ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 18 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43061 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


43061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43061
യൂണിറ്റ് നമ്പർLK/2018/43061
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅഹ്സൻ നൗഷാദ്
ഡെപ്യൂട്ടി ലീഡർഅലൻ എസ്
കൈറ്റ് മെന്റർ 1മേരി ഫ്ളവർ
കൈറ്റ് മെന്റർ 2ഷെെനി റൊസാരിയോ
അവസാനം തിരുത്തിയത്
18-05-202643061


അഭിരുചി പരീക്ഷ മുന്നൊരുക്കം

.2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ അംഗങ്ങളു മുന്നൊരുക്കം സീനിയർ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ നടത്തി. ലിറ്റിൽകൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും അതിലെ പ്രവർത്തനങ്ങള കുറിച്ചും അഭിരുചി പരീക്ഷയിലെ ചോദ്യമേഖലകളെ കുറിച്ചും അവബോധം നൽകി. കൈറ്റ് തയ്യാറാക്കിയ പരീക്ഷയുടെ മോഡൽ സോഫ്റ്റ് വെയറിൽ കുട്ടികൾക്ക് പരിശീലനം നൽകി. അംഗത്വത്തിനുള്ള അപേക്ഷഫോറത്തിന്റെ പകർപ്പ് ക്ലാസ്സുകളിൽ നൽകി. അഭിരുചി പരീക്ഷ എഴുതുന്ന കുട്ടികളിൽ നിന്നും അപേക്ഷഫോറം ശേഖരിച്ചു. 28 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 28വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 28പേരും പരീക്ഷ എഴുതി.

അഭിരുചി പരീക്ഷ ഫലം

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 28വിദ്യാർഥികളിൽ 27 പേ‌ർ യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിച്ചു, 26 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു

.പ്രിലിമിനറി ക്യാമ്പ് 2025-2028

2025-2028 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രാഥമിക ക്യാമ്പ് 2025 സെപ്റ്റംബർ 29ന് രാവിലെ 9.30 മുതൽ 3 മണി വരെ സ്കൂൾ ഐടി ലാബിൽ വച്ച് നടത്തി. 26 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. തിരുവനന്തപുരം സൗത്ത് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ എൻ ക്യാമ്പിനു നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി അംഗങ്ങൾക്ക് ആസ്വാദ്യകരമായിരുന്നു.

വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. 12 രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.

.സ്‍ക‍ൂൾതല ക്യാമ്പ് ഒന്നാംഘട്ടം

സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2026 മെയ് 14 വ്യാഴ്‍ച നടന്ന‍ു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സ‍ൂസി റോസ് ഉദ്ഘാടനം നടത്തി. റിസോഴ്സ് പേഴ്സൺ ആയ ഷെറീന ഇ ,സെന്റ് ഫിലോമിനാസ് ജി.എച്ച്.എസ് പ‍ൂന്ത‍ുറ നേതൃത്വം നൽകി. റീൽസ് നിർമാണം, ഡി എസ് എൽ ആർ ക്യാമറയ‍ുടെ ഉപയോഗം, kdenlive ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് എന്നിവയിൽ ക‍ുട്ടികൾക്ക് പരിശീലനം നൽകി. ക്യാമ്പ് വളരെയധികം രസകരമായിര‍ുന്ന‍ു.


വർഗ്ഗങ്ങൾ (++): (+)



.