എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ

19:29, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOPAKUMARANNAIR M S (സംവാദം | സംഭാവനകൾ)

{

എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ
വിലാസം
ചൊവ്വള്ളൂ൪,പുളിയറക്കോണം.

എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪, പുളിയറക്കോണം. പി.ഒ.
,
695573
,
തിരുവന്തപുരം ജില്ല
സ്ഥാപിതം01 - 06 - :1952
വിവരങ്ങൾ
ഫോൺ
0471-2378865
ഇമെയിൽnsshschowalloor44026@gmail.com
കോഡുകൾ
സ്കൂൾ കോഡ്44026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻT.O.സലീലകുമാരി
അവസാനം തിരുത്തിയത്
13-08-2018GOPAKUMARANNAIR M S

[[Category::1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എന്റെ ഗ്രാമം തിരുവനന്തപുരം നഗരത്തിനോട് ചേ൪ന്നു കിടക്കുന്ന ജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമാണ് സ്കൂൾ സ്ഥിതിചെയ്യുന്ന വിളപ്പിൽഗ്രാമപഞ്ചായത്ത്.ജനസംഖ്യ_34079 (2001 സെ൯സസ്) വിസ്തൃതി_19.3 സ്കോയ൪ കി .മി. നാടോടി വിജ്ഞാനകോശം:

     വിളപ്പിൽഗ്രാമപഞ്ചായത്തിലെ  കരുവിലാഞ്ചി വാ൪ഡിലെ ശാസ്താംപാറ എന്ന സ്ഥലം വളരെയധികം ടൂറിസ്റ്റ് പ്രാധാന്യമുള്ള പ്രദേശമാണ്.ഗ്രാമീണ ടൂറിസത്തിലും റോപ്പ് വേ  ടൂറിസത്തിലും പ്രാധാന്യമുള്ള 11 ഏക്ക൪ റവന്യു പൂറമ്പോക്ക് സ്ഥലം ടൂറിസം മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.സത്യസായിബാബയുടെ  കേരളആസ്ഥാനമായ മധൂവനം,ഏഷ്യാനെറ്റ്,പെൻപോൾ,അലിന്റ്ഫാക്ടറി, എന്നിവ സ്കൂളിന് സമീപപ്രദേ ശത്താണ്

ചരിത്രം

1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെ‍‍‍ഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ.നാരായണൻ നായർ സാറിന്റെ (കെ.ആർ.സാർ) നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന ശ്രീ.ശിവശങ്കരപിള്ള സാർ ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് N.S.S മെഡിൽസ്കൂൾ ചൊവ്വള്ളുർ എന്ന പേരിൽ ഒരു ഒാലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.

സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗല ത്തുനിന്നും സൗജന്യമായി നൽകി.ഇൗ ഫർണീച്ചറുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടായി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗികാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെകുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു

മംഗ്ലാവ് വീട്ടിൽ ബഹു:തായമ്മപിള്ള അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഒാലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി.

കെട്ടിടനിർമ്മാണത്തിന് വേണ്ടി ശ്രീ.ശിവശങ്കരപിള്ള സാറ് നാട്ടുകാരുടെയും ജനപ്രതി നിധികളുടെയും വിപുലമായ ഒരു യോഗം വിളിച്ചുകൂട്ടി.അതിൽനിന്നും 15 അംഗ സ്ഥാപക കമ്മിറ്റി നിലവിൽ വന്നു. സ്ഥാപകമ്മിറ്റിയുടെ പ്രസിഡന്റായി വിളപ്പിൽ ഗ്രാമത്തിന്റെ ആദ്യ പഞ്ചായത്ത്പ്രസിഡന്റായ ശ്രീ.ഭാസ്ക്കരൻനായരെയും സെക്രട്ടറിയായി ശ്രീ.ശിവശങ്കരപിള്ള സാറിനെയും യോഗം തെരഞ്ഞെടുത്തു.

നാട്ടുകാരിൽ നിന്നും ധനസമാഹരണം നടത്തി കെട്ടിടനിർമ്മാണം പൂർത്തിയാക്കി യതോടെ സ്ക്കൂളിന്റെ ആദ്യപ്രഥമാധ്യാപകനായി ശ്രീ.ശിവശങ്കരപിള്ള സാറിനെ ശാസ്തമംഗലത്ത് നിന്ന് മാനേജ്മെന്റ് പ്രമോഷൻ ട്രാൻസഫർ നൽകി നിയമിച്ചു. സ്കൂളിന്റെ ചാർജ്ജെ് ഏറ്റെടുത്തതിനുശേഷം 1962-ൽ സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളായി ഉയർത്തുന്നതിന് അദ്ദേഹം ഒരേക്കർ എൺപത് സെന്റ്‍ സ്ഥലം കൂടെ N.S.S-ന്റെ പേരിൽ വിലവാങ്ങി.

01-06-1964-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടതോടെ കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾ മാനേജ് മെന്റ് നേരിട്ട് നിർവഹിച്ചു.ശ്രീ.ശിവതാണുപിള്ള സാറായിരുന്നു ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ.ഡാർവിനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി.

ഭൗതികസൗകര്യങ്ങൾ

    മൂന്ന് ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ക്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികളുണ്ട്. 8 ക്ലാസ്സ് മുറികൾ ഹൈടെക്ക് ക്ലാസ്സ് മുറികളാണ്. 1 സ്മാർട്ട് ക്ലാസ്സ് റൂം.നവീകരിച്ച കമ്പ്യൂട്ടർ ലാബ്. സ്പോർട്ട്സ് റൂം-1 , വർക്ക് എക്സ്പ്പീരിയൻസ് റൂം-1, ഇൻഡോർ ഗെയിംസ് റൂം , ആഡിറ്റോറിയം, നവീകരിച്ച സയൻസ് ലാബ്. എല്ലാ ഹൈടെക്ക് ക്ലാസ്സ് മുറികളിലും സ്മാർട്ട് ക്ലാസ്സ് റൂമിലും കമ്പ്യൂട്ടർ റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 

== പാഠ്യേതര പ്രവർത്തനങ്ങൾ == മാനേജ്മെന്റ് == :നായ൪ സ൪വ്വീസ് സൊസൈറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.എം .ശിവശങ്കരപിള്ള. 2.കെ.രാമക്കുറുപ്പ്. 3.ജി.ആ൪.അച്ചൂതക്കുറുപ്പ്. 4.പി.മാധവ൯പിള്ള. 5.പി.കെ.അച്ചുത൯നായ൪. 6.എകെ.വാസൂദേവ൯നായ൪. 7.കെ..കൂഞ്ഞുകൃഷ്ണപിള്ള. 8.എ൯.രാഘവക്കുറുപ്പ്. 9.ജി.ജി.ശിവശങ്കരപിള്ള. 10.ശിവതാണുപിള്ള.

Recollected memories of the academic year 2017-18

2018-19 അധ്യയനവർഷത്തെ മികച്ചപ്രവർത്തനങ്ങൾ



==വഴികാട്ടി==എത്തിച്ചേരാനുള്ള വഴി


{<{{#multimaps: 8.5423056, 77.0283798| width=800px | zoom=16 }} |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ1.കിഴക്കേകോട്ട. → വട്ടിയൂ൪ക്കാവ് →പുളിയറക്കോണം. →മൈലാടി → എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ 2.കിഴക്കേകോട്ട. → പേയാട് → കൊല്ലംകോണം → മൈലാടി → എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪

3.നെടുമങ്ങാട് → കളത്തുകാൽ → ഇറയാംകോട് → കാപ്പിവിള → പുളിയറക്കോണം. → എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ | }