എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്/2025-28
| 38013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38013 |
| യൂണിറ്റ് നമ്പർ | LK/2018/38013 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോഴഞ്ചേരി |
| ലീഡർ | നീരജ് വിനോദ് |
| ഡെപ്യൂട്ടി ലീഡർ | അമേയ എസ് മനോജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഞ്ജു പ്രസാദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഞ്ജലി റ്റി |
| അവസാനം തിരുത്തിയത് | |
| 09-01-2026 | Snguru |
2025-28ബാച്ച് അംഗങ്ങൾ
| ക്രമ നമ്പർ | കുട്ടികളുടെപേര് | ക്ലാസ് | ഡിവിഷൻ |
|---|---|---|---|
| 1 | ആദി | 8 | ബി |
| 2 | ആദി ഡി | 8 | ബി |
| 3 | ആഗ്‌നേയ് വി.ആർ | 8 | ബി |
| 4 | അഭിനവ് കെ | 8 | ബി |
| 5 | അഭിനവ് മനോജ് | 8 | എ |
| 6 | അഭിനവ് സുരേഷ് | 8 | ബി |
| 7 | അഭിനവ് വി | 8 | എ |
| 8 | അഭിറാം മനോജ് | 8 | എ |
| 9 | ആദിത്യൻ | 8 | ബി |
| 10 | അഖിൽ ഷാജി | 8 | ബി |
| 11 | അഖില സോളമൻ | 8 | ബി |
| 12 | അളകനന്ദാ ആർ | 8 | ബി |
| 13 | അളകനന്ദ രഞ്ജിത്ത് | 8 | ബി |
| 14 | അലീന സാജു | 8 | ബി |
| 15 | ആൽഫി രാജ് | 8 | ബി |
| 16 | അമേയ എസ് മനോജ് | 8 | ബി |
| 17 | അനഘ ജി നായർ | 8 | എ |
| 18 | അനാമിക ഷാജി | 8 | ബി |
| 19 | അഞ്ജലി പി | 8 | എ |
| 20 | അഞ്ജലി പി എസ് | 8 | ബി |
| 21 | അഞ്ജലി എസ് | 8 | ബി |
| 22 | അർജുൻ അനൂപ് | 8 | എ |
| 23 | ആരോമൽ ആർ | 8 | എ |
| 24 | ദേവനന്ദ എസ് | 8 | ബി |
| 25 | ദേവനന്ദ ഡി എസ് | 8 | ബി |
| 26 | ഗദ്ദാമ് എം സജു | 8 | ബി |
| 27 | ഗൗരി കെജി | 8 | ബി |
| 28 | ലക്ഷ്മിപ്രിയ എസ് | 8 | എ |
| 29 | മാളവിക രാജ് | 8 | ബി |
| 30 | മെൽവിൻ ജി മോൻസി | 8 | ബി |
| 31 | മിത്രാ രതീഷ് | 8 | ബി |
| 32 | നന്ദിത വിനോദ് | 8 | ബി |
| 33 | നീരജ് വിനോദ് | 8 | ബി |
| 34 | നിമ്മി ബൈജു | 8 | എ |
| 35 | പാർവതി കൃഷ്ണ. ബി | 8 | ബി |
| 36 | പവി പ്രദീപ് | 8 | എ |
| 37 | റയാൻ സാമുവൽ മോൻസി | 8 | എ |
| 38 | സായന്ത് വിഎസ് | 9 | ബി |
| 39 | സിയാ മറിയം ഷാജി | 8 | ബി |
| 40 | ശ്രീപ്രിയ പ്രകാശ് | 8 | ബി |
ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക
| ക്രമ നമ്പർ | വർഷം | മാസ്റ്റേഴ്സിന്റെ പേര് | ചിത്രം |
|---|---|---|---|
| 1 | 2018 --- | അഞ്ജു പ്രസാദ് | |
| 2 | 2023 --- | അഞ്ജലി റ്റി |
ലിറ്റൽ കൈറ്റ്സ്
അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുന്നു എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവിൻ്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തി യിരിക്കുന്ന കേവലമായ അറിവുകളുടെ വിനി മയത്തിനപ്പുറം അദ്ധ്യാപകൻയും വിദ്യാർത്ഥി യുടേയും സജീവവും സമ്പൂർണ്ണവുമായ പങ്കാ ളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രകൃതവുമായ ഒരു വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെട്ടു വനിനിടിടുണ്ട്. വിവര വിനി മയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകു എന്ന ബോധ്യ ത്തിൽ നിന്നാണ് പ്രസ്‌തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗി ക്കാൻ വൈദഗ്‌ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുവാൻ നാം നിരന്തരം ശ്രമിക്കുന്നത്. ഇതിൻ്റെ തുടർച്ച യായാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതി നായി ലിറ്റൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ. ടി. കൂട്ടായ്‌മ ഹൈടെക് പദ്ധതിയിലൂടെ കേര ളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കി യിരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യസ വകുപ്പിൻ്റെ നേത്യ ത്വത്തിൽ രൂപീകരിച്ച ലിറ്റിൽ കൈറ്റ്സിൻ്റെ ഒരു യൂണിറ്റാ ചെന്നീർക്കര എസ്.