"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
= [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]] =
= [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]] =
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ചിത്രശാല|ചിത്രശാല]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ചിത്രശാല|ചിത്രശാല]]
* [[സെന്റ് .എഫ്രേംസ്. എസ്.എസ്.എൽ.സി റിസൾട്ട്]]
* [[സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ]]
* [[സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ]]
* [[സെൻറ് . അലോഷ്യസ് ബോർഡിങ്]]                                                                                                       
* [[സെൻറ് . അലോഷ്യസ് ബോർഡിങ്]]                                                                                                       

20:47, 10 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
വിലാസം
മാന്നാനം

മാന്നാനം പി.ഒ,
കോട്ടയം
,
686561
സ്ഥാപിതം19 - മെയ് - 1885
വിവരങ്ങൾ
ഫോൺ04812597719
ഇമെയിൽstephremsmannanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ. ഫാ. ലൂക്കാ ആന്റണി ചാവറ സി.എം.ഐ
പ്രധാന അദ്ധ്യാപകൻശ്രീ.ജോജി ഫിലിപ്പ്
അവസാനം തിരുത്തിയത്
10-12-2018033056


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു

ചരിത്രം

CMI എജ്യുക്കേഷണൽ ഏജൻസി.‍]

1831-ൽ തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ൽ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ് പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ സി.എം.ഐ സഭ രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ കട്ടക്കയത്തിൽ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്.സ്കുൾ 1885 മെയ് 19-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു. ശ്രീ പി.സി.കുര്യൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ .ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു.1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്ക‌ൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരംനിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000 -ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി.2003 -ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി.

ഭൗതികസാഹചര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളേടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട് , ക്രിക്കറ്റ് കോർട്ട് , വിശാലമായ ഇൻഡോർ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളിൽ കായികക്ഷമത ഉളവാക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ് ട്രേറ്ററായി റവ.ഫാ.തോമസ്‌ക‌ുട്ടി സി.വി സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 200ൽ അധികം കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്കൂൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.

ക്ലബ് പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

റിസൾട്ട്

2017-18 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.158 കുട്ടികൾ പരീക്ഷ എഴുതി. SSLC യ്ക്ക് ഫുൾ A+10, 9 A+ 7 കുട്ടികൾക്ക‌ും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 96% വിജയം ലഭിച്ചു. ഫുൾ A+ 17 കുട്ടികൾക്കും 5 A+ 5കുട്ടികൾക്കും ലഭിച്ചു.

പ്രവേശനോത്സവം 2018

ജൂൺ 1 പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ അതിരമ്പ‌ുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസ‌ുദേവൻ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനോദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ ആന്റണി ചാവറ സി.എം.ഐ നിർവ്വഹിച്ചു.പി.റ്റി.എ പ്രിസിഡന്റ് ശ്രീമതി. ദീപാ ജോസ് ,തിരുവനന്തപുരം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപറേറ്റ് മാനേജർ ഫാ.ജയിംസ് മുല്ലശ്ശേരി സി.എം.ഐ എന്നിവർ ആശംസകൾ നിർവ്വഹിച്ചു.സമഗ്ര ശിക്ഷാഅഭിയാൻ തയ്യാറാക്കിയ പ്രവേശനോത്സവ ഗാനവും, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെസന്ദേശവും കുട്ടികളെ കേൾപ്പിച്ചു. യോഗത്തിൽ ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് മുഖ്യ പ്രഭാക്ഷണം നടത്തി. 2018-19 അദ്ധ്യയന വർഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും കുട്ടികൾ അനുവർത്തിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുകയും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തത് SRG കൺവീനർ ശ്രീ മൈക്കിൾ സിറിയക് ആയിരുന്നു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു.പ്രവേശനോത്സവത്തിന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

പരിസ്ഥിതിദിനാചരണവും വൃക്ഷതൈവിതരണവും 2018

5-6-2018ൽ സ്കുളിൽ ലോക പരിസ്ഥിതിദിനാചരണം നടത്തി. സ്കുൾ‍ മാനേജർ റവ.ഫാ.സ്കറിയാ എതിരേറ്റ് സി.എം.ഐ മുഖ്യാതിഥിയായിരുന്നു. 'വീട്ടിലൊരു ഔഷധസസ്യം' എന്ന വിഷയത്തെക്കുറിച്ച് അധികരിച്ച് അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ഫോട്ടോ തിരിച്ചറിയൽ മത്സരത്തിലെ വിജയിയായ മാസ്റ്റ൪ യൂസഫ് ഹുസൈന് മുഖ്യാതിഥി സമ്മാനം നൽകി. എല്ലാ കു‌ട്ടികൾക്കും വൃക്ഷതൈകൾ വിതരണം ചെയ്തു. 'അസാപ്പിന്റെ'ആഭിമുഖ്യത്തിൽ പരിസ്ഥിതി ഗാനാലാപനം നടത്തി.ജൂനിയർ റെഡ്ക്രോസ് , നേച്ച൪ ക്ലബ്, എൻ.എസ്. എസ് എന്നീ വിവിധ സംഘടനകൾ പരിസ്ഥിതിദിനാചരണത്തിൽ പ്രമുഖപങ്കുവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.ലൂക്കാ ആന്റണിചാവറ സി.എം.ഐ സ്വാഗതവും ഹെഡ് മാസ്റ്റർ ശ്രീ.ജോജി ഫിലിപ്പ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.

