ജി.എച്.എസ്.എസ്.മേഴത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20007GHSSMEZHATHUR (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ മേഴത്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ജി.എച്.എസ്.എസ്.മേഴത്തൂർ
വിലാസം
മേഴത്തൂർ

മേഴത്തൂർ
,
മേഴത്തൂർ പി.ഒ.
,
679534
സ്ഥാപിതം10 - 03 - 1924
വിവരങ്ങൾ
ഫോൺ0466 2270046
ഇമെയിൽghssmezhathur2021@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20007 (സമേതം)
എച്ച് എസ് എസ് കോഡ്09026
യുഡൈസ് കോഡ്32061300706
വിക്കിഡാറ്റQ64690522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതൃത്താലപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ511
പെൺകുട്ടികൾ570
ആകെ വിദ്യാർത്ഥികൾ1453
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ124
പെൺകുട്ടികൾ248
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ.സി
പ്രധാന അദ്ധ്യാപകൻസുരേഷ്.കെ
പി.ടി.എ. പ്രസിഡണ്ട്നാരായണൻ. പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ
അവസാനം തിരുത്തിയത്
09-01-202220007GHSSMEZHATHUR
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

               പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ  മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ജയ്ക്കു പുറമെ അനാചാരം ,ജാതീയത അന്ധവിശ്വാസം എന്നിവയെ എതിർക്കാനും അറിവിന്റെ വെളിച്ചത്തെ വരവേൽക്കാനുമുള്ള ആഗ്രഹം ഉണ്ടാക്കി .അന്നേവരെ വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു .ഇത്തരമൊരു ചുറ്റുപാടിലാണ് വിജ്ഞാനത്തിന്റെ നക്ഷത്രതെളിച്ചം സാധാരണക്കാർക്കും അനുഭവഭേദ്യമാകുംവിധം  മേഴത്തൂർ എന്ന നാട്ടിൻപ്പുറത്തു  ഒരു വിദ്യാലയം ആരംഭിച്ചത് .
              1924 ലിലാണ് മേഴത്തൂരിൽ സ്‌കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് .ഹിന്ദു ബോർഡ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു അന്നത്തെ പേര് .അഞ്ചാം ക്‌ളാസ് വരെയുള്ള ഒരു എൽ.പി.സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത് ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ വേലു മാസ്റ്റർ ആയിരുന്നു. പിന്നീട് മേഴത്തൂരിലെ തന്നെ പ്രധാനിയായ ശ്രീ അച്യുതൻ മാസ്റ്റർ മുൻകൈ എടുത്തു L ഷെയ്പ്പിലുള്ള കെട്ടിടം പണിതു.  രാവിലെ 10 മണിമുതൽ 4 മണിവരെ സ്‌കൂൾ പ്രവർത്തിച്ചിരുന്നു. അച്യുതൻ മാസ്റ്റർക്കു പുറമെ ഗോവിന്ദൻ നായർ മാസ്റ്ററും ,കുഞ്ഞിലക്ഷ്മിയമ്മ ടീച്ചറും ഉണ്ടായിരുന്നു. ഇന്ന് നടത്താറുള്ളതുപോലെ അധ്യാപക രക്ഷാകർതൃ സംഗമംങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല 
             1950 കളോടെ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അക്കാലത്തെ അധ്യാപകനായിരുന്ന അച്യുതൻ നായർ ,രാഘവവാര്യർ ,കേശവൻനായർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ രാത്രികാലങ്ങളിലും സ്‌കൂൾ പ്രവർത്തിച്ചിരുന്നു. 1981 ൽ നവംബർ മാസത്തോടെ സ്‌കൂൾ ഹൈസ്‌കൂൾ ആയി മാറിയതിന്റെ വിഞ്ജാപനം ഉണ്ടായി. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഹൈസ്‌കൂളിനാവശ്യമായ സാമഗ്രികൾ ശേഖരിച്ചത്.
             പത്താം ക്‌ളാസ് പാസ്സായ കുട്ടികൾക്ക് തുടർവിദ്യാഭ്യാസത്തിനു അടുത്ത പട്ടണങ്ങളായ പട്ടാമ്പി,കുന്ദംകുളം,തൃശൂർ എന്നിവിടങ്ങളിലേക്ക് പോകണമായിരുന്നു. അപ്പോഴും അതിനു കഴിവുള്ളവർ മാത്രമേ തുടർവിദ്യാഭ്യാസംനടത്തിയിരുന്നുള്ളു .അങ്ങനെയിരിക്കുന്ന സമയത്താണ് പ്രീഡിഗ്രി വിദ്യാഭ്യാസം കോളേജിൽ നിന്ന് മാറ്റി സ്‌കൂളിലേക്ക് എത്തിയത്. അതിനും മേഴത്തൂരിന് ഭാഗ്യം ലഭിച്ചു .2000 ൽ സ്‌കൂൾ ഹയർസെക്കണ്ടറി ആയി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

   3 ഏക്കറോളം വരുന്ന കോമ്പൗണ്ടിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .7 ഓളം കെട്ടിടങ്ങളിലായി 34 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ശാസ്ത്രപോഷിണി ലാബ് ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ATL ലാബ് ,സ്പോർട്സ് റൂം എന്നിവയും ഈ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1997-98

രവീന്ദ്രൻ മാസ്റ്റർ

1998-99

അബ്ദുൾറഹ്മാൻ മാസ്റ്റർ

1999-2001

ശകുന്തള ടീച്ചർ

2001-02

വാസുദേവൻ കോച്ചത്ത്

2002-04

എം.എം.പരമേശ്വരൻ

2004-05

ശിവശങ്കരൻ

2005 - 08

സാവിത്രി

2008-09

സുലൈമാൻ

2009-11

രത്നമണി

2011-12

സുരേഷ് കുമാർ

2012-13

രേഷ. പി ജി

2013-15

ജോളി .എം .സ്റ്റീഫൻ

2016-18

വിജയൻ .വി.എൻ

2018-20

ജിനരാജ്

2020-22

സുരേഷ് കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ.ചന്ദ്രൻ (EX MLA)
  • വി.ടി.വാസുദേവൻ (സാഹിത്യക്കാരൻ)
  • ഡോ.സുനീഷ് (Cardiologist)
  • ഡോ.രഞ്ജിത്ത് (ENT Specialist)
  • ഡോ.നേത്രദാസ് (Ayurveda Specialist)
  • അരുൺ (Scientist)
  • അനൂപ് (Architect)
  • ആനന്ദ് (Magician)
  • ആൻസി (M.Sc. Chemistry First Rank Holder)
  • അർച്ചന.എ (M.Sc. Botany First Rank Holder)
  • സല്മാൻ ഫാരിസ് (Body builder- Limca Book of Records - Clap Pushup)

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്.മേഴത്തൂർ&oldid=1221791" എന്ന താളിൽനിന്ന് ശേഖരിച്ചത്