റിന്റേയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു.

ഭൗതികസൗകര്യങ്ങൾ

  • ക്ലീൻ ആൻഡ് സേഫ് ക്യാമ്പസ്
  • ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
  • കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം
  • പ്രൊജക്ടർ
  • ക്ളാസ് ലൈബ്രറി
  • കളിസ്ഥലം [കൂടുതൽ വായിക്കാൻ]

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാദ്ധ്യാപകർ വർഷം
1 ശ്രീ.വാസുപ്പണിക്കർ 1927 -1941
2 സി.ആഗ്നസ് 1941-1960
3 സി.സെലസ്റ്റീന 1960 -1968
4 സി.എലിസബത്ത് 1968 -1978
5 സി.സെവേരിയൂസ് 1978 -1984
6 സി.സബിനൂസ് 1984 -1995
7 സി.കാർമൽ ജോസ് 1995 -2003
8 സി.ലിൻസ് മേരി 2003 -2008
9 സി.സിൽവി 2008 -2012


സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ അധ്യാപകർ വിരമിച്ച വർഷം
1 റവ.സി.മർസലിൻ 1972
2 റവ.സി. അസ്സീസി 1981
3 റവ.സി. മറിയം 1985
4 റവ.സി.അച്ചാമ്മ വി.എം 1990
5 ശ്രീമതി. ബ്രിജിത്താമ്മ .കെ.ജെ 1998
6 ശ്രീമതി. സോഫിയാമ്മ കുര്യാക്കോസ് 2004
7 ശ്രീമതി. ഫിലോമിനാ ജോസഫ് 2015

അധ്യാപകർ 2023-2024

  1. സി.റോസെറ്റ്  (H.M)
  2. ശ്രീമതി  ജാൻസി തോമസ് (LPST)
  3. ശ്രീമതി റിൻസി ജോസഫ് (LPST)
  4. ശ്രീമതി റോസമ്മ ഫിലിപ്പ് (LPST)
  5. ശ്രീമതി ബീന ജെയിംസ് (LPST)
  6. സി. ജോംസി ജേക്കബ്
  7. സുജ മേരി ജോർജ് (LPST)
  8. ശ്രീമതി മഡോണ ജോസഫ് (LPST)
  9. ശ്രീമതി ജൂഡിറ്റ് മാത്യു (LPST)
  10. ശ്രീമതി ജിഷ വി ജോസ് (LPST)
  11. ശ്രീ ടോം തോമസ്
  12. ശ്രീമതി ബിൻസി ജോസഫ്

ചിത്രശാല

SCHOOL STAFF
2022-2023 സ്കൂൾ  സ്റ്റാഫ്‌
DCL COLOUR INDIAചിത്ര രചന
LSS വിജയത്തിളക്കം 2020-2021
STATE LEVEL SECOND PRIZE


നേട്ടങ്ങൾ

ഉപജില്ല ശാസ്‌ത്രോത്സവം 2022
INNOVATIVE SCHOOL AWARD
എഴുത്തുപച്ച

2022- 2023 ലെ നേട്ടങ്ങൾ

1.ഈരാറ്റുപേട്ട ഉപജില്ല ശാസ്‌ത്രോത്സവം 2022

  • ശാസ്ത്ര മേള - Overall First
  • ഗണിത ശാസ്ത്ര മേള - Overall First
  • പ്രവൃത്തിപരിചയ മേള - Overall First
  • സാമൂഹ്യ ശാസ്ത്ര മേള - Still Model - First

2.DCL - COLOUR INDIA ചിത്ര രചന - ജില്ലാതലം - Third - Deona Jo Paulson

3.2021-2022 അധ്യയന വർഷത്തിൽ 9 കുട്ടികൾക്ക് LSS സ്കോളർഷിപ്

4.വിശുദ്ധ അൽഫോൻസാ ജന്മശതാബ്ദി അഖില കേരള പ്രസംഗ മത്സരം - 2022 - 1st,2nd &3rd Prize

5. SCHOOLWIKI AWARD 2022 -CERTIFICATE OF APPRECIATION

6.ഈരാറ്റുപേട്ട ഉപജില്ല കലോത്സവം - നാലാം സ്ഥാനം

7. ഹരിത വിദ്യാലയം  Season 3 Reality Showയിൽ പങ്കെടുത്തു. [ https://youtu.be/SBQxOmVT-bk ]

8. ഈരാറ്റുപേട്ട സബ്‌ജില്ലയിലെ ഇന്നവേറ്റീവ് LPസ്‌കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു .

9. SSK തയ്യാറാക്കിയ 'എഴുത്തുപച്ച' എന്ന പുസ്തകത്തിൽ ഈ സ്കൂളിലെ രണ്ടു കുട്ടികളുടെ [ നേത്ര സുധീഷ് & റെയോൺ ടോമി ] രചനകൾ

10. ജൽ ജീവൻ മിഷൻ പഞ്ചായത്ത്തല മത്സരങ്ങളിൽ പങ്കെടുത്ത 5 ഇനങ്ങളിലും FIRST  & SECOND Prize ഈ സ്‌കൂളിലെ  കുട്ടികൾക്ക്.

11. DCLTALENT FEST - STATE LEVEL - 2nd Prize for DCL Anthem

[കൂടുതൽ വായിക്കാൻ]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. അരുൺ പി. കാഞ്ഞിരക്കാട്ട്
  2. ജേക്കബ് തോമസ് മനയാനി IPS
  3. ഡോ.ജോമോൻ കല്ലോലിൽ
  4. ഡോ.ആന്റോ ബേബി ഞള്ളമ്പുഴ
  5. ഡോ.ജ്യോതിഷ് മാത്യു പുറപ്പന്താനം
  6. അഡ്വ. ജസ്റ്റിൻ കടപ്ലാക്കൽ (സീനിയർ ഗവ.പ്ലീഡർ , ഹൈക്കോടതി )
  7. അഡ്വ.വി.ജെ. ജോസ് വലിയ വീട്ടിൽ
  8. മേജർ സിജോ തുമ്പേപ്പറമ്പിൽ
  9. ഡോ.സി.ഡി. സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ
  10. ഡോ.സെബാസ്റ്റ്യൻ ജോർജ് മുതുകാട്ടിൽ
  11. ഡോ.എം.വി ജോർജ് മുതുകാട്ടിൽ
  12. അഡ്വ .ഷീൻ വലിയവീട്ടിൽ

വഴികാട്ടി

ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ  നിന്നും 5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം .

ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ കളത്തുക്കടവ് - ഞണ്ടുകല്ല് വഴി 9.5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം.

ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്നും വാഗമൺ - ഈരാറ്റുപേട്ട റൂട്ടിൽ 33km സഞ്ചരിച്ച് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടന്നാൽ സ്‌കൂളിലെത്താം.

സെന്റ് മേരീസ് എൽ പി എസ് തീക്കോയി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017 -ൻറെ  ഉത്‌ഘാടനം ജനുവരി 27വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഹെഡ്മിസ്ട്രസ് സിസ്.റോസ്സറ്റ് ,വാർഡ് മെമ്പർ ശ്രീ.പയസ്കവളമ്മാക്കൽ,സി .ആർ .സി കോർഡിനേറ്റർ സാറ ബീബി എന്നിവർ പ്രഭാഷണങ്ങൾ നടത്തി.സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി ഹെഡ്മിസ്ട്രസ് പ്രഖ്യാപിച്ചു .എന്തൊക്കെ കാര്യങ്ങൾ ഗ്രീൻപ്രോട്ടോക്കോളിൽ ഉൾപ്പെടുന്നുവെന്നു സിസ്റ്റർ വിശദീകരിച്ചു .കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി .ശ്രീ പയസ് കവളമ്മാക്കൽ ഗ്രീൻപോട്ടോക്കോളിനെക്കുറിച്ചും മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചും സംസാരിച്ചു . ശ്രീമതി ലില്ലിക്കുട്ടി ജോസഫ് നന്ദി പ്രകാശിപ്പിച്ചു .കുട്ടികളും രക്ഷിതാക്കളും അദ്ധാപകരും പങ്കെടുത്ത യോഗം സമംഗളം അവസാനിച്ചു.