എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര | |
---|---|
വിലാസം | |
ചെന്നീർക്കര ചെന്നീർക്കരപി.ഒ, , പത്തനംതിട്ട 689503 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04682258124 |
ഇമെയിൽ | snguru89@gmail.com |
വെബ്‍സൈറ്റ് | www.Sndphsschenneerkara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38013 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി ഉഷ |
പ്രധാന അദ്ധ്യാപകൻ | എസ്.ഷീബ |
അവസാനം തിരുത്തിയത് | |
09-08-2018 | Snguru |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീർക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീർക്കര എസ് .എൻ ഡി.പി.എച്ച്.എസ്സ്.എസ്സ്. മലകുറ്റിസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ശ്രീനാരായണഗുരുവിനാൽ സ്ഥാപിതമായ 89-ാംനമ്പർ എസ്.എൻ .ഡിി. പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ.1953 ജൂണിൽ 6-ാംക്ലാസ്സിലും 8-ാംക്ലാസ്സിലും ഓരോ ഡിവിഷനായിട്ടാണ് തുടക്കം.ആദരണീയനായ ശ്രീ.പി.ഇ..ചാക്കോസാറായിരുന്നു ഈ സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ.തുടർന്ന് പന്തളം.കെ.പി.എന്നറിയപ്പെടുന്ന ശ്രീ.കെ.പി.രാമൻപിള്ളസാർ, ശ്രീ.ആർ.സുബ്രഹ്മണൄ അയ്യർ, പി.എം രവീന്ദ്രനാഥ് മുതലായവർ ഈ സ്കൂളിന്റെ അമരത്തിരുന്നിട്ടുണ്ട്.1998-ൽ ഈ സ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കുട്ടി എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സു വരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- എൻ.എസ്സ്.എസ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരിയർ ഗൈഡൻസ്& കൗൺസിലിങ്
മാനേജ്മെന്റ്
ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. സ്കൂൾ മാനേജർ: വി.കെ സജീവ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1953 - 1954 | പി.ഇ.ചാക്കോ |
1954 - 1955 | പന്തളം.കെ.പി |
1955 - 1960 | ആർ.സുബ്രഹ്മണൄ അയ്യർ, |
1960 - 1985 | പി.എം രവീന്ദ്രനാഥ് |
1985- 1987 | എൻ.വി.ശിവരാജൻ |
1987 - 1990 | സി.ജെ.ജോർജ്ജ് |
1990-1992 | വി.റ്റി.ദാക്ഷായണിയമ്മ |
1992 - 1997 | ആലീസ് മാതൄൂ |
1997 April ,May | വി.കെ.അലക്സ് |
1997 -2002 | എം.കെ.വത്സലാമ്മ |
2002-2004 | എം.ജെ.സുധാമണിയമ്മ |
2004- 2007 | കെ.ഓമന |
2007 - 2014 | അജിത.കെ.പണിക്കർ |
2014-15 | പി.എസ്.സുഷമ |
2015-2016 | എസ്.സുധർമ്മ |
2016-2018 | മോഹനകുമാർ.എ.ആർ |
2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ.തുമ്പമൺ തോമസ് (പ്രൊഫ. മാർത്തോമാ കോളേജ് തിരുവല്ല ,സർവ്വ വിജ്ഞാനകോശം ഡയറക്ടർ ,സാഹിത്യ അക്കാദമി മെമ്പർ)
- പ്രദീപ് പുരുഷോത്തമൻ (ഫാക്ട് ജീവനക്കാരൻ ,മൊഴിവരയിൽക്കൂടി പ്രശസ്തൻ)
- കെ.ടി. കുഞ്ഞുമോൻ (സിനിമാ നിർമ്മാതാവ് ,സംവിധായകൻ)
- ഡോ.കെ.ഐ.കോശി ചെറുതുരുത്തിൽ( പ്രൊഫ.മാർത്തോമാ കോളേജ് തിരുവല്ല)
- ഡോ.അനി രാജ്(HOD ,പ്ലാള്റ്റിക് സർജറി ,മെഡിക്കൽ കോളേജ് തിരുവനന്തപുരം)
- ബിജി തോമസ് (സബ് എഡിറ്റർ ,മനോരമ ന്യൂസ് കൊച്ചി)
- അമൃതകല .ബി (നർത്തകി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ടയിൽനിന്നും പത്തുകിലോമീറ്റർ അകലത്തിൽ ഓമല്ലൂർ- മുറിപ്പാറ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.{{#multimaps:9.2388,76.7207|width=800px
<googlemap version="0.9" lat="9.250828" lon="76.718457" zoom="18" width="350" height="350"> 11.071469, 76.077017, MMET HS Melmuri 9.25074, 76.718369, SNDPHSS,Chenneerkara </googlemap>
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38013
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