സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2024-27 | 2025-28 | 2026-29 |
2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് തുടക്കം കുറിച്ചു.ആദ്യ
ബാച്ചിൽ 24 അംഗങ്ങൾ ആണ് ഉണ്ടായിരുന്നത്. ലീഡറായി ഹാരിസൺ സി യേയും
ഡെപ്യൂട്ടി ലീഡറായി കിരൺ ക്ളീറ്റസിനേയും തെരഞ്ഞടുത്തു.ലിറ്റിൽ കൈറ്റ്സ്
ക്ലബ് ഉദ്ഘാടനം ജുൺ 27 ,2018 ന് പി റ്റി എ പ്രസിഡന്റ് നിർവഹിച്ചു.
| 43061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43061 |
| യൂണിറ്റ് നമ്പർ | LK/2018/43061 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ഹാരിസൻ .സി |
| ഡെപ്യൂട്ടി ലീഡർ | കിരൺ ക്ളീറ്റസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി ഫ്ളവർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെെനി റൊസാരിയോ |
| അവസാനം തിരുത്തിയത് | |
| 20-03-2024 | 43061 |
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക് ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസ്സുകൾ നടന്നു വരുന്നു.
മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്‌ക് ടോപ് പബ്ലിഷിങ്ങിന്റെ ഭാഗമായി "സ്റ്റാർസ്" എന്ന ഡിജിറ്റൽ മാഗസിൻ ചെയ്തു.
സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.