സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1930 ൽ നാല് ക്ളാസുകളോടുകൂടിയ സമ്പൂർണ പ്രൈമറി സ്കൂളായി. 1939 മുതൽ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിൻെറ നേതൃത്വത്തിൽ ഈ സ്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു . അത്യദ്ധ്വാനികളായ പൂർവികരുടെ ഭഗീരഥ പ്രയത്‌നത്തിന്റെയും ദേശസ്നേഹത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ഈ സ്കൂളിൽ ഇപ്പോൾ 11 ഡിവിഷനുകളിലായി 296 കുട്ടികൾ പഠിക്കുന്നു.മെച്ചപ്പെട്ട അധ്യയനത്തിലൂടെ കാലാകാലങ്ങളിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസേവനമനുഷ്ഠിക്കുന്ന സുമനസുകൾക്ക് രൂപംനൽകാൻ ഈ സ്കൂളിന് സാധിച്ചുവെന്നത് തികച്ചും അഭിമാനകരമാണ്.

കുട്ടികളുടെ സർവതോന്മുഖമായ വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൈകോർക്കുന്ന അധ്യാപകരും മാതാപിതാക്കളും പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. കൂടാതെ, രണ്ടു മാസത്തിലൊരിക്കലും അവശ്യ സന്ദർഭങ്ങളിലും വിളിച്ചുകൂട്ടുന്ന ക്ലാസ് PTA  ഈ ലക്ഷ്യപ്രാപ്തിക്ക് ഏറെ സഹായകമാകുന്നു. ഒപ്പം കുട്ടികളിലെ സർഗാത്മക വാസനകളെ തൊട്ടുണർത്തി മികവാർന്ന പരിശീലനം അവർക്ക്  സാധ്യമാകണം എന്ന ഉദ്ദേശത്തോടെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ സംഗീതം, ഡാൻസ് , ഡ്രോയിങ് എന്നിവയിൽ പ്രത്യേക പരിശീലനവും കാലാകാലങ്ങളായി നൽകി വരുന്നു. കുട്ടികളുടെ ബൗദ്ധികമായ കഴിവുകളെ വളർത്തിയെടുക്കാൻ സഹായകമായ രീതിയിൽ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും അവരെ പങ്കെടുപ്പിക്കുന്നു.

2020 മുതൽ കൊറോണക്കാലമാണങ്കിലും അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും പഠന പിന്തുണയും , വേണ്ട പ്രോത്സാഹനങ്ങളും നൽകുകയും  ചെയ്യുന്നു. വീടുകളിൽ ചെല്ലുന്നതും, അവരുടെ ക്ഷേമം അന്വേഷിക്കുന്നതും അധ്യാപകർക്കും കുട്ടികൾക്കും ഏറെ സന്തോഷകരമായ അനുഭവമാണ്.