എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
പ്രക്യതിയോടും ഭാരത സംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാര സംസ്ക്കാരം നാം വളർത്തിയെടുത്തേ തീരു.അതിനു മാർഗ്ഗദർശനം നൽകുന്ന ദൗത്യമാണ് സ്കൂളിലെ ടൂറിസം ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്.
പ്രക്യതി പഠനയാത്രകളിലും വിനോദയാത്രകളിലും ഓർത്തിരിക്കേണ്ട കാര്യങ്ങൾ
- തിളങ്ങുന്നതും കടുംനിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കരുത്.
- പെർഫ്യൂമുകൾ പൂശരുത്.
- നോക്കും ക്യാമറയുമാകാം തോക്കും നാക്കും കാട്ടിൽ വേണ്ട.
- കാട്ടുമ്യഗങ്ങൾക്ക് കാടുവേണ്ടത് നൽകികൊള്ളും.നമ്മുടെ അടുക്കളയയിലെ വറുത്തതും പൊരിച്ചതും അവയ്ക്ക് നൽകേണ്ട.
- പ്ലാസ്റ്റിക് കുടിലിലെത്തി ആനകൾ,വരയാടുകൾ,കടലാമകൾ തുടങ്ങി പല കാട്ടുമ്യഗങ്ങളും ചത്തൊടുങ്ങുന്നു.കാടോ പുഴയോ കടലോ കാണാൻ പോകുമ്പോൾ ഒന്നും വലിച്ചറിയരുത്.
- പലവഴിയെ നടന്നും പുതുവഴി ഉണ്ടാക്കിയും കേമനാകാൻ നോക്കരുത്.ഒരൊറ്റ വഴിയിലൂടെ മാത്രം എല്ലാപേരും സഞ്ചരിക്കുക.
- ചിത്രങ്ങളെടുക്കാം ഒന്നും ശേഖരിക്കരുത്.
- കാവുകൾ പോലുള്ള സൂഷ്മാവാസ സ്ഥാനങ്ങൾക്കകത്ത് താട്ടുപടർപ്പുകൾ ചവിട്ടിമെതിച്ച് ഒന്നും പഠിക്കാനില്ല.കാവിന്റെ പുറത്ത് തണലിലിരുന്ന്,പുറംവഴിയ ചുറ്റി നടന്ന് കാവ് കാണുക.വിലക്കപ്പെട്ടടത്ത് പ്രവേശിക്കരുത്.തദ്ദേശവാസികളെ വഴികാട്ടികളായി കൂടെ കൂട്ടുക.
പ്രവർത്തന റിപ്പോർട്ട്
- ടൂറിസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 വിനോദസഞ്ചാര ദിനമായി ആചരിച്ചു. കോവിഡ് രോഗവ്യാപനകാലമായതിനാൽ ഈ വർഷം ഓൺലൈനായിട്ടാണ് ദിനാചരണദിനം ആചരിച്ചത്.വന്യമ്യഗ സങ്കതങ്ങളുടെ വിവിധ ദ്യശ്യങ്ങൾ,നാഷണൽപാർക്കുകൾ, വിവിധജൈവവൈവിധ്യപ്രദേശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ഡോക്യുമെന്ററികളും വീഡിയോകളും വാട്ട്സ്അപ്പ് കുട്ടായ്മകളിലൂടെ ഷെയർചെയ്യുകയാണുണ്ടായത്.
- മനുഷ്യൻ ഇണക്കി വളർത്താത്ത ജന്തുക്കളും ക്യഷിചെയ്യാത്ത സസ്യങ്ങളുമടങ്ങുന്ന ബഹ്യത്തായ വൈവിധ്യമാണ് വന്യജിവികൾ.ആവാസത്തിനും ആരൂഡത്തിനും പ്രജനനത്തിനും മണ്ണിനെ ആശ്രയിക്കുന്ന ഭൂമിയുടെ അവകാശികളെ ഓർക്കാനും അവയുടെ നിലനില്പിനായി പ്രവർത്തിക്കാനുള്ള വേളയായി വന്യജീവിവാരത്തോടനുബന്ധിച്ചുള്ള മ്യഗശാലാ സന്ദർശനവും ബോട്ടാണിക്കൽ ഗാർഡൻസന്ദർശനവും പ്രയോജനപ്പെടുത്തി.
- ചരിത്ര പ്രാധാന്യമുള്ള പ്രശ്തമായ സ്മാരകങ്ങൾ,ശാസ്ത്രസാങ്കേതിക മ്യൂസിയം,പത്മനാഭപുരം കൊട്ടാരം മുതലായവ സന്ദർശിച്ച് ഗൈഡുകളുടെ സഹായത്താൽ നിരവധി വസ്തുതകൾ മനസ്സിലാക്കാനും കഴിഞ്ഞു