ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/നാടോടി വിജ്ഞാനകോശം

നാടോടി വിജ്ഞാന കോശം

ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഈ പ്രോജക്ടിന്രെ ലക്ഷ്യം. പരികല്പന:- നാടൻ കലകളും പാട്ടുകളും മാത്രമല്ല ഫോൿലോർ, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങൾ, ആചാരങ്ങൾ, ചികിത്സാരീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു.

പഠനോദ്ദേശ്യങ്ങൾ ‍ ‍

  • സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളായ തനതായ കലകളെ തിരിച്ചറിയൽ.
  • പ്രാദേശിക ഭാഷയിലുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിന്
  • പ്രദേശിക ഭാഷാപദങ്ങൾ തിരിച്ചറിയാൻ
  • നാട്ടറിവുകളെ തിരിച്ചറിയാൻ

സ്ഥല നാമനിഷ്പത്തി

തോന്നയ്ക്കൽ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ആധികാരികമായ രേഖകളോ,ചരിത്ര രേഖകളോ ഇല്ല.കേട്ടുകേൾവികളും കെട്ടുകഥകളും മാത്രമാണവ.അവയിലൊന്ന് തോന്നൽ കല്ലുകളെക്കുറിച്ചാണ്.തോന്നൽ കല്ലുകളുള്ള ഈ പ്രദേശം തോന്നയ്ക്കലായി പരിണമിച്ചു എന്ന് പറയപ്പെടുന്നു.തോന്നലിൽ നിന്ന് തോറ്റവുമായി തോറ്റത്തിൻ ദേശം തോന്നയ്ക്കലായി എന്നും പറയാറുണ്ട്.

തോന്നൽ തോറ്റം(തോന്നയ്ക്കൽ വാസുദേവൻ)


തോന്നലിൽ നിന്നും തോറ്റവുമായി
തോറ്റത്തിൽ ദേശം തോന്നയ്ക്കലായി
ഓടും മനസ്സേ ചാടുമ മനസ്സേ
ഓരോന്നു തോന്നി പറയും മനസ്സേ
ഓങ്കാര നാദം കിലുങ്ങും മനസ്സേ
ഓണനിലാവിലുറങ്ങും മനസ്സേ
ഓണക്കിനാവിൽ മയങ്ങും മനസ്സേ
ഓണവില്ലിൻ പാട്ട് പാടു മനസ്സേ
തോരാത്ത കണ്ണുനീർ തോറ്റങ്ങളായേ
തോന്നയ്ക്കലിൽ വിളി കേൾക്കുന്നു
കാറ്റിൻ ചിറകിൽ പറക്കുന്നു
തോറ്റങ്ങൾ നീല വിഹായസ്സിൽ
ചെമ്പട്ടുതുന്നും പുലരിപോലെ
വെള്ളിക്കൊലുസിട്ട രാവുപോലെ
താരാട്ടു പാടും പുഴകൾ പോലെ
തെന്നയ്ക്കൽ തോറ്റമായ് പാടുന്നു.
അനുഷ്ഠാനങ്ങളും കലാരൂപങ്ങളും

ഇടയാവണത്ത് ക്ഷേത്രോത്സത്തോടനുബന്ധിച്ചുള്ള ഗരുഡൻ തൂക്കം ഇവിടത്തെ ഒരുകലാരൂപമാണ്.ചിലകുടുംബാംഗങ്ങൾ പ്രത്യേകമായി ശ്രീ രാമ പട്ടാഭിഷേകം നടത്തുന്നു.

നാട്ടുഭാഷ

ഓരോ നാടിനും അതിന്റേതായ ചില പദങ്ങളും പ്രയോഗങ്ങളുമുണ്ട്.അച്ചി-ഭാരി അക്കച്ചി-ചേച്ചി,അവുത്തുങ്ങൾ-അവർ,എന്നിങ്ങനെ ധാരാളം പദങ്ങൾ ഉപയോഗിക്കാറുണ്ട്.

ഗ്രാമത്തിലെ തനത് വിഭവങ്ങൾ

ഈ ഗ്രാമത്തിലെ തനത് വിഭവങ്ങളായിരുന്നു മരച്ചീനിപ്പുട്ട്,കട്ടപ്പം,ആലില അട,വാഴപ്പിണ്ടി അവിയൽ,മാങ്ങ അവിയൽ...തുടങ്ങിയവ.


നാടൻ കളികൾ

അക്കുത്തിക്കുത്താന

ചിലയിടങ്ങളിൽ അത്തള പിത്തള തവളാച്ചി എന്ന് പേരുണ്ട്. കുട്ടികൾ കൂട്ടം കൂടിയിരുന്ന് കൈ കമിഴ്ത്തിവച്ച് അക്കുത്തി..... എന്നു പറയുന്നു.ചൊല്ലി നിർത്തുന്നിടത്തെ കുട്ടി കൈ മലർത്തുന്നു .... അങ്ങനെ കൈയുടെ സ്ഥാനം മാറ്റാൻ കഴിയുന്ന കുട്ടി വിജയിയാകുന്നു ഇത് കൂടുതൽ കളിക്കുന്നത് കൊച്ചുകുട്ടികളാണ്
ഒളിച്ചു കളി

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് ഒരു സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ ആരെയും കണ്ടെത്താനായില്ലങ്കിൽ എണ്ണിയ ആൾ വീണ്ടും എണ്ണണം
ഈർക്കിൽ കളി

തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ, റാണിയും മക്കളും എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.
സുന്ദരിക്ക് പൊട്ടു കുത്ത്

ഭിത്തിയിലോ ബോർഡിലോ ഒരു സുന്ദരിയുടെ ചിത്രം തൂക്കിയ സ്ഥലത്തു നിന്ന് ഒരു നിശ്ചിത അകലത്തിൽ കളിക്കാരനെ മാറ്റി നിർത്തി കണ്ണ് കറുത്ത തുണികൊണ്ട് കെട്ടുക. സ്റ്റിക്കർ പൊട്ട് ഒരു കൈയിൽ കൊടുക്കുക. മറ്റേ കൈ പിന്നിലേയ്ക്ക് സ്വയം മടക്കി വയ്ക്കുാൻ പറയാം വേണമെങ്കിൽ ഒന്നു വട്ടം കറക്കി ദിശ മാറ്റാനും ശ്രമിക്കാം. ബാക്കിയുള്ള കളിക്കാർ കൈകൊട്ടി പ്രോത്സാഹനം നൽകട്ടെ. വൺ ടച്ച് മാത്രമേ പാടുള്ളൂ എന്ന നിർദ്ദേശം വയ്കാം. ഒരു പ്രാവശ്യം ഒട്ടിച്ചാൽ പിന്നീട് ഇളക്കാൻ അനുവദിക്കാതിരിക്കാം. യഥാർത്ഥ പൊട്ടിന്റെ സ്ഥാനത്തോ ഏകദേശം അടുത്തോ പൊട്ട് ഒട്ടിക്കുന്ന കളിക്കാരുടെ നമ്പർ വട്ടം വരച്ച് അടയാളപ്പെടുത്താം. അതിൽ ഏറ്റവും കൃത്യമായി പൊട്ട് ഒട്ടിച്ചയാൾ വിജയിയാകും.


കുട്ടിയും കോലും

നിലത്ത്‌ ഒരു ചെറിയ കുഴിയിൽ പുള്ള്‌/കുട്ടി വെച്ച്‌ കൊട്ടി/കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും