എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
* വർഷം തോറും ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .സബ് ജില്ലാ ,ജില്ലാ, സംസ്ഥാന തല മേളകളിൽ വരെ കുട്ടികൾ പങ്കെടുക്കുന്നു .
* 2012 ലെ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കുട്ടികൾ പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തു .
* 2014-15ലെ സംസ്ഥാന ശാസ്ത്രമേളയിൽ ശിവജ്യോതി ,അലീന ഉല്ലാസ് എന്നിവർ സയൻസ് പരീക്ഷണത്തിൽ എ ഗ്രേഡ് നേടി .
*2018-19 , 2019-20 അധ്യയന വർഷങ്ങളിൽ സയൻസ് ടാലന്റ് ഹണ്ട് ടെസ്റ്റിലൂടെ തെരെഞ്ഞെടുക്കപ്പെട്ട
വിദ്യാർത്ഥികൾ തുരുത്തിക്കാട് ബി എ എം കോളേജിൽ നടന്ന ത്രിദിന റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു.
* 2018-19പെട്രോളിയം കൺസേർവഷൻ റിസർച്ച് അസോസിയേഷൻ ഡൽഹി ദൂരദർശനിൽ വച്ച് നടത്തിയ
ക്വിസ് മത്സരത്തിൽ ജിഷ്ണു .എം ,കൃഷ്ണജിത് ശിവകുമാർ എന്നീ കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
* 2019-20ബാംഗ്ളൂർ ദൂരദർശനിൽ വച്ചു നടത്തിയ ക്വിസ് മത്സരത്തിൽ അലീന ഉല്ലാസ് ,അക്ഷയ് കൃഷ്ണ കെ .എൻ
എന്നിവർ പങ്കെടുക്കുകയും പ്രോത്സാഹന സമ്മാനം നേടുകയും ചെയ്തു . * 2019-20 അധ്യയന വർഷത്തിൽ തിരുവനന്തപുരം വി എസ് എസ് സി സന്ദർശിച്ചു .
* 2020-21 വർഷത്തിൽ ബഹിരാകാശ വാരാഘോഷവുമായി ബന്ധപ്പെട്ടു വി എസ് എസ് സി -യിലെ
ശാസ്ത്രജ്ഞരുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി .
* ഓൺലൈൻ ക്വിസ് ,പെയിന്റിംഗ് എന്നിവയിൽ കുട്ടികൾ പങ്കെടുത്തു .
* ഓസോൺ ദിനം ,ചാന്ദ്രദിനം ,പരിസ്ഥിതി ദിനം ,ലോക എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ സമുചിതമായി
ആചരിക്കുന്നു.
* എല്ലാ വർഷവും യുറീക്കാ വിജ്ഞാനോത്സവം സ്കൂളിൽ നടത്തുന്നു .ജില്ലാതലം വരെ കുട്ടികൾ പങ്കെടുക്കുന്നു.
* 2021-2022 അധ്യയന വർഷത്തിൽ ശാസ്ത്രരംഗം ഉപജില്ലാ മത്സരങ്ങളിൽശാസ്ത്ര പരീക്ഷണം,
ശാസ്ത്രപുസ്തകാസ്വാദനം ,ശാസ്ത്ര ലേഖനം ,ഗണിതാശയാവതരണം , പ്രാദേശിക ചരിത്ര രചന ,പ്രവർത്തി
പരിചയം എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും യു .പി വിഭാഗം ശാസ്ത്ര പുസ്തകാസ്വാദനത്തിൽ
സാന്ദ്രാ സന്തോഷ് ഒന്നാം സ്ഥാനം നേടുകയും ചെയ്തു .