എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |

38013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38013 |
യൂണിറ്റ് നമ്പർ | LK/2018/38013 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ലീഡർ | ദുർഗ്ഗ മാധുരി ലാൽ |
ഡെപ്യൂട്ടി ലീഡർ | സത്യജിത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഞ്ജു പ്രസാദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | എൻ.കല |
അവസാനം തിരുത്തിയത് | |
10-04-2024 | Cpraveenpta |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വവെയർ,ഇലക്ട്രോണിക്സു് എന്നീ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഈ സ്കൂളിൽ 2018 മാർച്ച് 3 ന് എട്ടാം ക്സാസ്സിലെ കുട്ടികൾക്ക് അഭിരുചിപരീക്ഷ നടത്തുകയും യോഗ്യത നേടിയ 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആദ്യബാച്ച് രൂപികരിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം 14-6-2018-ൽ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.ഷീബ നിർവ്വഹിച്ചു.സ്കൂൾ മാനേജർ,പി.റ്റി എ പ്രസിഡന്റ്,രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ രജിസ്ട്രേഷൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.==
ലക്ഷ്യങ്ങൾ
* വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക. *വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക. *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പി.ടി.എ പ്രസിഡൻറ് | മാത്യു ഫിലിപ്പ് |
കൺവീനർ | ഹെഡ്മിസ്ട്രസ് | ശ്രീമതി.എസ് ഷീബ |
വൈസ് ചെയർപേഴ്സൺ 1 | എം.പി.ടി.എ പ്രസിഡൻറ് | ശ്രീമതി.ജിനു ഉല്ലാസ് |
വൈസ് ചെയർപേഴ്സൺ 2 | പി.ടി.എ വൈസ് പ്രസിഡൻറ് | ശ്രീമതി.ലിജി നൈനാൻ |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ശ്രീമതി അഞ്ജു പ്രസാദ് |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ശ്രീമതി.എൻ കല |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ദുർഗ്ഗ മാധുരി ലാൽ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | മാസ്റ്റർ. സത്യജിത്ത് |
ഞങ്ങൾ ലിറ്റിൽകൈറ്റ്സ്
പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായിലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.നമ്മുടെ സ്കൂളിൽ ഇരുപത് പേർ അടങ്ങുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയാണ് തിരഞ്ഞ്എടുത്തിട്ടുള്ളത്. ഐ ടി സംബന്ധമായ എല്ലാ മേഖലകളിലും ഞങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണ്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിൽ ലിറ്റൽകൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലനംനൽകുന്നു.അനിമേഷൻ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ,ഓഡാസിറ്റി,,scratch തുടങ്ങിയസോഫ്റ്റ് വെയറുകകളിൽ പരിശീലനങ്ങൾ നൽകി.സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പങ്ക് വളരെ വലുതാണ്.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രഥമ അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം
സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കരഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു. 2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയം ആയി മാറി.


GK ഗെയിമുകൾ ആരംഭിച്ചു
കുട്ടികൾക്ക് General knowledge എളുപ്പം ആക്കുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് SNDPHSSS ചെന്നീർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ GK ഗെയിമുകൾ ആരംഭിച്ചു സമീപ പ്രദേശത്തെ 1 മുതൽ 4 വരെ ഉള്ള ക്ലാസിലെ കുട്ടികളുടെ GK പാഠഭാഗമായി ബന്ധപ്പെടുത്തിയാണ് നിർമ്മിച്ചത്
ഡിജിറ്റൽ മാഗസിൻ പ്രകാശനം
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് കുട്ടികൾ പട്ടം എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു ഡിജിറ്റൽ മാഗസിൻ:

അക്ഷരമായ വിദ്യയുടെ ചൂടും വെളിച്ചവും ചൈതന്യവും നേരിട്ട് കുട്ടികളിലേക്ക് പകർന്നു കൊടുക്കുവാൻ സാധിക്കാത്ത ഒരു അധ്യയനവർഷത്തിലൂടെയാണല്ലോ നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി പഠനം ഓൺലൈൻ വഴി നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കുട്ടിയുടെ സർഗ്ഗാത്മക ചിന്തകൾ കോർത്തിണക്കി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നത് കുട്ടികൾക്ക് ഒരു അനുഗ്രഹവും സന്തോഷവും പകർന്നു നൽകിയിട്ടുണ്ട്. നമ്മൾ അതിജീവനത്തിന്റെ പാതയിലാണ്. മനുഷ്യത്വത്തിന്റെ പൂത്തിരി തെളിയിച്ചു സ്നേഹത്തിലൂടെ മനസ്സുകളെ കോർത്ത് നമുക്ക് ഒരുമിച്ച് നീങ്ങാം. ഈ മാഗസിൻ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും ഉർജ്ജവും പകർന്ന് നൽകട്ടെ.............
രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ
PARENTS3.resized.JPG
രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ ചെന്നീർക്കര S.N.D.P.H.S.S ലെ little kites unitന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് IT പരിശീലന കളരി ആരംഭിച്ചു.ഇവിടെ KITE അംഗങ്ങൾ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. Little kites unit ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന കളരിയുലേക്ക് രക്ഷകർത്താക്കൾ പൂർണ്ണ മനസ്സോടെയാണ് പങ്കെടുക്കുന്നത്.
ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ
ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ
ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടുന്ന പ്രത്യേക ഐ.ടി ട്രയിനിംഗ് ;ഇലക്‌ട്രോണിക്ക് കിറ്റ് ട്രയിനിംഗ് എന്നിവ നടത്തി.
ലിറ്റിൽ കൈറ്റ്സ് - അക്ഷയയിൽ
ലിറ്റിൽ കൈറ്റ്സ് അക്ഷയയിൽ
ചെന്നീർക്കര S.N.D.P.H.S.S LITTLE KITES UNITന്റെ നേതൃത്വത്തിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഒരു ദിവസത്തെ അക്ഷയപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്‌തു.അക്ഷയ പ്രവർത്തകർക്ക് ubundu software പരിചയപ്പെടുത്തുകയും ചെയ്തു
UBUNDU FEST
UBUNDU FEST
ചെന്നീർക്കര S.N.D.P.H.S.S ലെ LITTLE KITES UNIT ന്റെ നേതൃത്വത്തിൽ UBUNDU FEST നടത്തി. ഗ്രാമീണരുടെ വീടുളിൽ കുട്ടികൾ നേരിട്ട് ചെന്ന് UBUNDU FEST ലേക്ക് വരുകയും ഇവർക്കെല്ലാം സൗജന്യമായി Ubundu install ചെയ്യുകയും ക്ലാസ്സുകൾ എടുത്തുകൊടുക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്തു.
സന്നദ്ധ പ്രവർത്തനങ്ങളിൽ -ലിറ്റിൽ കൈറ്റ്സ്
സന്നദ്ധ പ്രവർത്തനങ്ങളിൽ .ലിറ്റിൽ കൈറ്റ്സ് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ breakfast വിതരണം ചെയ്തപ്പോൾ ഭക്ഷണം പാഴാക്കുന്ന കുഞ്ഞുങ്ങളെ വിശപ്പിന്റെ വില അറിഞ്ഞു പ്രവർത്തിക്കുവാൻ പ്രേരണയായി ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ ..... സ്കൂളിൽ ഭക്ഷണം പാഴാക്കുന്ന കുട്ടികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഭക്ഷണത്തിന് വില മനസ്സിലാക്കാൻ കൂട്ടുകാരെ കൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എത്തിച്ചേർന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് പ്രഭാത ഭക്ഷണവും ആയി എത്തിയ കുട്ടികളെ എതിരേറ്റത് വിശപ്പിന്റെ വിളിയുടെ ഒരു നീണ്ട നിര ആയിരുന്നു അവരുടെ ദൈന്യതയുടെ മുഖങ്ങൾ കണ്ടപ്പോൾ തന്നെ കുട്ടികളുടെ കണ്ണുകൾ നിറഞ്ഞു...... നിറകണ്ണുകളുമായി അവരുടെ കൈകളിലേക്ക് കുട്ടികൾ ഭക്ഷണം എത്തിച്ചു ഒപ്പം ഒരു ഉറച്ച തീരുമാനവും ഇനി ഞങ്ങൾ ഭക്ഷണം പാഴാക്കില്ല..... അന്നം ബ്രഹ്മമാണ് .....