എൻ.ഡി.പി.എച്ച്. എസ്സ്.എസ്സ്-ൽ പ്രവർത്തനം ആരംഭിച്ചു. സ്‌കൂൾതല ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ് എസ്. ഷീബ ടീച്ചർ നിർവഹിക്കുകയും നിശ്ചിത യോഗത്തിൽ സ്‌കൂൾ മാനേജർ, പി.റ്റി.എ പ്രസി ഡന്റ്, മദർ പി.റ്റി.എ മെംബേഴ്സ്, രക്ഷകർത്താ ക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് കൈറ്റ് മിസ്ട്രസ്സുമാരായ അഞ്ജു ടീച്ചറും, കല ടീച്ചറും (തുടർന്ന്) ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് വിശദ മായി ക്ലാസെടുക്കുകയും ചെയ്തു.തുടർന്നു വന്ന എല്ലാ ബുധനാഴ്ച്‌ചകളിലും, ശനി യാഴ്ചകളിലും ഗ്രാഫിക്സ്‌സ്, ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്. ഇലക്ട്രോണിക്‌സ് ഹാർഡ്‌വെയർ, മലയാളം കാപ്യൂ ട്ടിംഗ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നി ങ്ങനെ വിവിധ മേഖലകളാണ് ലിറ്റിൽ കൈറ്റ്സ് ഞങ്ങളെ പരിചയപ്പെടുത്തിയത്
വിവര വിനിമയ സാങ്കേതിക വിദ്യയുടെ ആരും തുറക്കാത്ത ജാലകം ലിറ്റിൽ കൈറ്റ്സിലൂടെ ഞങ്ങ ളിലേക്കെത്തി. തുടർന്നു നടന്ന ഓരോ പ്രവർത്ത നങ്ങളിലും പൂർണ്ണ മനസ്സോടെ കൊച്ചു കൂട്ടുകാർ പങ്കെടുത്തു. അന്വേഷണാത്മകവും സർഗാത്മകവു മായിരുന്ന ഓരോ ക്ലാസ്സുകളും മികവുറ്റതാക്കാൻ ഓരോ അദ്ധ്യാപകരോടൊപ്പം ഞങ്ങളും പ്രതി ജ്ഞാബദ്ധരായിരുന്നു. സാങ്കേതിക വിദ്യയിൽ വൈദഗ്‌ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടിത്താൻ ഈ പദ്ധതിയിലൂടെ നമുക്ക് സാധിച്ചു എന്ന് അഭിമാനത്തോടുകൂടി പറയാം.
ലിറ്റിൽ കൈറ്റ്സ് യുണിറ്റിൻ്റെ സംസ്ഥാന സർക്കാർ നൽകിയ പ്രഥമ അവാർഡ് കരസ്ഥമാ ക്കിയത് നമ്മുടെ സ്‌കൂളിന് അഭിമാനാർഹമായ നേട്ട മാണ്. അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വിദ്യാഭ്യസ വകുപ്പ് മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. യൂണി റ്റിൻ്റെ നാതൃത്വത്തിൽ നടന്ന വിവിധ പ്രവർത്തന ങ്ങളൊക്കെയും വിക്ടേർസ് ചാനൽ, സ്‌കൂൾ യൂട്യൂബ് ചാനൽ, സാമൂഹിക മാധ്യമങ്ങൾ, പത്രങ്ങൾ എന്നിവയിൽ സംപ്രേഷണം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
2025-28 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.
ROBO FEST
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ റോബോ ഫെസ്റ്റ് നട ത്തി. റോബോട്ടിക്സ്, എ.ഐ.ഐ.ഒ.ടി മേഖലകളിൽ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾ സമൂഹത്തിലെത്തിക്കുക
എന്ന ലക്ഷ്യ ത്തോടെയാണ് ഫെസ്‌റ്റ് നടത്തിയത്. സാങ്കേതികവിദ്യകളുടെ ജനപക്ഷ പ്രയോഗങ്ങൾക്കുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയ ഫെ സ്റ്റ് സ്കൂൾ മാനേജർ എം. ആർ മനുകുമാർ ഉദ്ഘാടനം ചെയ്തു. വി രമിച്ച അദ്ധ്യാപകർ, ജനപ്രതിനിധികൾ, പൂർവവിദ്യാർത്ഥി കൾ സമീപ സ്കൂളിലെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഇത് വേറിട്ട അനുഭവമായി. സെമിനാർ, ഹ്രസ്വചിത്ര പ്രദർശനം, വി വിധ സ്കൂളിലെ കുട്ടികൾക്കുള്ള വർക്ക് ഷോപ്പുകൾ എന്നിവ ഇ തോടനുബന്ധിച്ച് നടന്നു.