അധ്യാപക രക്ഷാകർത്തൃ യോഗം 2018

പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ,പ്രതിഭകളെ ആദരിക്കൽ, അധ്യാപക രക്ഷകർത്തൃ യോഗം
2018-19 അദ്ധ്യയന വർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം , എസ്. എസ് എൽ .സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനം , പ്രഥമ അധ്യാപക രക്ഷാകർത്തൃ സമ്മേളനം എന്നിവ ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തി. സ്‌കൂൾ മാനേജർ റവ. ഫാ. സ്‌കറിയ എതിരേറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ ആന്റണി ചാവറ സി.എം.ഐ സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് കൃതജഞതയും പ്രകാശിപ്പിച്ചു. ഹയർ സെക്കണ്ടറി ,S.S.L.C പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനവിതരണവും നടത്തി.. പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. July9 ന് പി.ടി. എ എക്സിക്യുട്ടിവ് കമ്മറ്റി നിലവിൽ വന്നു .


ലഹരി വിരുദ്ധ ദിനം 2018

June26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. 8,9ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ സെമിനാറിൽ എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ ശ്രീ പി. യു ജോസ് ക്ലാസുകൾ നയിച്ചു .വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു . സെമിനാറിൽ കോർഡിനേറ്റർ ശ്രീ .മൈക്കിൾ സിറിയക്ക് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ . ബാബു തോമസ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു.

സ്‌കൂൾ വാർഷികം 2017-18

തലമുറകളിലൂടെ പതിനായിരങ്ങൾക്ക് വിദ്യ പകർന്നു നൽകിയ സ്‌കൂളിന്റെ 133 വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും യാത്രയപ്പും 2018 ജനുവരി 19 ന് ഇൻഡോർസ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെട്ടു.രാവിലെ 9.30 ന് സ്‌കൂൾ മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ പതാക ഉയർത്തി.തുടർന്നു നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.സുരേഷ് ക‌ുറുപ്പ് എം.എൽ.എ നിർവ്വഹിച്ചു.സ്‌കൂൾ മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു."ജനസഭാ"യുടെ ചെയർമാനും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.അനിൽ രാഘവൻ കളമ്പുകാട്ട് മുഖ്യപ്രഭാക്ഷണം നടത്തി.തുടർന്ന് ഹയർസെക്കൻഡറിവിഭാഗത്തിൽ നിന്നു വിരമിക്കുന്ന ഇക്കണോമിക്സ് അദ്ധ്യാപകൻ ശ്രീ ജോർജ്ജ് മാത്യു സാറിനെയും ഹൈസ്കുൂൾവിഭാഗത്തിൽ നിന്നു വിരമിക്കുന്ന ശ്രീ.ജെയിംസ് തോമസ് സാറിനെയും ആദരിച്ചു.കോർപറേറ്റ് മാനേജർ റവ.ഫാദർ ജെയിംസ് മുല്ലശ്ശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു.പി.ടി.എ വക ഉപഹാരം പി.ടി.എ പ്രസിഡന്റ് ശ്രീമതി ദീപ ജോസ് നൽകി.സ്റ്റാഫ് പ്രതിനിധി റവ.ഫാദർ ലൂക്കാ ആന്റണി ചാവറ സി.എം.ഐ, സ്ക‌ൂൾ ചെയർമാൻ മാസ്റ്റർ റൂബൻ സിബി എന്നിവർ ആശംസകൾ അർപ്പിച്ചു.സെന്റ് ജോസഫ് യു.പി സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജെസ്സി വർഗ്ഗീസ്സ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസുദേവൻ എന്നിവർ മികവു പുലർത്തിയ കിട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീ ജോസ് ജോൺ ചേരിക്കൽ കൃതജ്ഞത പ്രകാശിപ്പിച്ചു.1 മണിക്ക് കുട്ടികളുടെ കലാപരിപാടികളായ "വിസ്മയ 2018" അരങ്ങേറി.

വഴികാട്ടി



{{#multimaps:|9.646278,76.520010|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു
    * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു .