സെന്റ് മേരീസ് എൽ പി എസ് തീക്കോയി/പ്രാദേശിക പത്രം







സ്കൂൾ പത്രം
***********
2021-22 ലെ ഒരു പുതിയ പ്രവർത്തനം എന്ന നിലയിൽ സ്കൂൾ പത്രം തയ്യാറാക്കാൻ തീരുമാനിച്ചു. സ്കൂൾപ്രവർത്തനങ്ങളുടെ ചെറുവിവരണം കുട്ടികളിലും, രക്ഷിതാക്കളിലും എത്തിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മൂന്നുമാസത്തിലൊരിക്കലാണ് പത്രം ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്നത്. "കിങ്ങിണിക്കൂട്ടം" എന്നാണ് സ്കൂൾ പത്രത്തിന്റെ പേര് .
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ പ്രധാന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി 25 - ന് ആദ്യ പത്രം പ്രസിദ്ധീകരിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ഇഷ്ടപ്പെട്ടു. ഇത് ഇപ്പോഴും തുടരുന്നു.