ടെക് - ഓണം
ചെന്നീർക്കര എസ്. എൻ. ഡി. പി ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ടെക്കോണം സംഘടിപ്പിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ നൂതന മേഖലകൾ വിദ്യാർത്ഥികളിൽ പരിചയപ്പെടുത്തുന്നതാണ് ക്യാമ്പ്. ഓണത്തിന്റെ പഴമയുടെ മാഹാത്മ്യം കുട്ടികളിൽ പുത്തൻ സാങ്കേതികവിദ്യയിലൂടെ പകർന്നു നൽകുന്നതിനായി പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്ക്രാച്ചിന്റെ സഹായത്തോടെ പുലികളിയുടെയും വള്ളംകളിയുടെയും വായ്ത്താരിയും താളവും കൊണ്ട് പുതിയ താളമേളം ഒരുക്കി. ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷനും പശ്ചാത്തല സംഗീതവും ഉൾപ്പെടുത്തി പ്രൊമോ വീഡിയോയും തയ്യാറാക്കി. നാട്ടുപൂക്കൾ തേടി കണ്ടെത്തുന്ന "പൂവേ പൊലി പൂവേ" എന്ന തനിനാടൻ കമ്പ്യൂട്ടർ ഗെയിം നാല് ഘട്ടങ്ങളിലായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. അമ്പതോളം വിദ്യാർത്ഥികൾക്ക് ഇതൊരു പുത്തൻ അനുഭവം ആയിരുന്നു. ക്യാമ്പിന് കൈറ്റ് മിസ്ട്രസ്സ് നേതൃത്വം നൽകി. ടെക് - ഓണം:


ഹ്രസ്വചിത്രം സാക്ഷി
ഹ്രസ്വചിത്രം സാക്ഷി

പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്തു ചെയ്യും? സമൂഹ മനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം സാക്ഷിശ്രദ്ധേയമാകുന്നു. സ്കൂളിലേക്ക് സ്ഥിരമായി ഒന്നിച്ച് പോകുന്ന അഞ്ചുപേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായി ഒരിടത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാർ ഒത്തുചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യ നിക്ഷേപക തൊട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചെറുചിത്രം പറയുന്നത്. തുടർച്ചയായ നാലു ദിവസത്തെ കഥയാണ് സാക്ഷിയുടേത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ തന്നെയാണ്. ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ്.വിജു വിന്റെ കഥയ്ക്ക് ആർ രോഹിത്ത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽകുമാർ, സുബിൻ കെ.എസ് എന്നിവർ എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി., ആര്യ സുദർശനൻ, ബിറ്റി ബിജു, അഭിരാമി, നന്ദു സുനിൽ എന്നിവരാണ്. നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപിക അഞ്ജു പ്രസാദ്. ചിത്രത്തിൻ്റെ ആദ്യ പ്രദർശനം സ്കൂൾ മാനേജർ വി.കെ. സജീവ് നിർവഹിച്ചു. ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമ്പൂർണ ഐ.ടി. സാക്ഷരത --- എന്ന പ്രോജക്ട് നടപ്പിലാക്കി കഴിഞ്ഞു.
സ്മാർട്ട് 'അമ്മമാർ' ഓഫ് ചെന്നീർക്കര ':
സ്മാർട്ട് 'അമ്മമാർ' ഓഫ് ചെന്നീർക്കര ':

കുട്ടികൾ പഠിക്കുന്ന രീതികളൊക്കെ അമ്മമാരും അറിയണമല്ലോ. അതിനായി നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്ന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണ് 'My Smart Mom'. പല തരം സാഹചര്യങ്ങളിൽ നിന്നുമാണ് ഓരോ കുട്ടിയും സ്കൂളിലെത്തുന്നത്. കുട്ടികളെ നന്നായി അറിയുക അവരുടെ അമ്മമാരായിരിക്കും. പാഠപുസ്തകങ്ങളിൽ പുതുതായി ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളും, സ്കൂളുകളിൽ ഹൈടെക് ക്ലാസ്സ്‌റൂമുകളിലെ പരിജ്ഞാനവും, പാഠപുസ്തകങ്ങളിലും പഠനരീതികളിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി ആണ് നടപ്പാക്കിയത്. ക്യു ആർ കോഡ് സ്കാനിങ്, സമഗ്ര ലേണിംഗ് പോർട്ടൽ, വിക്റ്റേഴ്സ് ചാനൽ, പഠനത്തിന് സ്മാർട്ട്ഫോണുകളുടെ സാധ്യതകൾ, ഇവയെല്ലാം പറ്റി കൂട്ടുകാർ ക്ലാസെടുത്തു.
സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:
സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:



സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം മികച്ച തിരകഥ എന്നീ അവാർഡുകൾ കരസ്ഥമാക്കി
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചെന്നീർക്കര എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.
ക്യാമറ ട്രെയിനിങ്, ഡോക്യൂമെന്ററി ക്രീയഷൻ,ന്യൂസ് മേക്കിങ് എന്നിവയുടെ വിശദമായ പഠനത്തിനുശേഷം എത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സാക്ഷി എന്ന പേരിൽ ഹ്രസ്വ ചിത്രം നിർമ്മിക്കുകയുണ്ടായി പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്ത് ചെയ്യും? സമൂഹമനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമായി. സ്കൂളിലേക്ക് സ്ഥിരമായി ഒരുമിച്ചു പോകുന്ന അഞ്ച് പേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായുള്ള മാലിന്യനിക്ഷേപം അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാരൊത്തു ചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യനിക്ഷേപ തൊട്ടിയിൽ നിക്ഷേപിക്കുന്നു.സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തുടർച്ചയായ നാല് ദിവസത്തെ കഥയാണ് സാക്ഷിയുടെത്.ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ് വിജുവിന്റെ കഥയ്ക്ക് ആർ രോഹിത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽ കുമാർ, സുബിൻ കെ എസ് എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി, നന്ദു സുനിൽ എന്നിവരാണ്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ താരമായ ഹസ്വചിത്രം, മികച്ച തിരക്കഥ, മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കി സ്കൂളിനും നാടിനും അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചു.
ഹ്രസ്വചിത്രം 'NO':
ഹ്രസ്വചിത്രം 'NO':


പൊതുവിദ്യാലയങ്ങൾ ലഹരി മുക്തമാക്കാൻ സമഗ്ര പരിപാടിയുമായി മുന്നോട്ടു പോവുകയാണ് നമ്മുടെ ഗവണ്മെന്റ്. മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ സാമൂഹ്യ വിപത്തിൽ നിന്നും നമ്മുടെ ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് എത്തിയപ്പോൾ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച 'NO' എന്ന ഹ്രസ്വ ചിത്രം ഒരുക്കി നമ്മുടെ സ്കൂളിലെ ലിറ്റൽ കൈറ്റസ് യൂണിറ്റ്. വിദ്യാലയങ്ങളിൽ വളർന്നുവരുന്ന ഒരു സാമൂഹിക വിപത്താണ് മദ്യം,ലഹരി, മയക്കുമരുന്ന് ഉപയോഗം
ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട്
ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട്



സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധിത നിയമവുമായി മുന്നോട്ടു പോകുമ്പോൾ ചെന്നീർക്കര എസ്എൻഡിപി എച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുണിസഞ്ചികൾ നിർമ്മിച്ച് നൽകി മാതൃകയാകുന്നു. ഇതിന്റെ ആദ്യ ഭാഗമായി *പ്ലാസ്റ്റിക് ഫ്രീ ചെന്നീർക്കര*
എന്ന ക്യാമ്പയിനുമായി മുന്നോട്ടു പോകുന്ന ചെന്നീർക്കര ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ ഒന്നാണ് . പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിവരിച്ച് ബോധവൽക്കരണ ക്ലാസുകൾ എടുത്തതിനുശേഷമാണ്കുട്ടികൾ തുണിസഞ്ചികൾ
വിതരണം ചെയ്യുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് നിർമ്മിച്ച തുണിസഞ്ചികൾ പുതുവത്സര ദിനത്തിൽ സ്കൂൾ എച്ച് എം എസ് ഷീബയ്ക്ക്ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിസരത്തുള്ള കടകളിലും സമീപപ്രദേശത്തുള്ള സ്കൂളുകളിലും നാട്ടുകാർക്കും സൗജന്യമായി
കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ് .*പ്ലാസ്റ്റിക്കിനോട് പിണങ്ങാം* എന്ന പരസ്യ ചിത്രവും യൂണിറ്റിന് റ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു.
വായനമൂല @ വെയ്റ്റിംഗ് ഷെഡ് ':
വായനമൂല @ വെയ്റ്റിംഗ് ഷെഡ്':