സർക്കാർ നൽകിയ റോബോട്ട് കിറ്റു കൾ ഉപയോഗിച്ചാണ് കുട്ടികൾ ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സാന്ദ്ര സന്തോഷ്, ദേവഹിത് എ.എസ് അക്ഷയ സുരേഷ് അദ്വൈത്,അനിൽ ആൽബിൻ, ബിനു, അദിത്യ മധു എന്നീ വിദ്യാർത്ഥികൾ നേതൃ ത്വം നൽകി
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ breakfast വിതരണം
[[പ്രമാണം:Food338013.jpeg|300px|thumb|left]
പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ breakfast വിതരണം ചെയ്തപ്പോൾ
ഭക്ഷണം പാഴാക്കുന്ന കുഞ്ഞുങ്ങളെ വിശപ്പിന്റെ വില അറിഞ്ഞു പ്രവർത്തിക്കുവാൻ പ്രേരണയായി ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ ..
സ്കൂളിൽ ഭക്ഷണം പാഴാക്കുന്ന കുട്ടികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഭക്ഷണത്തിന് വില മനസ്സിലാക്കാൻ കൂട്ടുകാരെ കൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എത്തിച്ചേർന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് പ്രഭാത ഭക്ഷണവും ആയി എത്തിയ കുട്ടികളെ എതിരേറ്റത് വിശപ്പിന്റെ വിളിയുടെ ഒരു നീണ്ട നിര ആയിരുന്നു അവരുടെ ദൈന്യതയുടെ മുഖങ്ങൾ കണ്ടപ്പോൾ തന്നെ കുട്ടികളുടെ കണ്ണുകൾ നിറഞ്ഞു...... നിറകണ്ണുകളുമായി അവരുടെ കൈകളിലേക്ക് കുട്ടികൾ ഭക്ഷണം എത്തിച്ചു ഒപ്പം ഒരു ഉറച്ച തീരുമാനവും
ഇനി ഞങ്ങൾ ഭക്ഷണം പാഴാക്കില്ല.....
അന്നം ബ്രഹ്മമാണ് .....
Freedom Fest
സ്വതന്ത്ര സോഫ്റ്റ് വെയർ ആശങ്ങളുടെ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വച്ചിട്ടുള്ള പ്രവർത്തനമാണ് ഫ്രീഡം ഫെസ്റ്റ് എന്ന് ഉദ്ദേശിച്ചത്. Little Kites അംഗ ങ്ങൾ പോർട്ടബിൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, ഫയർ അലാറം, മൊബൈൽ ആപ് കൺട്രോൾ, ഡോർ ഓപ്പണിംഗ് ഇലക്ട്രോണിക് പ്രോട്ടക്‌ടർ, robo - hen, Robo -bin തുടങ്ങിയവ നിർമ്മിച്ച് പ്രദർശിപ്പിച്ചു. നിർമ്മിത ബുദ്ധിയും വിദ്യർത്ഥികളും എന്ന വിഷത്തെ അധികരിച്ച് Little Kites അംഗങ്ങൾ സെമിനാർ നടത്തി. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരം. സൈബർ സെക്യൂരിറ്റി ക്ലാസ്സ് എന്നിവ സംഘടിപ്പിചു
Young Innovators Programme (YIP)
നാടിൻ്റെ സുസ്ഥിര വികസനത്തിന് ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാം കാണുന്നതിനുമായി നിരവധി ഇന്നോ വേഷനുകൾ അഥവാല നവീകരണങ്ങൾ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇന്നോവേഷ നുകൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരള ത്തിൽ നിർവ്വഹിക്കപ്പെടുന്നത് K-DISC ലൂടെയാണ്. YIP യുടെ ക്ലാസ്സും വിവിധ പ്രവർത്തനങ്ങളും Little Kites യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .Robo - Bin, Onstacle Avoidence Robotm Bluetooth cantol Robot എന്നിവ YIP യുടെ ഭീഗ മായി കുട്ടികൾ വികസിപ്പിച്ച് എടുത്തു.
