എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് | |
---|---|
വിലാസം | |
ചിറയിൻകീഴ് ശാർക്കര , ചിറയിൻകീഴ് 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04702640352 |
ഇമെയിൽ | ssvghschirayinkeezhu@gmail.com |
വെബ്സൈറ്റ് | http:// സ്കൂൾ ബ്ലോഗ്= ssvghschirayinkeezhu.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇഠഗ്ലീ,ഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.മിനി.ആർ.എസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ജയകുമാർ എസ് |
അവസാനം തിരുത്തിയത് | |
10-09-2018 | 42014 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ (S.S.V.G.H.S.S.) ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതൽ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
ചരിത്രം
1917ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമയുടെ പേരിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽ തുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി. ചിറയിൻകീഴിൽ ഇംഗ്ലീഷ് സ്കൂൾ ഇല്ലാതായപ്പോൾ 1917ൽ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു 1938-ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ൽ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി,ശ്രീ M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1961ൽ ഗവർൺമെന്റ് നിർദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു.1991 ൽ ശ്രീ രവീന്ദ്രൻപിള്ളയുടെ ശ്രമഫലമായി ഹയർസെക്കൻറ്ററി സ്കൂളായി ഉയർന്നു.പ്രഗൽഭരായ അനേകം വ്യക്തികൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങൾ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രൻ (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപകൻ ശ്രീ.എസ്.ജയകുമാർ ആണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതൽ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവർത്തിക്കുന്നു.
പഠനപ്രവർത്തനങ്ങൾ
S.S.L.C പരീക്ഷയിൽ നേടിയ വിജയം
- 2008 - 92%
- 2009 - 98%
- 2010 - 92%
- 2011 - 96%
- 2012 - 96%
- 2013 -94%
- 2014 -95%
- 2015 -97.82%
- 2016 - 98.94%
- 2017 - 93.03%
- 2018- 97.46%
2018മാർച്ച്ൽ നടന്ന S.S.L.C പരീക്ഷയിൽ S.S.V.G.H.S Chirayinkeezhനു 97.46% വിജയം. പരീക്ഷ എഴുതിയ 197വിദ്യാർത്ഥികളിൽ 194 പേർ ഉപരിപഠനത്തിന് അർഹരായി.21വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവർക്കും വിജയം നേടിയവർക്കും H.M ന്റേയും അധ്യാപക അനധ്യാപകജീവനക്കാരുടേയും അഭിനന്ദനങ്ങൾ. എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ : മോനിഷ.എം,രാഖി രാജ്,രമ്യ എസ്,സോന എസ്.ബി,സുകന്യ എസ്,അജ്മി സുൽത്താന മാഹീൻ സജീന,അക്ഷയ ജെ അജിത്,ആമിന എസ്,ആരണ്യ എ ആർ,ആരണ്യ എസ് ദേവൻ,അർധന വി എസ്,അശ്വതി എ എസ്,ആതിര എ,ബി എം നന്ദന മണിയൻ,നന്ദ എ എസ്,പാർവ്വതിപ്രിയ എ കെ,സാന്ദ്ര സുരേഷ് എസ്,സംഗീത എം എസ്,ഷെറിൻ ഷാനവാസ്,സ്നേഹ ബിനു,സുഹാന പർവ്വീൺ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
- എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സ്കൂൾതല പ്രവൃത്തിപരിചയമേള
- എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/എസ്.പി.സി
- ഗൈഡ്സ്
- ലിറ്റിൽ കൈറ്റ്സ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം കൂട്ടുകാർ
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഉത്ഘാടനം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഏകദിനപരിശീലനം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സ്കൂൾതല ഉത്ഘാടനം
സ്കൂളിന്റെ മുൻമാനേജർമാർ
- ശ്രീ.രവീന്ദ്രൻപിള്ള
- ശ്രീ.കൃഷ്ണകുമാർ
- ശ്രീ.രവിശങ്കർ
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ
ശ്രീ.സുഭാഷ്ചന്ദ്രൻ (Noble Constructions)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.പ്രേംനസീർ
- ശ്രീ.പ്രേംനവാസ്
- ശ്രീ.ഭരത് ഗോപി
- ശ്രീ.ജി. കെ പിള്ള
- പ്രൊ.ജി.ശങ്കരപ്പിള്ള
- ജസ്റ്റിസ്.ശ്രീദേവി
മുൻ പ്രധാനഅധ്യാപകർ
ശ്രീ.എം.ആർ.രവീന്ദ്രനാഥൻ നായർ
ശ്രീ.ഭാസ്കരൻ നായർ
ശ്രീ.വി.എസ്.മഹേശ്വരൻ പിള്ള
ശ്രീമതി.ഇന്ദിരാദേവി.കെ
ശ്രീമതി.രമണിദേവി.ബി
ശ്രീ.മഹാദേവൻ നായർ
ശ്രീ.വിജയൻ
ശ്രീമതി.ശോഭനകുമാരി അമ്മ
ശ്രീമതി.ശ്യാമളകുമാരി
ശ്രീമതി.വിജയലക്ഷ്മി
ശ്രീമതി.ഹംസകുമാരി
ശ്രീമതി.ഗീത
ശ്രീ.ജയകുമാർ.എസ്
ഇപ്പോഴത്തെ പ്രധാന അധ്യാപകൻ
ശ്രീ.എസ് ജയകുമാർ
അധ്യാപകർ
HSA
സുമ . വി, പ്രിനിൽകുമാർ .എസ് , വീണ . യു. എൻ, ശ്രീദേവി .എൻ.ബി, സുഗതകുമാരിഅമ്മ .എസ്, ലക്ഷ്മി .എസ്.എസ്.ബീന .കെ.വി, സിന്ധു .എസ്, ദീപ.എസ്,രമേഷ്.എസ്, ചിത്ര.എ.പി.,വിശ്വമണി..ലതികാദേവി . എസ്, താരാസുകു , മിനി എസ്, പ്രിയ.എസ് ,ശ്രീലേഖ.കെ.എസ്, വിനോദ്.വി ,അജിത്കുമാർ .എം.വി, ഷൈനു ഡി.എസ്,അഖിലേഷ്.വി.സി ,സനിത
UPSA
നൈനി ചോതിക്കണ്ടി ,രജനി.എസ് ബിന്ദു .ജി ആർ, കവിത .കെ.എസ്, ബീനാറാണി .എസ്.റ്റി, , ലീന .എൻ.വി, ,ജസ്സി.എ, ദീപ,സുനിമോൾ,മഞ്ജുലക്ഷ്മി, ശ്രീനാഥ്,ബാലകൃഷ്ണൻ,ഋഷിസംഗ
അധ്യാപകേതരജീവനക്കാർ
മകേശ് .കെ.എം , അജി , ദിനേശ് കുമാർ .എസ്, ഹരികൃഷ്ണൻ, സുമ ബി.
പ്രവേശനോത്സവം 2018
പ്രവേശനോത്സവം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിക്കുന്നു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിവിധ സസ്യങ്ങളുടെ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിനപാട്ടുകൾ, നാടകം ,ലേഖനം എന്നിവ അവതരിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാമത്സരം നടത്തി.തുടർന്ന് മരമുത്തശ്ശിയെ ആദരിച്ചു.
വായനാദിനം
വായനാദിനം ഉത്ഘാടനം ശ്രീമതി.ബിനു ആർ തങ്കച്ചി നിർവ്വഹിക്കുന്നു.
