ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
43061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43061
യൂണിറ്റ് നമ്പർLK/2018/43061
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർനിഹാൽ എൻ
ഡെപ്യൂട്ടി ലീഡർസുഹൈൽ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെെനി റൊസാരിയോ
അവസാനം തിരുത്തിയത്
12-03-202543061

2023-26 ബാച്ചിൽ 32 ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. 8എ ക്ലാസ്സിലെ സ‍ുഹൈൽ എസ് നെ ലീഡറായ‍ും 8ബിയിലെ മ‍ുഹമ്മദ് സിനാനെ ഡെപ്യ‍ൂട്ടി ലീഡറായ‍ും തെരഞ്ഞെട‍ുത്ത‍ു.

പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 3 ന് സ്കൂളിൽ വച്ച് നടന്നു. അവർ പരിചയപ്പെടാൻ പോകുന്ന എല്ലാ മേഖലകളെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസ് ആയിരുന്നു. ശ്രീമതി. കാർത്തിക റാണി ടീച്ചറാണ് നേത‍ൃത്വം നൽകിയത്..ക്യാമ്പ് കുട്ടികൾക്ക് വളരെ രസകരമായിരുന്നു.

ക‍ുട്ടികൾക്ക് സിലബസ് അന‍ുസരിച്ച‍‍ുള്ള ക്ലാസ്സ‍ുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി.

മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച്

ചിത്രങ്ങള‍ും വീഡിയോകള‍ും എട‍ുത്ത് എഡിറ്റ് ചെയ്ത‍ു.

ഫ്രീഡംഫെസ്റ്റ് ന് എല്ലാ ലിറ്റിൽകൈറ്റ്സ് അംഗങ്ങള‍ും സജീവമായി പങ്കെട‍ുത്ത‍ു.

ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ച‍ു.

റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ച‍ുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ച‍ു. ക‍ുട്ടികൾക്ക് വളരെ അസ്വാദ്യകരമായിര‍ുന്ന‍ു

റോബോട്ടിക്സ് ഫെസ്റ്റ്

ഫെബ്രുവരി 21 ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമാധ്യാപിക സ‍ൂസി റോസ് ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ആർഡിനോ കിറ്റ് ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾ ചെയ്തു. റോബോഹെൻ, ട്രാഫിക് ലൈറ്റ് , ഊർജ സംരക്ഷണത്തിനായുള്ള സ്ട്രീറ്റ് ലൈറ്റ് , സെക്യൂരിറ്റി ക്യാമറ , ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്,ഗയിംസ്എന്നിങ്ങനെ വിവിധ സംവിധാനങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു. അധ്യാപകർ പി ടി എ അംഗങ്ങൾ മറ്റ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്നിവർ പ്രദർശനം കണ്ടു നല്ല അഭിപ്രായം രേഖപ്പെടുത്തി.