ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്

06:19, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnvarSadiqueNV (സംവാദം | സംഭാവനകൾ)

കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.

ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
വിലാസം
പാണ്ടിക്കാട്

676 521
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 07 - 1957
വിവരങ്ങൾ
ഫോൺ0483 2783916, 2783916
ഇമെയിൽpandikkadghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18027,11002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. പി.വേലായുധൻ
പ്രധാന അദ്ധ്യാപകൻശ്രീ.G.Sreekumar
അവസാനം തിരുത്തിയത്
29-08-2018AnvarSadiqueNV
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഇനി ലോകോത്തരം

 


പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഇതിനായി ഹാസബറ്റോസ് മേഞ്ഞ പഴയ 12 ക്ലാസ്സ് മുറികൾ പൊളിച്ചു കളഞ്ഞു, 5 കോടിയുടെ പുതിയ ബിൽഡിംഗ് ഉടൻ പ്രതീക്ഷിക്കാം ==അറിയിപ്പുകൾവലിയ എഴുത്ത്==൮

*മൈനോറിറ്റി പ്രിമെട്രിക്ക് & മൗലാനാ ആസാദ് സ്കോളർഷിപ്പ്* അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

⚜⚜⚜⚜⚜⚜⚜

  • മൈനോരിറ്റി പ്രിമെട്രിക്*

ℹ 1 മുതൽ 10 വരെ ക്ലാസ്സുകൾ ℹ മുസ്ലിം, ക്രിസ്ത്യൻ', സിക്ക് തുടങ്ങി മൈനോറിറ്റി വിഭാഗമായിരിക്കണം ℹ വാർഷിക വരുമാനം 1 ലക്ഷം കവിയരുത് ( വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല) ℹ കഴിഞ്ഞ വാർഷിക പരീക്ഷയിൽ 50% മാർക്ക് ലഭിച്ചിരിക്കണം. ℹ ആൺ, പെൺ വ്യത്യാസമില്ല ℹ ഓൺലൈൻ അപേക്ഷ രക്ഷിതാക്കൾ സ്വന്തമായി ചെയ്ത്, പ്രിന്റ് സ്കൂളിൽ ഏൽപ്പിക്കണം ℹ കഴിഞ്ഞ വർഷം ക്യാഷ് കിട്ടിയവർ Renewal ചെയ്യണം, ℹ കുട്ടികൾ കൊണ്ട് വരുന്ന പ്രിന്റ് സ്കൂൾ ഓഫീസിൽ നൽകണം

  • മൗലാനാ ആസാദ് സ്കോളർഷിപ്പ്*

ℹ മുസ്ലിം, പാഴ്സി സിക്ക് തുടങ്ങി 6 മൈനോരിറ്റി വിഭാഗത്തിന് ℹ 9, 10, 11, 12 ക്ലാസിലെ പെൺകുട്ടികൾക്ക് മാത്രം ℹ വാർഷിക പരീക്ഷയിൽ 50% മാർക്ക് ലഭിച്ചിരിക്കണം. ℹ വാർഷിക വരുമാനം 2 ലക്ഷത്തിൽ കൂടരുത്. വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ℹഓൺലൈൻ അപേക്ഷ രക്ഷിതാക്കൾ സ്വന്തമായി ചെയ്ത്, പ്രിന്റ് സ്കൂളിൽ നിന്ന് ഫോട്ടോ സഹിതം ഒപ്പ് വെച്ച് ,രക്ഷിതാക്കൾ പോസ്റ്റലായി അയക്കണം

2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം

 



നേട്ടങ്ങളിൽ ചിലത്

സൂര്യകാന്തിക്ക് ആയിരം സൂര്യ ശോഭ സംസ്ഥാന വിദ്യാഭ്യാസ ചലചിത്രമേളയിൽ സെക്കൻറി വിഭാഗത്തിലെ പത്ത് അവാർഡുകളും പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അഭിനയിച്ച ചല ചിത്രത്തിനായിരുന്നു. സ്കൂളിൻറെ സൂര്യകാന്തിപ്പാടം എന്ന ഫിലിമിനായിരുന്നു. ഭിന്ന ശേഷിയുള്ള വിദ്യാർത്ഥിയായിരുന്നു ഇതിലെ പ്രധാന കഥാപാത്രം.

  • മികച്ച ചിത്രം
  • സംവിധാനം
  • തിരക്കഥ
  • എഡിറ്റിംഗ്
  • പശ്ചാത്തല സംഗീതം
തുടങ്ങി 10 അവാർഡുകൾ സൂര്യകാന്തിപ്പാടത്തിനായിരുന്നു.

ഫിലിമിൻറെ പ്രകാശനം ശ്രി ഉണ്ണികൃഷ്ണൻ ആവള നിർവ്വഹിച്ചു

 
പ്രകാശനം ശ്രീ ഉണ്ണികൃഷ്ണൻ ആവള

സൂര്യകാന്തിപ്പാടം കാണാനായി https://www.youtube.com/watch?v=41DL1GNpqXo തുറക്കൂ

എസ്.എസ്.എൽ.സി 2018 2017-18 വർഷത്തിൽ 561 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി, 560 കുട്ടികൾ എസ്.എസ്.എൽ.സി വിജയിച്ചു. 38 മുഴുവൻ എ പ്ലസുകളും, 26 9 എ പ്ലസും നേടി, മത്സര പരീക്ഷകളിലും നല്ല വിജയം കാഴ്ച്ച വെക്കാൻ കഴിഞ്ഞു, എൻ.എം.എം.എസ് പരീക്ഷ 6 കുട്ടികളഉം, യു.എസ്.എസ് പരീക്ഷ 2 കുട്ടികളും വിജയം നേടി, മത്സര പരീക്ഷകൾക്കായി ജൂൺ മാസം മുതൽ തന്നെ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്,

2017-18 വർഷത്തെ മത്സര പീക്ഷകൾ ഒറ്റ നോട്ടത്തിൽ

പരീക്ഷ എണ്ണം
എസ്.എസ്.എൽ.സി 561/560 99.82%
മുഴുവൻ എ പ്ലസ്സ് 38
9 എ പ്ലസ്സ് 26
എൻ.എം.എം.എസ് 6
യു.എസ്.എസ് 2

ചരിത്രം

പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

 
സ്കൂൾ ഭൂപടം



13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.രക്ഷിതാക്കളുടെയും, ജില്ലാ പഞ്ചായത്തിൻറെയും സഹകരണത്തോടെ 25 ക്ലാസ്സ് മുറികൾ ഇതിനകം സ്മാർട്ട് ക്ലാസ്സ് റൂമാക്കി, ഹൈടെക്ക് സ്കൂളിൻറെ ഭാഗമായി രണ്ട് നിലയിൽ 18 ക്ലാസ്സ് മുറികളോടെ പുതിയ ബ്ലോക്കും, വിശാലമായ ഭക്ഷണ ശാലയും നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. 2018-19 വർഷത്തിൽ 600 ൽ പരം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം നേടി. ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ കോഴ്സുകൾ രണ്ട് ബാച്ചുകളിലായി 800 കുട്ടികൾ പഠിക്കുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 5 മതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക പരിശീലനം നടത്തുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 100 ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.

ആധുനിക വൽകരിച്ച ക്ലാസ്സ് മുറികളിൽ നിന്ന് യു.പി സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം https://youtu.be/KnzTvnr1m40

മാനേജ്മെന്റ്

കാഴ്ചകൾ-കൗതുകങ്ങൾ

 
വിളംബര ജാഥ
 
സൂര്യകാന്തിപ്പാടം
 
ജില്ലാ പഞ്ചായത്ത് നൽകിയ സ്കൂൾ ബസിന് സ്വീകരണം

വഴികാട്ടി

  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി
  • മഞ്ചേരിയിൽ നിന്ന് 13 കി.മി. അകലം

{{#multimaps: 11.106432, 76.240685 | width=800px | zoom=16 }}