പത്തനംതിട്ടയിലെ ആദ്യത്തെ റോബോട്ടിക് ലാബ് ചെന്നീർക്കരയിൽ
വിദ്യാർത്ഥികളിൽ സാങ്കേതിക ലോകത്തെ കുറിച്ച് പ്രായോഗിക അറിവ് നൽകുന്ന ഒരു പ്രധാന പഠന കേന്ദ്രമായ റോബോട്ടിക് ലാബ് ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ചു .യൂണിറ്റിന്റെനേതൃത്വത്തിൽ സജ്ജീകരിച്ച ലാബിൽ 30 അർഡിനോ
കിറ്റുകൾ 20 റോബോട്ടിക്കിറ്റുകൾ ഇ എസ് പി 32 കിറ്റുകൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ ആണ് സജ്ജീകരിച്ചിരിക്കുന്നത്. STEM വിദ്യാഭ്യാസം ശക്തമാക്കുക,ടീം വർക്കും നവീകരണ ശേഷി വളർത്തുക, ശാസ്ത്ര മനോഭാവം വളർത്തുക, വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. നമ്മുടെ സ്കൂളിലെ കുട്ടികൾക്കും സമീപ
സ്കൂളിലെ കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാൻ തക്കതായിട്ടാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഭിന്നശേഷി കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു റോബോട്ടിക് കിറ്റ് കൊണ്ട് ഉണ്ടാക്കിയ റോബോട്ടിക് കാർ. സ്കൂൾ മാനേജർ എം ആർ മനുകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ ജിനു ഉല്ലാസ് പ്രിൻസിപ്പൽ രാജേഷ് ടി എസ്. എച്ച് എം എസ് ഷീബ എന്നിവർ ആശംസ അറിയിച്ചു
രക്ഷകർത്താക്കൾ സമ്പൂർണ്ണ സമഗ്ര പ്ലസ്സിലേക്ക്
രക്ഷകർത്താക്കൾ സമ്പൂർണ്ണ സമഗ്ര പ്ലസ്സിലേക്ക് കേരള വിദ്യാഭ്യാസ വകുപ്പ് വികസിപ്പിച്ചെടുത്ത വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ സമഗ്ര പോർട്ടലിന്റെ രക്ഷകർത്താക്കൾക്കുള്ള അവസാന ബാച്ച് പരിശീലനം ചെന്നീർക്കര സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് clubന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ പാഠഭാഗങ്ങൾ, സഹായ സാമഗ്രികൾ , ക്വസ്റ്റ്യൻ ബാങ്കുകൾ, സ്കൂൾ പഠന പരിപാടികൾക്ക് സഹായിക്കുന്ന ലേണിങ് റൂം, ടൂൾസ് എന്നിവയാണ് സമഗ്ര പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .5 മുതൽ 10 വരെയുള്ള മുഴുവൻ കുട്ടികളുടെയും രക്ഷകർത്താക്കളെയും സമഗ്ര പോർട്ടൽ പരിശീലനത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു.10 ഘടങ്ങളായാണ് ട്രയിനിംങ് പൂർത്തീകരിച്ചത്. പുതിയ പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്കും അതേപോലെതന്നെ രക്ഷകർത്താക്കൾക്കും പ്രയോജനമാണ് എന്ന രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ആദ്യൈത് അനിൽ ,ദേവഹിത് എ എസ്, സാന്ദ്ര സന്തോഷ് , അക്ഷയ സുരേഷ് , അദിന സാറാ സുനു,അക്ഷര സുരേഷ്, സ്വാതി സാബു എന്നിവർ നേതൃത്വം നൽകി
‘ഉദ്ഭവന’ ഐഡിയത്തോൺ
ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിച്ച ‘ഉദ്ഭവന’ എന്ന ഐഡിയത്തോൺ പരിപാടി നവീന ആശയങ്ങളുടെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും വേദിയായി. പരിപാടിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
ഈ പരിപാടിയുടെ പ്രത്യേക ആകർഷണമായി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് ചെന്നീർക്കരയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) വിഷയങ്ങളിൽ സെമിനാർ അവതരിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രായോഗിക സാധ്യതകൾ വിശദീകരിച്ച സെമിനാർ പങ്കെടുത്തവരിൽ ഏറെ ശ്രദ്ധ നേടി.
ഇതിനൊപ്പം Arduino അധിഷ്ഠിതമായ വിവിധ ഉൽപ്പന്നങ്ങളും പ്രോജക്ടുകളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സാങ്കേതിക മികവും നവോത്ഥാന ചിന്തയും പ്രകടമാക്കിയ അവതരണങ്ങൾക്ക് വിധികർത്താക്കളുടെ പ്രശംസ ലഭിച്ചു.
പരിപാടിയിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും അഭിനന്ദനപത്രങ്ങളും വിതരണം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്കൂൾ തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഇത്തരം പരിപാടികൾക്ക് പുതിയ ദിശ നൽകുന്നതാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
പ്രവർത്തനങ്ങൾ
.