ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പച്ചപ്പ് കൈകളിലേന്തി പാണ്ടിക്കാട് ഹൈസ്കൂൾ

പാണ്ടിക്കാട്: കേരള സർക്കാർ നടപ്പിലാക്കിയ ഹരിത കേരള മിഷന്റെ ഭാഗമായി ജൂൺ-5 ലോക പരിസ്ഥിതി ദിനത്തിൽ‍ ജി.എച്ച്.എസ്.എസ്.പാണ്ടിക്കാടിലെ കുട്ടികൾ ധാരാളം പരിസ്ഥിതി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി.മഞ്ചേരി മണ്ഡലം എം.എൽ.എ. ഉമ്മർ സാഹിബ് മരം നട്ടുകൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഹെഡ്മാസ്റ്റ്രർ ബഷീർ സർ അധ്യക്ഷം വഹിച്ചു.സ്ക്കൂൾ കോംപൗണ്ടിലും പരിസരങ്ങളിലും അടുത്ത വീടുകളിലുമായി അമ്പതോളം മരങ്ങൾ നട്ടുപിടിപ്പിച്ചു.കുട്ടികൾക്ക് സൗജന്യ വൃക്ഷത്തൈകളും വിതരണം ചെയ്തു.ക്യാമ്പസിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യങ്ങൾ മുഴുവൻ കുട്ടികളും അദ്ധ്യാപകരും പ്രദേശവാസികളും ചേർന്ന് നീക്കം ചെയ്തു.സ്ക്കൂളിനകത്ത് പ്ലാസ്റ്റിക് കർശനമായി നിരോധിച്ചു.കുട്ടികൾക്കും നാട്ടുകാർക്കുമായി ബോധവൽ‍ക്കരണ ക്ലാസ് നടത്തി.തികച്ചും അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് കുട്ടികളും അധ്യാപകരും നാട്ടുകാരും ചേർന്ന് കാഴ്ച്ചവെച്ചത്.