യോഗാദിനം
യോഗാദിനം ശ്രീ.വിജയൻ സാർ ഉത്ഘാടനം ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് 2018-19
ലിറ്റിൽ കൈറ്റ്സ് 2018-19 ലെ പരിശീലനപ്രവർത്തനങ്ങൾ 30-06-2018 ന് ആരംഭിച്ചു.ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി.ശ്രീലേഖ, ശ്രീമതി.വീണ എന്നിവരാണ്.പരിശീലനപരിപാടിയിൽ സ്കൂളിൽ നിന്നും 27വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.പരിശീലനപരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിച്ചു.എസ്.സി.വി.ബി.എച്ച്.എസിലെ മുൻ SITCയും അധ്യാപകനുമായ ശ്രീ.എസ് വിജയകുമാർ ,എസ്.സി.വി.ബി.എച്ച്.എസിലെ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി,എസ്.എസ്,.എസ്.എസ് വി ജി എച്ച് എസിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി.സുമ വി എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് പരിശീലനക്ലാസ്സുകൾ എസ്.എസ് വി ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ ശ്രീമതി.ശ്രീലേഖയും എസ്.സി വി ബി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ ശ്രീമതി.ആശാചന്ദ്രനും ചേർന്ന് നയിച്ചു .എസ്.സി.വി.ബി.എച്ച്.എസിലെ 21 വിദ്യാർത്ഥികളും എസ്.എസ് വി ജി എച്ച് എസിലെ 27വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് വിദഗ്ദ്ധരുടെ ക്ലാസ്സുമായി ബന്ധപ്പെട്ട് എസ്.സി.വി.ബി.എച്ച്.എസിലെ മുൻ അധ്യാപകനും SITC യുംആയിരുന്ന ശ്രീ വിജയകുമാർ സാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നു.
ശ്രീ APJ അബ്ദുൽകലാമിന്റെ മൂന്നാം അനുസ്മരണദിനം സ്കൂൾ അങ്കണത്തിൽ ആചരിച്ചു.പ്രസ്തുതചടങ്ങിൽ സിനിമ-സീരിയൽ സംവിധായകനും നടനുമായ ശ്രീ രാജസേനൻ വിശിഷ്ടവ്യക്തിയായിരുന്നു.ശ്രീ.കലാമിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളിൽ ഒരു ഓർമ്മ പുതുക്കൽ നടത്തി.
29/07/2018- ാംതീയതി തത്തേൻഗലത്തുള്ള സൈലന്റ് വാലി നാഷണൽ പാർക്കിലെ ഇക്കോ റിഫോറസ്ടേഷൻ സ്റ്റഡി സെന്ററിലേക്ക് ക്യാമ്പിനായി യാത്ര തിരിച്ചു. മനോജ് സാർ കാടിനെക്കുറിച്ചും, കാട്ടിലെ മൃഗങ്ങളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.അതോടൊപ്പമുള്ള ട്രക്കിംഗ് എല്ലാവരും ശരിക്ക് ആസ്വദിച്ചു.
ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.
ദുരിതാശ്വാസം
പ്രളയബാധയിൽ സകലതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്കുള്ള സഹായം
മികവുകൾ
2017 ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര മാനവികശാസ്ത്ര ഐ.റ്റി മേളയിൽ പ്രവൃത്തിപരിചയത്തിൽ യു.പി വിഭാഗം, എച്ച്.എസ്.വിഭാഗം എന്നിവയിൽ രണ്ടാം ഓവറോൾ ചാമ്പ്യൻഷിപ്പും ഐ.റ്റി മേളയിൽ എച്ച് .എസ് വിഭാഗത്തിൽ രണ്ടാം ഓവറോൾ ചാമ്പ്യൻഷിപ്പും ലഭിച്ചു.
സ്കൂൾ കലോൽസവം
2016 ഒക്ടോബർ 19,20 തീയതികളിൽ നടന്ന സ്കൂൾ യുവജനോത്സവത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ആറ്റിങ്ങൽ ഡി.ഇ.ഒ.ശ്രീമതി.ധന്യ ആർ കുമാർ നിർവ്വഹിക്കുന്നു
വഴികാട്ടി
{{#multimaps: 8.655864, 76.783174 | zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ, ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു |