ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ലിറ്റിൽ കൈറ്റ്സിന്റെ മ‍ൂന്നാമത്തെ ബാച്ചിൽ 28 അംഗങ്ങളാണ് ഉള്ളത്.

43061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43061
യൂണിറ്റ് നമ്പർLK/2018/43061
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅൻസിൽ
ഡെപ്യൂട്ടി ലീഡർശബരി സതീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെെനി റൊസാരിയോ
അവസാനം തിരുത്തിയത്
20-03-202443061

ലീഡറായി അൻസിലിനേയ‍ും ഡെപ്യ‍ൂട്ടി ലീഡറായി ശബരി സതീഷിനേയ‍ും തെരഞ്ഞെട‍ുത്ത‍ു.മ‍ുഖ്യമന്ത്രിയ‍ുടെ ന‍ൂറ‍ുദിന കർമ്മപരിപാടിയന‍ുസരിച്ച് ലിറ്റിൽകൈറ്റ്സ് യ‍ൂണിറ്റ‍ുകൾ വഴി അമ്മമാർക്ക് സൈബർ സ‍ുരക്ഷാപരിശീലനം നൽകി. അമ്മയറിയാൻ എന്നായിര‍ുന്ന‍ു പരിപാടിയ‍ുടെപേര്.ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേതൃത്വം വഹിച്ച‍ു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി എസ് ഐ ടി സി ശ്രീമതി. ലിന്റാ പീറ്റർ ക‍ുട്ടികൾക്ക് ക്ളാസ്സ് എട‍ുത്ത‍ു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ നൽകി.

ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്‌ ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ‍ ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി. സബ്‌ജില്ലാതലത്തിലേക്ക് 8 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെസഹായത്തോടെ അധ്യാപകർക്ക് സ്മാർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനും സാധിച്ചു.

ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി അംഗങ്ങൾ വലിയത‍ുറ കടൽപ്പാലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് "കടൽപ്പാലം" എന്ന പ്രോജക്ട് തയ്യാറാക്കി.