ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്

16:30, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LKKollam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ അഞ്ചൽ എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂട‌ുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 103 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടി. സ്കൂളിന്റെ മികച്ച വിജയം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. പഠന- പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ മികവുകൾ രൂപപ്പെടുത്തുന്ന ഈ സ്കൂൾ പുനലൂർ മണ്ഡലത്തിലെ വിദ്യാലയ വികസനപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിവരുന്നു.

2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
വിലാസം
അഞ്ചൽ

അഞ്ചൽ പി.ഒ,
കൊല്ലം
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0475-2273665,
0475-2270470
ഇമെയിൽghssanchalwest@gmail.com, hssanchalwest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഏ. നൗഷാദ് '
പ്രധാന അദ്ധ്യാപകൻബി. ഷൈലജ
അവസാനം തിരുത്തിയത്
10-09-2018LKKollam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

ഹെഡ്മിസ്ട്രസ്- ബി. ഷൈലജ
പി. ടി. ഏ പ്രസിഡൻറ്- വി.എസ്. സതീഷ്
പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്. ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണത്തിന് ഈ പേജുകൾ സന്ദർശിക്കുക.

2018 അക്കാദമിക മികവുകൾ

കൊല്ലം ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നിലനിർത്തുന്ന സർക്കാർ വിദ്യാലയമാണിത്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഏറ്റെടുക്കുന്നത്. എസ്.​എസ്. എൽ.സി പരീക്ഷയിൽ 103 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9എ പ്ലസും 29കുട്ടികൾക്ക് 8 എ പ്ലസും നേടാനായി. പ്ലസ് ടു പരീക്ഷയിൽ 41 കുട്ടികൾക്ക് ഫുൾ എ പ്ലസും 16 കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു. ആകെ 99 ശതമാനമാണ് എസ്.എസ്.എൽ.സി.യ്ക്ക് വിജയശതമാനം. 559 കുട്ടികളാണ് 2018 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.

   

വിദ്യാലയ വികസനപദ്ധതി

കൊല്ലം ജില്ലയുടെ ബഹുമാന്യനായ എം.പി. എൻ.കെ. പ്രേമചന്ദ്രൻ, പുനലൂർ എം.എൽ.എ യും കേരള വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു എന്നിവർ നേതൃത്വം നൽകുന്ന സ്കൂൾ വികസന സമിതി ഫലപ്രദമായി പ്രവർത്തിക്കുന്നു., ഏറ്റെ‌ടുത്ത വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിവരുന്നു. സ്കൂൾ വികസന സമിതി അംഗീകരിച്ച വിദ്യാലയ വികസനപദ്ധതിയുടെ പി.ഡി.എഫ് ഡോക്യുൂമെന്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.

അക്കാദമിക മാസ്റ്റർപ്ലാൻ

പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട് വിദ്യാലയചരിത്രത്തിലാദ്യമായി വരുംദിനങ്ങളിലെ പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാലയങ്ങളുടെ പ്രവർത്തനമികവിന് ലക്ഷ്യബോധം നൽകുന്ന തരത്തിൽ അക്കാദമിക മികവിന് പ്രാമുഖ്യം നൽകി സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വിപുലമായ അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. 2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്. അക്കാദമികമാസ്റ്റർ പ്ലാനിന്റെ പി.ഡി.എഫ് പേജുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പാഠ്യേതര പ്രവർത്തനങ്ങൾ

കേരളം പ്രളയക്കെടുതിയിലായതിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ ന‌ടന്ന പ്രളയദുരിതാശ്വാസ വിഭവ സമാഹരണത്തിൽ നാടൊന്നാകെ പങ്കെടുത്തു. നമ്മുടെ സ്കൂളും വിഭവസമാഹരണത്തിൽ വലിയ പങ്കാളിത്തം വഹിച്ചു. ആഗസ്റ്റ് 18, 2018 ന് രാവിലെ 11 മണിയ്ക്ക് അഞ്ചലിലും പരിസരപ്രദേശങ്ങളിലും മൈക്ക് അനൗൺസ്മെൻറ് നടത്തി. തുടർന്ന് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും വാർഡ് അംഗങ്ങളും വിവിധ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും എത്തി വിഭവങ്ങൾ സമാഹരിച്ചു. വസ്ത്രങ്ങൾ, ആഹാരവസ്തുക്കൾ, മരുന്നുകൾ, പച്ചക്കറികൾ, കുടിവെള്ളം, പായ തു‌ടങ്ങി 62 ലധികം ഇനങ്ങൾ സ്കൂളിലെത്തിച്ചു. സ്കൂളിൽ വെച്ച് ഇവ മുന്നൂറോളം വിവിധ പായ്ക്കറ്റുകളാക്കി. 18, 19, 20 തീയതികളിലായി മൂന്നുദിവസത്തെ ശേഖരണമാണ് നടത്തിയത്. ഏകദേശം മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. 20 ന് ഇവ സ്കൂൾ ബസിലും ഒരു ടിപ്പർ ലോറിയിലുമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ യിലുള്ള മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു.

     

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/6/2018 ൽ മുൻ നിശ്ചയിച്ച പ്രകാരം ലഹരി വിരുദ്ധ സന്ദേശം ഉണർത്തുന്ന പ്ലക്കാർഡുകളുമായി എൻ എസ്സ് എസ്സ് വോളൻറിയർമാർ റാലി നടത്തി. റാലിക്കു ശേഷം അഞ്ചൽ എക്സൈസ് ഓഫീസർ ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞു നൽകി. അഞ്ചൽ ബസ് സ്റ്റാന്റിൽ‌ റാലി അവസാനിക്കുകയും തുടർന്ന് എൻ എസ്സ് എസ്സ് വോളന്റിയർ ഗയ എ എസ്സ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു കൊണ്ട് പ്രസംഗം നടത്തി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്
 
റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം

പ്രശസ്തരായ പൂർവാധ്യാപകർ

അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ (20143-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ ഇവിടെ വായിക്കാം.

മറ്റ് ക്ലബ്ബുകൾ

ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ

വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. 03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ പേജ് സന്ദർശിക്കുക.

   

ഡോ. ഹെർമൻ ഗുണ്ടർട്ട് എഴുതിയ ഒരായിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ സമാഹാരത്തിന്റെ പ്രതി പി.ഡി.എഫ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനും സ്കൂൾ വിക്കി ക്ലബിന് കഴിഞ്ഞു. വിക്കി ഗ്രന്ഥശാലയിലുൾപ്പെടുത്തിയ പുസ്തകം ഇവിടെ നിന്ന് വായിക്കാം.

ചിത്രശാല

സ്കൂളിലെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിന് ഈ പേജ് സന്ദർശിക്കുക.

വഴികാട്ടി

  • കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് വടക്കോട്ട് 200 മീറ്റർ ദൂരം.
  • പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ

{{#multimaps: 8.9163327,76.8842326 | width=800px | zoom=16 }}