സെന്റ് മേരീസ് എൽ പി എസ് തീക്കോയി /സയൻസ് ക്ലബ്ബ്.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതോടൊപ്പം തങ്ങളുടെ ചുറ്റുപാടുകളെ ശാസ്ത്രാഭിമുഖ്യത്തോടെ നോക്കിക്കാണുവാനും ചെറിയ ചെറിയ ശാസ്ത്ര സത്യങ്ങൾ മനസ്സിലാക്കുവാനും വേണ്ടി ഞങ്ങളുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ നടത്തുന്നതിനും പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കുറിപ്പുകൾ തയ്യാറാക്കന്നതിനും പ്രോത്സാഹനം നൽകി വരുന്നു. ചാന്ദ്രദിനം, ശാസ്ത്ര ദിനം എന്നിവയോടനുബന്ധിച്ച് ശാസ്ത്ര ക്വിസ്, ശാസ്ത്രഞ്ജൻമാരെ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അവർക്കാവശ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.