എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ആമുഖം

Maths Club

"ഗണിതം പ്രോജ്ജലമായ ഒരു പ്രപഞ്ച ഭാഷ യാണ് "

മയിലിന്റെ ശിരസ്സിൽ അതിന്റെ പൂവ് ഇരിക്കുന്നതു പൊലെ , നാഗത്തിന്റെ ശിരസ്സിൽ മാണിക്യം സ്ഥിതിചെയ്യുന്നത് പൊലെ, സകല വേദശാസ്ത്രങ്ങളുടെയും മൂർദ്ധന്യത്തിൽ ഗണിതം സ്ഥിതിചെയ്യുന്നു എന്ന് വളരെ ഉജ്ജ്വലമായ ഭാഷയിൽ പറഞ്ഞ ഭാസ്ക്കരാചാര്യരെ ആദരവോടെ സ്മരിക്കാം.

.' പൂജ്യം'ഒരു ഭാരതീയ സങ്കല്പമാണ്.ഇന്ന് ലോകം മുഴുവൻ പിൻതുടരുന്ന 'ദശസംഖ്യനു സബ്രദായം'(Digital number system) ഭാരതത്തിന്റെ സംഭാവന യാണ്.ഈ മഹത്തായ സംസ്ക്കാരത്തിന്റെ കണ്ണിയായതിൽ നമുക്ക് അഭിമാനിക്കാം.ക്ലാസ്സ് മുറിയിൽ കുട്ടികളുടെ ചിലരുടെയെങ്കിലും പേടി സ്വപ്നമായ ഗണിതത്തെ നിത്യജിവിതത്തിന്റെ ഭാഗമാണ് എന്ന വസ്തുത മനസ്സിലാക്കി അവരിൽ ഗണിത താല്പര്യം വർദ്ധിപ്പിക്കുന്നതിനും അതിലൂടെ ഗണിത പഠനം ആസ്വാദ്യമാക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ടാണ് ഗണിതക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.

ക്ലബ്ബ് കൺവീനർ: കീർത്തന SR

ക്ലബ്ബ് അംഗങ്ങൾ :HS & UP കുട്ടികൾ

ലക്ഷ്യം

  • ഗണിത പഠനത്തിന്റെ ലക്ഷ്യം ചിന്തയുടെ ഗണിതവൽക്കരണമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.
  • സാമൂഹ്യപ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള ടൂൾ എന്ന നിലയിൽ ഗണിതത്തെ ഉപയോഗിക്കാനുള്ള കഴിവ്.
  • പ്രക്രീയാശേഷികളിലൂന്നിയ പഠനം
  • അർത്ഥപൂർണ്ണവും ജിവിതവുമായി ബന്ധപ്പെട്ടതുമായ സന്ദർഭങ്ങളിലൂടെയുള്ള ആശയ രൂപീകരണം
  • കേവലപ്രക്രീയകൾക്ക് പകരം പ്രശ്നനിർദ്ദാരണത്തിലൂടെ ക്രീയാരീതികൾ സ്വായത്തമാക്കാനുള്ള അവസരം.
  • ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി ജ്യാമിതിയുടെ അവതരണം
  • മതിച്ചുപറയലിനും പ്രവചനത്തിനും ഊന്നൽ
  • സർഗ്ഗാത്മകതയുടെ വികസനത്തിന് ഊന്നൽ
  • സ്വയംവിലയിരുത്തലിനും പരസ്പരം വിലയിരുത്തലിനും അവസരം
  • ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ

പ്രവർത്തന റിപ്പോർട്ട്

  • നിത്യജീവിതത്തിൽ ഗണിതം പ്രയോജനപ്പെടുന്ന സന്ദർഭങ്ങളെ കുറിച്ച് ഓൺലൈൻ ചർച്ചാകുറിപ്പ് തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
  • ഗണിത പ്രശ്നോത്തരി ,ഗണിത നിഘണ്ടു നിർമ്മാണം,മാന്ത്രിക ചതുരങ്ങൾ,ഭംഗിയുള്ള സംഖ്യകൾ,കുസ്യതി കണക്കുകൾ,ഗണിതശാസ്ത്രജ്ഞരുടെ ജിവചരിത്രനിർമ്മാണം (പതിപ്പ് ),ഗണിതപൂക്കള മത്സരം,രാമാനുജൻ സംഖ്യകളുടെ പ്രത്യേകതകൾ,ഗണിതമാസിക (സ്പന്ദനം)നിർമ്മാണം എന്നിവയും നടന്നു.
  • കുട്ടികളിലെ ഗണിത പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു.
  • ഗണിത ബുള്ളറ്റിൻബോർഡ് നിർമ്മിച്ചു.
  • ഗണിത രചനയും വായനയും പ്രോത്സാഹിപ്പിച്ചു.
  • ഗണിതലൈബ്രറി വായനാകുറിപ്പ് തയ്യാറാക്കി.
  • കൂട്ടായി ഗണിതപ്രോജക്ട്കൾ ഓൺലൈനായി തയ്യാറാക്കി.(പ്രദേശത്തിന്റെ ഗണിതചരിത്രാന്വേഷണം - അളവുകൾ -നാടോടിഗണിതം - വിവിധകൈത്തൊഴിലുകളിലെ ഗണിതം)
  • കുട്ടികളുടെ ചില ഗണിതപ്രവർത്തനങ്ങൾ കാണാൻ ഇവിടെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക{[1][2][3][