ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ
വിലാസം
തോന്നയ്ക്കൽ

കുടവു൪ പി.ഒ,
തോന്നയ്ക്കൽ
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04712429761
ഇമെയിൽghssthonnakkal@gmail.com.
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎച്ച്.ജയശ്രീ
പ്രധാന അദ്ധ്യാപകൻറസിയ ബീബി. എ
അവസാനം തിരുത്തിയത്
10-09-201843004
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

             കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ  വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ  ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും  കൈപിടിച്ചുയർത്തിയത്. 
               മൺചുമരും  ഓലമേഞ്ഞ മേൽക്കൂരയുമായിരുന്ന ആ പാഠശാല കെട്ടിടം പ്രകൃിക്ഷോഭത്തിൽ തകർന്നു പോയപ്പോൾ പാഠശാലയുടെ പ്രവർത്തനം താൽകാലിക മായി പുന്നൈക്കുന്നിനടുത്ത് കുടുംബ വീടിന്റെ ചായ്പ്പിലേയ്ക്കു മാറ്റി. ഒരു വർഷത്തോളം അവിടെ പ്രവർത്തിച്ച ശേഷം എ ഡി 1904 ൽ കുടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തിലേക്കു മാറ്റി  സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് സവർണ്ണർക്കുമാത്രമാണ് വിദ്യാലയങ്ങളിൽ പോകാനും വിദ്യാഭ്യാസം നേടാനും അവസരമുണ്ടായിരകുന്നതെന്നതിനാലും ആവശ്യത്തിനു ഭൂമി ലഭ്യമായതിനാലുമാകണം ബ്രാഹ്മണർ അധികമായി താമസിച്ചിരുന്ന കുടവൂർ ക്ഷേത്ര പരിസരത്തിലേക്കു വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടത്.
                കുടവൂർ ക്ഷേത്രത്തിൽ നിന്നും കിഴക്കോട്ടായിരുന്ന ചെറിയ ഇടവഴി കയറി ചെന്ന്ാൽ എത്തുന്ന മാതേവർക്കുന്നിലെ 60 സെന്റ് സ്ഥലത്തായിരുന്നു ഈ വിദ്യാലയം വന്നു ചേർന്നത്. മാടൺമൂഴിയിലെ കുടിപ്പള്ളിക്കൂടം മാതേവർക്കുന്നിലെത്തിയപ്പോഴേക്കും നാലാം തരം വരെയുള്ള സ്കൂൾ (പ്രൈമറി സ്കൂൾ )ആയി ക്കഴിഞ്ഞിരുന്നു. ഒരു താൽകാലിക ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിനു വേണ്ടി 1916 ൽ നാട്ടുകാർ ചേർന്ന് പൂമുഖത്തോടുകൂടിയ പുതിയ കെട്ടിടം പണിതു നൽകി. അക്കാലത്തും വിദ്യാലയ പ്രവേശനം സവർണർക്കുമാത്രമായി തുടർന്നു. താഴ്ന്ന ജാതിക്കാർക്കു(അവർണ്ണൻ) കൂടി സ്കൂളിൽ പ്രവേശനം  നൽകാത്തതിൽ പ്രതിഷേധിച്ചു.  ശ്രീ . അലനാട്ടു നാണുക്കുറിപ്പിന്റെ നേതൃത്ത്വത്തിൽ പിരപ്പള്ളി എന്ന സ്ഥലത്ത് താഴ്ന്ന ജാതിക്കാർക്കു മാത്രമായി ഒരു സ്കൂൾ കൂടി പ്രവർത്തനമാരംഭിച്ചു. പ്രസ്തതു തസ്കൂളാണ് പിൽക്കാലത്ത്ു തച്ചപ്പള്ളി ഗവ എൽ.പി.സ്കൂൾ ആയിത്തീർന്നത്.
               1950-കളുടെ തുടക്കത്തിലാണ് മാതേവർകുന്നിലെ എൽ.പി.സ്കൂൾ. യു.പി സ്കൂൾ ആക്കി ഉയർത്തണമെന്ന ആശയം പൊന്തി വന്നത്. അങ്ങനെ 1953 ൽ ഈ വിദ്യാലയം തോന്നയ്ക്കൽ ഗവ യുപി.എസ് ആയി മാറി തുടർന്ന 1960ൽ ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയും 1961-62 ൽ തോന്നയ്ക്കൽ ഹൈ സ്കൂൾ നിലവിൽ വരുകയും ചെയ്തു. ഹൈസ്കൂളിനു വേണ്ടി സ്ഥലത്തിന്റെ ഒരു ഭാഗം നാട്ടുകാർ ധന സമാഹണം നടത്തി വിലയ്ക്കു വാങ്ങുകയും ഒരു ഭാഗം തോന്നയ്ക്കൽ സർവ്വീസ്  സഹകരണ സംഘം സംഭാവനയായി നൽകിയതുമാണ് 1963 ൽ വിദ്യാഭ്യാസ പരിഷ്കണത്തിന്റെ ഭാഗമായി എൽ.പി വിഭാഗം വേർപെടുത്തി തോന്നയ്ക്കൽ ഗവ. എൽ.പി.എസ് പ്രത്യേക സ്ഥാപമായി പ്രവർത്തിക്കാും യു.പി വിഭാഗവും സെക്കന്റി വിഭാഗവും ഉൾപ്പെടുത്തി ഹൈസ്കൂൾ പ്രവർത്തിക്കാനും തീരുമാനമായി. 
               +2 സമ്പ്രദായം നിലവിൽവന്നതിനെത്തുടർന്ന്11-12 സ്റ്റാ‍േർഡുകൾ ഉൾപ്പെടുന്ന ഹയർസെക്കന്റി വിഭാഗം കൂടി അനുവദിക്കപ്പെട്ടു. 200-01 അദ്ധ്യാന വർഷത്തിലാണ് ഹയർസെക്കന്റി സ്കൂൾ ആയി ഉയർത്തപ്പെട്ടത്. ഇപ്പോൾ 5 മുതൽ +2 വരെ സ്റ്റാന്റേഡുകളായിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സരസ്വതീ ക്ഷേത്രത്തിൽ അദ്ധ്യയനം നടത്തുന്നു.
              ഈ സ്കൂളിലെ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്ന ശ്രീ അവനവഞ്ചേരി കേശവപിള്ള, ശ്രീ പത്മനാഭ അയ്യർ, ശ്രീ ശങ്കരപ്പിള്ള, ശ്രീ ജനാർദ്ദനൻ, ശ്രീ പരമേശ്വരൻപിള്ള, ശ്രീ ഗോവിന്ദ പിള്ള ശ്രീ ഗോപിനാഥൻ നായർ, ശ്രീ ഗുരുദാസ്, ശ്രീമതി ലക്ഷ്ിക്കുട്ടി അമ്പാടി, ശ്രീ അബ്ദുൽ സലാം എന്നിവരേയും സ്കൂളിന്റെ ആരംഭകാലത്ത് നിലനിർത്താനും വളർത്താനു നിസ്തുല സേവനം നടത്തിയിട്ടുള്ള ശ്രീ പാലോട് ഗോവിന്ദ പിള്ള ശ്രീ മാതു ആശാൻ ശ്രീ അലനാട്ടു നാണുക്കുറിപ്പ്, ശ്രീ പുന്നെക്കുന്നത്ത് കുഞ്ചു പിള്ള എന്നിവരുടെ പേരുകൾ പ്രത്യേകം സ്മരണീയമാണ്. 
                 ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തുതന്നതിനുള്ള പ്രവർത്തനങ്ങൾക്കു പ്രധാന നേതൃത്വം നൽകിയത് ശ്രീ എം. കെ വിദ്യാധരൻ (വിദ്യാധരൻ മുതലാളി) ആയിരുന്നു. 
 ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവർത്തന മികവിലും കേരളത്തിൽ എണ്ണം പറഞ്ഞ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ..........

ഭൗതികസൗകര്യങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാനഅധ്യാപകർ

08/02/1961 - 10/10/1962 കെ.ഗോപിനാഥൻ നായർ‌‌‌‌‌‌
11/01/1962 - 06/09/1963 കെ.ഗുരുദാസ്
06/10/1963 - 31/7/1963 ലക്ഷ്മി
8/10/1963 - 29/3/1968 കെ.ശാരദാഭായ്
06/03/1968 - 7/4/1970 കെ.പരമേശ്വര‍ൻ നായർ
24/4/1970 - 08/05/1974 കെ.ശിവശങ്കരൻ നായർ
09/03/1974 - 31/5/1975 പി.കൃഷ്ണൻകുട്ടി
06/06/1975 - 06/08/1977 വി.എൻ രാജമ്മ
06/09/1977 - 06/03/1978 സി.ലളിതാഭായ്
06/06/1975 - 30/4/1979 കെ.പി തമ്പാൻ
05/01/1979 - 01/06/1981 ആർ.വിജയലക്ഷ്മിഅമ്മ
01/09/1981 - 10/06/1982 കെ.ശിവദാസി
01/05/1983 - 24/8/1983 പി.ഗോപിനാഥൻനായർ
22/6/1983 - 26/7/1983 കെ.വി.ദേവദാസ്
08/01/1983 - 30/4/1984 എസ്.വസന്തറാവു
05/08/1984 - 06/05/1984 ആർ.സുമന്ത്രൻനായർ
06/06/1984 - 26/6/1984 പി.ജി.ബാലകൃഷ്ണൻ
07/02/1984 - 17/4/1991 എം അബ്ദുൾസലാം
8/6/1991 - 31/3/1992 എം സരോജിനിഅമ്മ
06/10/1992 - 11/08/1992 അന്നമ്മ വർക്കി
11/09/1992 - 06/07/1993 ജി.സുലേഖ
06/08/1993 - 15/7/1993 എം ശിരോമണി
16/7/1993 - 06/02/1994 എസ് രാധാഭായിഅമ്മ
06/02/1994 - 23/5/1995 എം ലളിതാംബിക
24/5/1995 31/3/1996 കെ.ഒ ലീലാമ്മ
14/5/1996 - 05/08/1998 പി.ആർ ശാന്തിദേവി
20/5/1998 - 29/4/2000 താജുനിസ
05/05/2000 - 17/5/2002 പി.സരസ്വതി ദേവി
06/07/2002 - 06/02/2000 ബി.സുമംഗല
06/02/2003 - 06/03/2004 എസ്.ഡി.തങ്കം
06/07/2004 - 06/04/2007 ബി ശ്യാമളകുമാരിയമ്മ
26/06/2006 - 31/5/2007 ലളിത
06/02/2007 - 28/11/2008 സി.എസ്സ് വിജയലക്ഷ്മി
06/06/2008 - 18/6/2009 കുമാരിഗിരിജ എം എസ്സ്
18/6/2009 - 04/07/2012 ജയിനമ്മ എബ്രഹാം
27/08/2012 - 31/05/2016 ഉഷാദേവി.ആർ എസ്സ്
01/06/2016 - റസിയബീബി. എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.6516529,76.8554377 | zoom=12 }}