ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43078-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43078 |
| യൂണിറ്റ് നമ്പർ | LK/2018/43078 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| കൈറ്റ് മെന്റർ 1 | ഇന്ദുലേഖ ജി എൽ |
| കൈറ്റ് മെന്റർ 2 | കാർത്തികറാണി പി |
| അവസാനം തിരുത്തിയത് | |
| 20-11-2025 | HSSpunnamoodu |
അഭിരുചി പരീക്ഷ മുന്നൊരുക്കം
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ അംഗങ്ങളു മുന്നൊരുക്കം സീനിയർ LK അംഗങ്ങളുടെ സഹായത്തോടെ നടത്തി. ലിറ്റിൽകൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും അതിലെ പ്രവർത്തനങ്ങള കുറിച്ചും അഭിരുചി പരീക്ഷയിലെ ചോദ്യങ്ങൾ ചോദിക്കുന്ന മേഖലകളെ കുറിച്ച് അവബോധം നൽകി. കൈറ്റ് തയ്യാറാക്കിയ പരീകഷയുടെ മോഡൽ സോഫ്റ്റ്വെയറിൽ കുട്ടികൾക്ക് പരിശീലനം നൽകി. സാക്ഷ്യപത്രത്തിന്റെ പകർപ്പ് ക്ലാസ്സുകളിൽ നൽകി. അഭിരുചി പരീക്ഷ എഴുതുന്ന കുട്ടികളിൽ നിന്നും സാക്ഷ്യപത്രം ശേഖരിച്ചു. 76 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 76 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 69 പേർ പരീക്ഷ എഴുതി. സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. സെർവർ ഉൾപ്പെടെ 11 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. പരീക്ഷ നടത്തിപ്പ് കൈറ്റ് മാസ്റ്റേഴ്സും 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും നേതൃത്വം നൽകി.
അഭിരുചി പരീക്ഷ ഫലം
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 69 വിദ്യാർഥികളിൽ 67 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിച്ചു, 26 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു
ഫ്രീസോഫ്റ്റ് വെയർ ദിന പ്രതിജ്‍ഞ
ലിറ്റിൽകൈറ്റ് അംഗം ശ്രീലക്ഷ്മി അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025
2025-28ബാച്ചിന്റെ ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 22-ന് തിങ്കളാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ അജിരുദ്ധ് സർ ആണ് പരിശീലനം നൽകിയത്. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി രജിത ആർ എസ് ടീച്ഛർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്. ഓരോ പ്രവർത്തനത്തിനും പോയിന്റുകൾ നൽകിയാണ് മുന്നോട്ട് പോയത്.
സാങ്കേതികവിദ്യ എന്ന പ്രധാന വിഷയത്തെ അടിസ്ഥാനമാക്കി, ഫേസ് സെൻസിങ്ങിന്റെ പ്രോഗ്രാം ഉപയോഗിച്ച്, റോബോട്ടിക്സ്, ജി.പി.എസ്, വി.ആർ. എന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം വ്യക്തമാക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിക്കുകയും, അതിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കുകയും ചെയ്തു. തുടർന്ന്, ഹൈടെക് കേരള എന്ന വീഡിയോ പ്രദർശിപ്പിച്ചതിനുശേഷം, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് ഹൈടെക് സ്കൂൾ പദ്ധതി വഴി ലഭിച്ച സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് വിദ്യാർത്ഥികൾ വിശകലനം ചെയ്ത് പട്ടികപ്പെടുത്തി. ഈ പ്രവർത്തനം, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എല്ലാ അംഗങ്ങൾക്കും വ്യക്തമായ ധാരണ നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും, സ്ക്രാച്ച് ഇന്റർഫേസ് പരിചയപ്പെടുത്തുന്നതിനും വേണ്ടിയുള്ളതായിരുന്നു അടുത്ത പ്രവർത്തനം. ഇതിലൂടെ, സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഒരു ധാരണ നൽകി. തുടർന്ന്, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയുടെ ഭാഗമായ അനിമേഷൻ മേഖലയും അതിനായി ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തി. ഒരു തീവണ്ടിയുടെ ചലനം അനിമേറ്റ് ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾ അനിമേഷൻ നിർമ്മാണം എങ്ങനെയാണെന്ന് മനസ്സിലാക്കി.
ഉച്ചഭക്ഷണത്തിന് ശേഷം നടന്ന ക്യാമ്പിൽ റോബോട്ടുകളെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക്സ് മേഖലയെക്കുറിച്ച് ധാരണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. ഒരു റോബോട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അതിന്റെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്നും ക്ലാസ്സിൽ വിശദമായി പഠിപ്പിച്ചു. റോബോട്ടിക് കിറ്റിലെ സെൻസറുകൾ ഉപയോഗിച്ച് ഒരു കോഴിയ്ക്ക് തീറ്റ നൽകുന്ന പ്രവർത്തനം അവതരിപ്പിച്ച് കൊണ്ടാണ് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികളെ മനസ്സിലാക്കിയത്. ഇതിലൂടെ, റോബോട്ടിക് ഉപകരണങ്ങൾ നേരിട്ട് സ്പർശിച്ചറിയാനും പ്രവർത്തിപ്പിക്കാനും അവർക്ക് അവസരം ലഭിച്ചു.
കൂടാതെ, സംസ്ഥാന ക്യാമ്പിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു. ഇതിലൂടെ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ലഭിച്ചു.
രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യവും, സാങ്കേതികവിദ്യയിൽ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷൻ നടത്തിയത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രവർത്തന രീതികൾ, അതുവഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ, കൂടാതെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ രക്ഷിതാക്കളുടെ സഹകരണം എങ്ങനെ ഉറപ്പാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ക്യാമ്പ് അവസാനിച്ചു
.
.
ഫ്രീഡം ഫെസ്റ്റ്
ഫ്രീ സോഫ്റ്റ് വെയർ ദിനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22 ന് സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ എടുത്തു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഭിച്ച മോഡ്യൾ അനുസരിച്ച് മറ്റ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.
ഹൈസ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു.
IoT വർക്ക് ഷോപ്പ്
IEEE Comsoc Kerala Chapter ന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 2025 ഒക്ടോബർ 19,20 ദിവസങ്ങളിലായി രണ്ട് ദിവസത്തെ വർക്കഷോപ്പ് പാപ്പനംകോട് എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ലാബിൽ വച്ച് നടന്നു. കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. കുട്ടികൾ പരിചയപ്പെട്ട് മേഖലകൾ Introduction to IOT, Basics of sensors and communicaton modules, Arduino, Hands on IoT projects - Morsercode translator, Wireless messaging system, Weather monitoring system
കോളേജില ഇല്കട്രോണിക്സ് ASST PROF DR LAKSHMI ക്ലാസ്സ് നയിച്ചു. സ്കൂളിനായി രണ്ട് അർഡിനോ കിറ്റുകളും സെൻസറുകളും ലഭിച്ചു.