ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

അഭിരുചി പരീക്ഷയിലൂടെ 26കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

43061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43061
യൂണിറ്റ് നമ്പർLK/2018/43061
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർആദർശ് ആർ
ഡെപ്യൂട്ടി ലീഡർസഞ്ജയ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെെനി റൊസാരിയോ
അവസാനം തിരുത്തിയത്
07-11-202543061

2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 12ന് നടന്നു. മാസ്റ്റ‍ർ ട്രെയിന‍ർ പ്രിയ ടീച്ചർ ക്ലാസ്സ് എടുത്തു. ആനിമേഷൻ പ്രോഗ്രാമിംഗ് റോബോട്ടിക്സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർത്ഥികൾ ഈ പ്രവർത്തനങ്ങൾ ചെയ്തത്. കുട്ടികൾക്ക് വളരെ രസകരവും വി‍ജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്.

പ്രിലിമിനറി ക്യാമ്പ്

രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു

സ്ക‍ൂൾതല ക്യാമ്പ്- ഒന്നാംഘട്ടം

സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 30 വെള്ളിയാഴ്ച നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സൂസി റോസ് ഉദ്ഘാടനം നടത്തി. റിസോഴ്സ് പേഴ്സൺ ആയ സെന്റ് ഫിലോമിനാസ് എച്ച് എസ് പ‍ൂന്തുറയിലെ ഷെറീന ടീച്ചറ‍‍ും കൈറ്റ് മിസ്ട്രസ്സ് ഷൈനി റൊസാരിയോ ടീച്ചറ‍‍ും ക്ലാസ്സ‍ുകൾക്ക് നേതൃത്വം നൽകി. റീൽസ് നിർമാണം, ഡി എസ് എൽ ആ‌‌‌‌‌ർ ക്യാമറയുടെ ഉപയോഗം, കെഡെൻലൈവ് ആപ്പ് ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു. ക‍ുട്ടികൾ സ്പോട്സ് ഡേ യെ കുറിച്ച് ആകർഷകമായ വീഡിയോ തയ്യാറാക്കി.

ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ്സ്

2025-26 അധ്യാന വർഷത്തിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 22 സെപ്റ്റംബ‌‌‌‌‌‌‌‍‌‌ർ2025 ന് സംഘടിപ്പിച്ചു.

സ്ക‍ൂൾതല ക്യാമ്പ് -രണ്ടാംഘട്ടം

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് -2 ഒക്ടോബർ 31 ന് സ്കൂളിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ ആയ അജീഷ് സാർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. പ്രോഗ്രാമിങ്ങിൽ ഒരു ഗെയിം തയ്യാറാക്കാൻ വിദ്യാർത്ഥികൾ പഠിച്ചു. ആനിമേഷൻ ക്ലാസ്സിൽ കലാരവം എന്ന പേരിൽ ഒരു വീഡിയോ തയ്യാറാക്കി. വിദ്യാർത്ഥികൾ വളരെ താത്പര്യത്തോടെ ആണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.