പൊതുജങ്ങളിലെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ബസ് സഞ്ചാരം പൊതുവേ കുറവുള്ള ചെന്നീർക്കര പ്രദേശത്ത് വെയിറ്റിംഗ് ഷെഡ്‌ടുകളിൽ വായനാമൂല സ്ഥാപിച്ച് മാതൃകയായി നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. നവമാധ്യങ്ങളുടെ യുഗത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിന് പൂർണപിന്തുണയുമായി അധ്യാപകരും പി ടി എ അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള പുസ്തകങ്ങൾ, ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾ തന്നെ ശേഖരിച്ച് വായന മൂലയിൽ എത്തിക്കുന്നു.
കംപ്യൂട്ടർ സാക്ഷരത ഗ്രാമമൊരുങ്ങുന്നു
കംപ്യൂട്ടർ സാക്ഷരത ഗ്രാമമൊരുങ്ങുന്നു
എസ്.എൻ.ഡി.പി.

എച്ച്.എസ്. ചെന്നീർക്കര .*
നൂറ്റാണ്ടിൽ സാക്ഷരതയെ പുതിയതായി നിർവചിക്കുമ്പോൾ കമ്പ്യൂട്ടർസാക്ഷരതയും ഉൾപ്പെട്ടേക്കാം..പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്ത ആളുകൾ ഒരർഥത്തിൽ നിരക്ഷരരായി തുടരും. കമ്പ്യൂട്ടർ സാക്ഷരത നേടുക യെന്നത് ഇക്കാലത്ത് ജീവിക്കുന്ന ഏതൊരാൾക്കും അനിവാര്യമായ കാര്യമാണ്. പലപ്പോഴും പഠിക്കാനുള്ള അവസരം ലഭിക്കാത്തത് കൂടുതൽ ആളുകളെ സങ്കേതിക വിദ്യയിൽ നിന്ന് അകറ്റി നിർത്തുന്നു. ഇതിന് പരിഹാരമായി ഒരു മാതൃകാ പ്രവർത്തനത്തിലാണ് ചെന്നീർക്കര എസ്.എൻ . ഡി.പി.എച്ച്. എസ്.എസിലെ കുട്ടികൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിവര സാങ്കേതിക വിദ്യയിൽ താൽപര്യമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ക്ലബ്ബുകളാണ് ലിറ്റിൽ കൈറ്റ്സ്. ചെന്നീർക്കര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃത്വത്തിലാണ് സമ്പൂർണ കംപ്യൂട്ടർ സാക്ഷരത ഗ്രാമത്തെ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നത്. മൂന്ന് വിഭാഗത്തിലുള്ള പരിശീലനമാണ് കഴിഞ്ഞ ഒരു വർഷമായി വിദ്യാലയം നടത്തുന്നത്. തൊട്ടടുത്തള്ള പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള ക്ലാസ്സുകൾ നടക്കുന്നു. മുതിർന്നവർക്കും രക്ഷിതാക്കൾക്കും സ്കൂളിൽ വെച്ച് കുട്ടികൾ നേതൃത്വം നൽകി ക്ലാസ്സുകൾ നൽകുന്നു. സ്കൂളിൽ വരാൻ പ്രയാസമുള്ള പ്രായം ചെന്നവർക്കുള്ള ക്ലാസ്സ് അവരുടെ വീടുകളിൽ ചെന്നാണ് നടത്തുന്നത്. മൂന്നാ വിഭാഗത്തിലെ പഠിതാക്കളിൽ നിന്നുള്ള പ്രതികരണങ്ങളാണ് ആവേശകരമെന്ന് കുട്ടികൾ പറയുന്നു. മുപ്പതോളം പഠിതാക്കളാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്.ശനി, ഞായർ ദിവസങ്ങളിലും സാധ്യായ ദിവസങ്ങളിൽ നാലു മണിക്ക് ശേഷവും സമയം കണ്ടെത്തിയാണ് ഈ ജനകീയ മുന്നേറ്റത്തെ വിദ്യാർഥികൾ നയിച്ചത്. രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും പിടിഎയുടേയും മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.
അടിസ്ഥാനപരമായി ഏതൊരാളും മനസ്സിലാക്കേണ്ട കംപ്യൂട്ടർ അധിഷ്ഠിതമായ കാര്യങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിദ്യാലയം സിലബസ് രൂപീകരിച്ചു. ഇന്റർനെറ്റ് തിരയൽ, ബാങ്കിംഗ്. ഓൺലൈൻ ഷോപ്പിംഗ് , ബില്ലുകൾ അടയ്ക്കേണ്ടതെങ്ങനെ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായി.സ്വന്തം വീടുകളിലെ കമ്പ്യൂട്ടറുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും തൊട്ടു നോക്കിയിട്ടില്ലാത്തവർക്ക് പരിശീലനം പുതുജീവൻ പകർന്നു. വിദേശത്തുള്ള മക്കളേയും കൊച്ചുമക്കളെയും അതിശയിപ്പിച്ചു കൊണ്ട് ഇമെയിൽ സന്ദേശങ്ങൾ അവർക്ക് എത്തിക്കുവാൻ പരിശീലനത്തിലൂടെ സാധ്യമായി. ആലുംമൂട്ടിൽ പടിഞ്ഞാറ്റേതിൽ പ്രസന്നകുമാരിയമ്മ എന്ന പഠിതാവിൽ നിന്നുണ്ടായ രസകരമായ അനുഭവം കുട്ടികൾ പങ്കുവെച്ചു.കുട്ടികൾ ആദ്യമായി പരിശീലനത്തിന് ആ വീട്ടിലെത്തിയപ്പോൾ വിദേശത്തുനിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് കുട്ടികൾക്ക് നൽകിയിരുന്നു കുട്ടികളിൽ ചിലരിത് വീണ്ടു മാവശ്യപ്പെട്ടു. മക്കൾ വരട്ടെ എന്നാണ് അമ്മ മറുപടി പറഞ്ഞത്. ക്ലാസ്സുകൾ പുരോഗമിച്ചപ്പോൾ ഓൺലൈൻ വഴി ആ ചോക്ലേറ്റ് വാങ്ങി "കുട്ടി ഗുരുക്കന്മാർക്ക് " ആ അമ്മ നൽകി. പുതിയ കാലത്തിൻറെ പാഠങ്ങൾ പഠിച്ചതോടെ പ്രായം കുറഞ്ഞതായി മുത്തച്ഛന്മാരിൽ ചിലർ അഭിപ്രായപ്പെടുന്നു.
ഉബണ്ടു ഫെസ്റ്റ് എന്ന് പേരിട്ട് ഐ ടി സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഭവന സന്ദർശനം നടത്തി സ്വതന്ത്ര സോഫ്റ്റ് വെയർ പരിചയപ്പെടുത്തൽ നടത്തി. തുടർന്ന് ആവശ്യമുള്ളവരുടെ കംപ്യൂട്ടറുകളിലത് ഇൻസ്റ്റാൾ ചെയ്ത് കൊടുത്തു. ഓൺലൈൻ അപേക്ഷ അയക്കണ്ടവർക്കും ബില്ലുകൾ അടയ്ക്കേണ്ടവർക്കും വിദ്യാലയത്തിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചെയ്യുവാൻ നാട്ടുകാർക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ പൊതുവിദ്യാഭ്യാസത്തിന്റെ ജനകീയ തലത്തെ വിജയകരമായ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ സാക്ഷരതാ പ്രവർത്തനത്തിന് മാതൃകയായത് കേരളത്തിൽ നടന്ന ഒറ്റപ്പെട്ട ചില സാക്ഷരതാ പ്രവർത്തനങ്ങളാണ്. സൈബർ സാക്ഷരത സമ്പൂർണമായി നേടാൻ ചെന്നീർക്കര നൽകിയ പാഠം മികച്ച മാതൃകയാണ്.
==
വാർദ്ധക്യം മൂലം ക്ലാസ്സുകളിലേക്ക് എത്താൻ കഴിയാത്തവർക്ക്വേണ്ടി കുട്ടികൾ വീടുകളിലേക്ക് എത്തിയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്കും പ്രായമായവർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.
വാർത്തകളും ചിത്രങ്ങളും
വാർത്തകളും ചിത്രങ്ങളും






വാർത്തകളും ചിത്രങ്ങളും ലിറ്റൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ നിർമ്മിച്ച വിവിധ പരിപാടികൾ വിവിധ online media കളിലും പത്രങ്ങളിലും വന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച ഹ്രസ്വ ചിത്രം VICTERS ചാനലിൽ സംപ്രേക്ഷണം ചെയ്തു
ഡിജിറ്റൽ പൂക്കളം 2019


ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം