എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഏകദിനപരിശീലനം‍‍

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം കുട്ടികളുടെ ഏകദിനപരിശീലനത്തിന്റെ രജിസ്ട്രേഷൻ 10/03/2017 വെള്ളിയാഴ്ച 9.30ന് ആരംഭിച്ചു. 10.15ന്ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ പരിശീലനം ഉത്ഘാടനം ചെയ്തു.30 അംഗങ്ങളിൽ 28 പേർ പങ്കെടുത്തു.ആമുഖവും സർക്കുലർ വിശദീകരണവും SITC ലതിക ടീച്ചർ നടത്തി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്ങ്,അനിമേഷൻ & മൾട്ടിമീഡിയ എന്നിവയുടെ പ്രസന്റേഷൻ അവതരണം ലതിക ടീച്ചറും ഹാർഡ് വെയർ, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിവയുടെ പ്രസന്റേഷൻ JSITC സിംല ടീച്ചറും നടത്തി. അവതരിപ്പിച്ച 5 മേഖലകളിൽ നിന്ന്ഓരോ കുട്ടിയും താല്പര്യമുള്ള 2 മേഖലകൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു.1.30ന് പരിശീലനം അവസാനിച്ചു.