ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഏതാണ്ട് നമ്മുടെ സ്കൂളിനോളം പഴക്കം വരും ഇവിടുത്തെ NCC യൂണിറ്റിന്. NCC Directorate Kerala, Lakshdweep, NCC Group Headquarters Thiruvananthapuram ന്റെ ചുമതലയിൽ , വർക്കല ആസ്‌ഥാനമായി പ്രവർത്തിക്കുന്ന NCC യുടെ 1 Kerala Battalion ന്റെ Troop No: 338 ആയാണ് ഇവിടുത്തെ NCC യൂണിറ്റ് പ്രവർത്തിക്കുന്നത്. NCC യുടെ JD / JW (ARMY) വിഭാഗമായ ഈ യൂണിറ്റിന്റെ അംഗബലം 100 ആണ്.

2024-2025

NCC- A CERTIFICATE EXAMINATION

NCC -യുടെ A certificate examination 19-01-2025 ഞായർ, GHSS തോന്നക്കലിൽ വച്ചു നടന്നു..

ആറ് സ്കൂളുകളിൽ നിന്നുള്ള 300 കേഡറ്റുകൾ ആണ് പരീക്ഷ എഴുതിയത്.

NCC - A CERTIFICATE, WEIGHTAGE CERTIFICATE, CENTRALLY ORGANIZED CAMP CERTIFICATE വിതരണം.

2024-25 അധ്യയന വർഷം പത്താം ക്ലാസ്സ്‌ പൂർത്തിയാക്കുന്ന NCC  കേഡറ്റുകൾക്ക് NCC യുടെ ആദ്യ ലെവൽ സർട്ടിഫിക്കറ്റ് ആയ A Certificate, Weightage Certificate, Centrally Organized Camp Certificate എന്നിവ വിതരണം ചെയ്തു.

കേഡറ്റുകളെ പ്രതിനിധീകരിച്ച് സീനിയർ കേഡറ്റുകളായ CSM സഞ്ജയ് കൃഷ്ണ എസ്, CPL അമൃത കുറുപ്പ് എസ്. CPL S J ദുഷ്യന്ത് എന്നിവർ സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് . എസിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി..

പത്താം ക്ലാസ് പൂർത്തിയാക്കുന്ന 50 കേഡറ്റുകളാണ്  A Certificate,  Weightage certificate എന്നിവയ്ക്ക് അർഹരായത്..