ജി യു പി എസ് കാർത്തികപ്പള്ളി
ജി യു പി എസ് കാർത്തികപ്പള്ളി | |
---|---|
വിലാസം | |
കാർത്തികപ്പള്ളി കാർത്തികപ്പള്ളിപി.ഒ, , 690516 | |
സ്ഥാപിതം | 1808 |
വിവരങ്ങൾ | |
ഫോൺ | 0479-2487000 |
ഇമെയിൽ | kplygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35433 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശിവദാസ് ജെ |
അവസാനം തിരുത്തിയത് | |
13-08-2018 | Gupskply |
കാർത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂൾ.ചിങ്ങോലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവൺമെൻറ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണ്.
ചരിത്രം
പല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. ഏകദേശം 208 വർഷങ്ങൾക്ക് മുമ്പാണ് ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ സ്കൂൾ ഉണ്ടായിരുന്നില്ല. രാജവംശത്തിൽപെട്ട ആളുകൾക്കും സവർണ്ണരായ ആളുകൾക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയർന്ന ജാതിക്കാർ നടന്നിരുന്ന വഴികളിൽ കൂടി അവർണ്ണർക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ നിലവിൽ വന്നത്. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നു. അതിന്റെ ഭാഗമായി ആൺപള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവിൽ വരികയും തുടർന്ന് യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ തൊണ്ണൂറ്റൊമ്പത് സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് കൂടിയ വീതിയേറിയ ഗേറ്റും ഉണ്ട്. സയൻസ് ലാബ്, ഐ.ടി അധിഷ്ടിത പഠനത്തിനായി ബ്രോഡ്ബാൻറോടു കൂടി ഏഴ് കമ്പ്യൂട്ടറുകൾ, വാഹന സൌകര്യം, ശിശു- പ്രകൃതി സൌഹൃദ അന്തരീക്ഷം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികൾ, പ്രീ- പ്രൈമറി മുതലുള്ള കുട്ടികൾക്ക് അനായാസം ഉപയോഗിക്കാൻ ഉതകുന്ന തരത്തിലുള്ള വാഷ്ബേസിനുകൾ. അസംബ്ലി പന്തൽ, മാലിന്യ നിർമ്മാർജ്ജനത്തിന് ബയോഗ്യാസ് പ്ലാൻറും വേസ്റ്റ് ടാങ്കും, ശാസ്രീയമായ രീതിയിൽ മണ്ണ് നഷ്ടപ്പെടാതെ ഗ്രൌണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉള്ള സംവിധാനം. എന്നിവയുണ്ട്. വിദ്യാലയം തന്നെ ഒരു പാഠപുസ്തകമാണെന്ന് വിളിച്ചോടുന്ന തരത്തിൽ സ്കൂളിന്റെ അന്തരീക്ഷം തന്നെ കുട്ടികൾക്ക് വിജ്ഞാനം പ്രദാനം ചെയ്യുന്നതും ആരോഗ്യ ശീലങ്ങൾ വളർത്തുന്നതുമാണ്. കാർഷിക സംസ്കാരം വളർത്താനുതകുന്ന വിധത്തിലുള്ള സ്കൂൾ ക്യാമ്പസിലെ ജൈവ പച്ചക്കറി കൃഷി, അവയുപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണം, കൃഷി സംസ്കാരവും പ്രകൃതിയും വർണ്ണിക്കുന്ന മനോഹരചിത്രങ്ങൾ ഇതെല്ലാം സ്കൂളിന് മാറ്റ് കൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- ശുചിത്വസേന
- ഹെല്ത്ത് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.എ.സുഷമകുമാരി
- പീതാംബരന്
- സ്റ്റീഫന്
- ഉഷമേരി ജോണ്
- സുമംഗല
- ലീലക്കുട്ടി
- സൈനുദ്ധീന്
- കെ.ശോഭന
- രുഗ്മിണിപ്പിള്ള
- രാധാമണി അമ്മാള്
- രാധാമണി
- ശാന്തമ്മ
- ജനാര്ദ്ധനന് പിള്ള
- സുഭദ്രക്കുട്ടി
- ത്യാഗരാജന്
- അബ്ദുല് റഹ്മാന്
- ശോശാമ്മ
- തങ്കമ്മ
- ലക്ഷ്മിക്കുട്ടി
- ഗംഗ
- ശ്രീലത
നേട്ടങ്ങൾ
മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി (2016-17) സംസ്ഥാന തല പി.ടി.എ അവാർഡ് (അഞ്ചാം സ്ഥാനം),റവന്യൂ ജില്ലയിലും ഉപജില്ലയിലും ഒന്നാംസ്ഥാനം (മുൻവർഷങ്ങളിൽ റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനം രണ്ടു തവണയും ഹരിപ്പാട് ഉപജില്ലയിൽ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് അഞ്ചുതവണയും ലഭിച്ചിട്ടുണ്ട്.) ജില്ലയിൽ ജൈവവൈവിധ്യ പാർക്കിന് രണ്ടാം സ്ഥാനം, വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോ-2017-യിൽ മികച്ച പ്രകടനം, ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയിൽ മികച്ച സ്കൂളിനുള്ള ജില്ലാ തല പുരസ്കാരം- തുടർച്ചയായി നാലുതവണ, മാതൃഭൂമി സീഡിന്റെ ഹരിതവിദ്യാലയം പുരസ്കാരം (ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതലത്തിൽ ) ഒന്നാം സ്ഥാനം -രണ്ടുതവണ, എൽ.എസ്.എസ്,യു.എസ്.എസ് ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾ കലോത്സവങ്ങൾ ശാസ്ത്രമേളകൾ കായികമേളകൾ എന്നിവലയിലെ മികച്ച വിജയങ്ങൾ തുടങ്ങിയവ സ്കൂളിന്റെ നേട്ടങ്ങളിൽ ചിലതാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വീരമണി അയ്യര്
- ഡോ.വെസ് ലി കോശി
- മുഞ്ഞനാട്ട് രാമചന്ദ്രന്
- പ്രസന്നകുമാര്
- ഡോ.ഹരീഷ്.ഡി
- എച്ച്.നിയാസ്
- സുധാകരന് ചിങ്ങോലി
- സോമന് ബേബി
- അലക്സ് ബേബി
- കോശി ഏബ്രഹാം
- എസ്.മറിയാമ്മ
- സൂസമ്മ ഡാനിയല്
വഴികാട്ടി
{{#multimaps: 9.2768421,76.4419799| width=60% | zoom=12 }}
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- കാർത്തികപ്പള്ളി സ്ഥിതിചെയ്യുന്നു.